Jump to content

പെരുന്തട്ട മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുംന്തട്ട ശിവക്ഷേത്രം

ഗുരുവായൂർക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് പെരുന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുളള ഈ ശിവക്ഷേത്രം സാമുതിരിമാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു. പെരുന്തട്ട മഹാദേവക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമായ നൂറ്റെട്ട് മഹാശിവക്ഷെത്രങ്ങളിൽ ഒന്നാണ്. ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട മഹാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രം നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുൻപേതന്നെ ഗുരുവായൂരപ്പന്റെ ശ്രീകൃഷ്ണവിഗ്രഹവുമായി ഭക്തർ അമ്പലപ്പുഴക്കു തിരിച്ചു എന്നാണ് ചരിത്രം.

ചരിത്രം

[തിരുത്തുക]

ക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള ആധികാരാകമായ രേഖകൾ ഒന്നും തന്നെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഭക്തശിരോമണി സുന്ദരമൂർത്തി നായനാർ ഈ ക്ഷേത്രം ദർശിച്ചിട്ടുള്ള കാര്യം പുരാതന തമിൾരേഖയായ തിരുകോവയിൽ എഴുതിയിട്ടുണ്ട്. അതിരുകൾ വിപുലീകരിക്കാൻ ടിപ്പു സുൽത്താൻ നടത്തിയ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ടിപ്പുവിനാൽ നശിപ്പിക്കപ്പെട്ടുവെങ്കിലും ടിപ്പു ഇവിടെ വിട്ടു പോകുമ്പോൾ ക്ഷേത്രേശനു വേണ്ടി ഇളനീർ അഭിഷേകം നടത്തിയെന്നും അതു തുടർന്നുകൊണ്ടുപോകാനുള്ള ധനസഹായ ചെയ്തുകൊടുത്തുവെന്നും ചരിത്രം പറയുന്നു.

ടിപ്പുവിനെ പ്രതിരോധിക്കാൻ സാമൂതിരിയുടെ സൈന്യം ശ്രമിച്ചതിൻറെ തെളിവുകൾ ഈ അടുത്തയിടക്കാണ് ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തത്. ക്ഷേത്ര നവീകരണത്തിനായി മണ്ണെടുത്തപ്പോൾ വലിയ രണ്ടു പീരങ്കികൾ കണ്ടുകിട്ടി. ഈ രണ്ടു പീരങ്കികളുടെ ചരിത്രം ചെന്നു നിൽക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. പെരുന്തട്ട ക്ഷേത്രത്തിനടുത്താണ് സാമൂതിരി രാജയുടെ കോവിലകം. പീരങ്കികളിൽ നിറയ്ക്കാനുള്ള വെടിമരുന്നു സൂക്ഷിച്ചിരുന്ന അറയും ഈ ഭാഗത്തു തന്നെയായിരുന്നു. ഈ പറമ്പിനെ ഇപ്പോഴും വെടിത്തറയെന്നാണു വിളിക്കുന്നത്. സാമുതിരി രാജയുടെ ഒരു കോവിലകം പെരുന്തട്ട ക്ഷേത്രത്തിനു പടിഞ്ഞാറെ ഭാഗത്തായിരുന്നു. ഇവിടുത്തെ കോവിലകത്തു നിന്ന് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൻറെ തെക്കുഭാഗത്തുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസ് നിൽക്കുന്ന സ്ഥലത്തു മുൻപുണ്ടായിരുന്ന കോവിലകത്തേക്കു ഭൂഗർഭ വഴിയുണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. പടയോട്ടക്കാലത്തു ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹം അമ്പലപ്പുഴയിലേക്കു കൊണ്ടുപോയതും 1792 മാർച്ച് 18നു തിരികെ കൊണ്ടു വന്നതും ചരിത്രമാണ്. ടിപ്പുവിൻറെ പട മുന്നേറിയപ്പോൾ സാമൂതിരിയുടെ ഭടന്മാർ വെടിമരുന്നറ കത്തിക്കുകയും ആയുധങ്ങളും പീരങ്കികളും കുഴിച്ചു മൂടിയെന്നുമാണു ചരിത്രം. അന്നു കുഴിച്ചു മൂടിയവയിൽ ചിലതാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണു സൂചന.

ഉപദേവന്മാർ

[തിരുത്തുക]
  • ഗണപതി
  • വിഷ്‌ണു
  • സുബ്രഹ്‌മണ്യൻ
  • ഭഗവതി
  • നാഗങ്ങൾ
  • രക്ഷസ്സ്‌
  • അയ്യപ്പൻ

വിശേഷങ്ങൾ

[തിരുത്തുക]
  • പ്രതിഷ്‌ഠാദിനം
  • തിരുവാതിര
  • നവരാത്രി
  • മണ്ഡലക്കാലം
  • രാമയണമാസം

അവലംബം

[തിരുത്തുക]