പാർത്തനോകാർപ്പി
സസ്യങ്ങളിൽ അണ്‌ഡ-ബീജ സങ്കലനം നടക്കാതെ ഫലങ്ങളുണ്ടാകുന്നതിനെയാണ് പാർത്തനോകാർപ്പി (Parthenocarpy) എന്നു പറയുന്നത്. ഇത്തരത്തിലുണ്ടാകുന്ന പഴങ്ങൾ വിത്തില്ലാത്തവയാണ്. വാഴപ്പഴം, പൈനാപ്പിൾ, ചിലയിനം മുന്തിരി, വെള്ളരി തുടങ്ങിയവയെല്ലാം പാർത്തനോകാർപ്പിക് പഴങ്ങൾക്കുദാഹരണങ്ങളാണ്.
ചിലപ്പോൾ പാർത്തനോകാർപ്പിക് പഴങ്ങൾ ഉണ്ടാകുന്നതിന് പരാഗണമോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഉത്തേജനമോ ആവശ്യമാണ്. ഇത്തരത്തിലുള്ള പാർത്തനോകാർപ്പിയെ ഉത്തേജിത പാർത്തനോകാർപ്പി (stimulative parthenocarpy) എന്നു പറയുന്നു. എന്നാൽ ചിലസസ്യങ്ങളിൽ പരാഗണമോ ഉത്തേജനമോ ഇല്ലാതെ തന്നെ പാർത്തനോകാർപ്പിക് പഴങ്ങൾ ഉണ്ടാകുന്നു, ഇതിനെ വെജിറ്റേറ്റീവ് പാർത്തനോകാർപ്പി (vegetative parthenocarpy) എന്നു പറയുന്നു.
പ്രധാനമായും മൂന്നുതരത്തിൽ പാർത്തനോകാർപ്പി സംഭവിക്കാം.
[തിരുത്തുക]ജനിതക പാർത്തനോകാർപ്പി
[തിരുത്തുക]സസ്യങ്ങളിലെ ജീനുകളിലുണ്ടാകുന്ന പരിവർത്തനം (mutation) മൂലമോ സങ്കരണം (hybridization) മൂലമോ പാർത്തനോകാർപ്പി സംഭവിക്കാം, ഇതിനെ ജനിതക പാർത്തനോകാർപ്പി എന്നു പറയുന്നു. ഉദാ: നേവൽ ഓറഞ്ച് (Navel oranges).[1]
പാരിസ്ഥിതിക പാർത്തനോകാർപ്പി
[തിരുത്തുക]കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ഉൽപാദനേന്ദ്രിയങ്ങളുടെ സ്വാഭാവിക പ്രവർത്തനങ്ങളിൽ മാറ്റം വരുത്താറുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ചിലപ്പോൾ പാർത്തനോകാർപ്പിക് പഴങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു. [2]
രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പാർത്തനോകാർപ്പി
[തിരുത്തുക]കൃത്രിമമായി ഓക്സിൻ, ജിബ്ബർലിൻ പോലെയുള്ള ഹോർമോണുകൾ ചെടികളിൽ പ്രയോഗിക്കുക വഴി പാർത്തനോകാർപ്പി സംഭവിക്കും. വാണിജ്യാടിസ്ഥാനത്തിൽ ഇത്തരത്തിൽ പഴങ്ങൾ ഉൽപ്പാദിപ്പിക്കാറുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ "Gene for Promoting Parthenocarpy, Fertilization and Fruit Size - See more at: https://techtransfer.universityofcalifornia.edu/NCD/22448.html#sthash.Az8y5ohm.dpuf". University of California, San Diego. University of California, San Diego. Retrieved 28 മാർച്ച് 2016.
{{cite web}}
: External link in
(help)|title=
- ↑ Soh, Woong-Young; Bhojwani, Sant Saran (2001). Current Trends in the Embryology of Angiosperms. Netherlands: Springer Netherlands. pp. 435–450. ISBN 978-94-017-1203-3. Retrieved 28 മാർച്ച് 2016.
- ↑ Crane, Julian C. (1965 Jul). "The Chemical Induction of Parthenocarpy in the Calimyrna Fig and its Physiological Significance" (PDF). Plant Physiology: American Society of Plant Biologists (40(4)): 606–610. Retrieved 28 മാർച്ച് 2016.
{{cite journal}}
: Check date values in:|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Weiss, J., Nerd, A. and Mizrahi, Y (1993). "Vegetative parthenocarpy in the cactus pear Opuntia ficus-indica (L.) Mill". Annals of Botany. 72 (6): 521–6. doi:10.1006/anbo.1993.1140.
{{cite journal}}
: CS1 maint: multiple names: authors list (link)