Jump to content

പാപ്പുവ ന്യൂ ഗിനിയായിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തൊമ്പത് പ്രവിശ്യകളിലും 2 ഡിസ്ട്രിക്റ്റുകളിലുമായാണ് പാപ്പുവ ന്യൂ ഗിനിയയിലെ വിദ്യാഭ്യാസം നടക്കുന്നത്. ഇവിടെ ഹാജർ നിർബന്ധമില്ല. അതുപോലെ ഫീസുമില്ല. ഓഷ്യാനിയ മേഖലയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കായ 64.2% പാപ്പുവ ന്യൂ ഗിനിയായിലാണ്.

ചരിത്രം

[തിരുത്തുക]

ബ്രിട്ടിഷ് മിഷണറിമാരാണ് 1873ൽ പാപ്പുവ ന്യൂ ഗിനിയായിലെ ആദ്യ സ്കൂൾ തുടങ്ങിയത്.[1] മിഷണരീമാർ തുടർന്ന് ഇംഗ്ലിഷിലും ജർമ്മനിലും വിദ്യാഭ്യാസത്തിനുള്ള അടിത്തറ പാകി. 1914ൽ ഒന്നാം ലോകമഹായുദ്ധത്തിൽ ആസ്ട്രേലിയക്കാർ ജർമ്മന്ന്യൂ ഗിനിയാ പിടിച്ചേറ്റുത്ത് ആ പ്രദേശത്തെ മുഴുവൻ ഭാഷയും ഇംഗ്ലിഷ് ആക്കി.

1964ൽ കറി കമ്മിഷൻ സ്ഥാപിച്ച് പാപ്പുവ ന്യൂ ഗിനിയായിൽ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനുള്ള സാദ്ധ്യതയെപ്പറ്റി പഠിച്ചു. 1965ൽ പാപ്പുവ ന്യൂ ഗിനിയായിലെ ആദ്യ സർവ്വകലാശാലയായ യൂണിവെഴ്സിറ്റി ഓഫ് പാപ്പുവ ഗിനിയ സ്ഥാപിക്കപ്പെട്ടു. ആസ്ട്രേലിയൻ വിദ്യാഭ്യാസ രീതി പാപ്പുവ ന്യൂ ഗിനിയായെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.[2]

അവിടത്തെ രാഷ്ട്രീയപാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസ് വാഗ്ദാനം ചെയ്തപ്രകാരം പാപ്പുവ ന്യൂ ഗിനിയായിലെ വിദ്യാഭ്യാസം ട്യൂഷൻ ഫീസില്ലാതെയാണു നടക്കുന്നത്.

തിരഞ്ഞെടുപ്പിനുള്ള അവസരം

[തിരുത്തുക]

പാപ്പുവ ന്യൂ ഗിനിയയിലെ വിദ്യാഭ്യാസം കൂടുതലും മിഷനറിമാർ കൈകാര്യം ചെയ്തുവന്നതിനാൽ അവിടെ അനേകം മതവിദ്യാഭ്യാസ സ്കൂളുകൾ നിലവിലുണ്ട്. പാപ്പുവ ന്യൂ ഗിനിയയിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം അവിടത്തെ സെക്കന്ററി വിദ്യാലയങ്ങളിൽ 29% സ്കൂളുകളും ചർച്ച് ആണു നിയന്ത്രിക്കുന്നത്. 3% സ്വകാര്യ അന്താരാഷ്ട്ര സ്കൂളുകൾ ആണ്. ബാക്കിയുള്ളവ സർക്കാർ നിയന്ത്രണത്തിലുള്ള പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളാണ്. (ബാക്കി 68%)

സർവ്വകലാശാലകൾ

[തിരുത്തുക]

പാപ്പുവ ന്യൂ ഗിനിയയിൽ 6 സർവ്വകലാശാലകൾ ഉണ്ട്. പാർലമെന്റിന്റെ ആക്റ്റ് അനുസരിച്ച് അവിടത്തെ സർക്കാർ നിയന്ത്രണത്തിലുള്ളവയാണിവ. താഴെപ്പറയുന്നവയാണ് പാപ്പുവ ന്യൂ ഗിനിയയിലെ സർവ്വകലാശാലകൾ:

  • ഡിവൈൻ വേഡ് സർവ്വകലാശാല, മദാങ്
  • പോർട്ട് മോറസ്ബൈയിലെ പസഫിക് അഡ്വന്റിസ്റ്റ് യൂണിവെഴ്സിറ്റി
  • ഗൊറോക്കയിലെ ഗൊറോക്ക സർവ്വകലാശാല
  • വുദാലിലെ പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സർവ്വകലാശാല. ഇതിനു പോപ്പോൺ ദെത്ത, കവിയെങ്, സെപ്പിക്ക് എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.
  • പോർട്ട് മോറസ്ബൈയിലെ പാപ്പുവ ന്യൂ ഗിനിയ സർവ്വകലാശാല
  • ലായെ എന്ന സ്ഥലത്തെ ടെക്നോളജി സർവ്വകലാശാല

ഭാഷാവിദ്യാഭ്യാസം

[തിരുത്തുക]

2015ൽ പാപ്പുവ ന്യൂ ഗിനിയൻ ഭാഷ ഔദ്യൊഗികമായി പ്രഖ്യാപിക്കപ്പെട്ടു.I

അവലംബം

[തിരുത്തുക]
  1. "Papua New Guinea - Educational System—overview" stateuniversity.com. Retrieved June 14, 2017.
  2. Richard Guy, Toshio Kosuge, Rieko Hayakawa (2000). Distance Education in the South Pacific: Nets and Voyages. Institute of Pacific Studies, University of the South Pacific and Pacific Island Nations Fund, Sasakawa Peace Foundation. p. 115