പഴഞ്ചൻ പ്രണയം
പഴഞ്ചൻ പ്രണയം | |
---|---|
സംവിധാനം | Bineesh Kalarikkal |
നിർമ്മാണം |
|
സ്റ്റുഡിയോ | Ithihasa Movies |
വിതരണം | Dream Big Films |
ദൈർഘ്യം | 110 minutes |
രാജ്യം | India |
ഭാഷ | Malayalam |
2023ൽ പുറത്തിറങ്ങിയ മലയാള ഭാഷാ റൊമാന്റിക് ചിത്രമാണ് പഴഞ്ചൻ പ്രണയം. ബിനീഷ് കളരിക്കലിന്റെ ആദ്യ സംവിധാന സംരംഭമാണിത്. റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ്, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
കഥാസാരം
[തിരുത്തുക]ഡിമെൻഷ്യ ബാധിച്ച പിതാവിനെ പരിപാലിക്കുന്നതിനായി തൻ്റെ കരിയറിൽ നിന്ന് ഒരു ഇടവേള എടുക്കുന്ന അധ്യാപകനായ മോഹന്റെ വീട്ടിലേക്ക് കുടുംബത്തിൻ്റെ ഉത്തരവാദിത്തം ചുമലിലുള്ള മായ എന്ന യുവതി വീട്ടുപണിക്കുവരുന്നു. നാളുകൾ കഴിയുന്നതോടെ ഇവർ അറിയാതെ ഇവർ തമ്മിൽ പ്രണയം രൂപപ്പെടുന്നു. പക്ഷെ മായക്ക് വിദേശത്തുനിന്ന് ഒരു വിവാഹാലോചനവരുന്നു. ഇതിനെ തുടർന്നുള്ള സംഭവവികാസങ്ങളാണ് പഴഞ്ചൻ പ്രണയം എന്ന സിനിമ പറയുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻ എന്ന കഥാപാത്രമായി റോണി ഡേവിഡ് രാജ്
- മായയായി വിൻസി അലോഷ്യസ്
- മണിയനായി അസീസ് നെടുമങ്ങാട്
സംഗീതം
[തിരുത്തുക]സതീഷ് രഘുനാഥനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.[1]
റിലീസ്
[തിരുത്തുക]2023 നവംബർ 24നാണ് ചിത്രം പുറത്തിറങ്ങിയത്.[2] ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ വിതരണം ചെയ്തത്.[2]സൈന പ്ലേ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി 2024 ഓഗസ്റ്റ് 16 ന് അത് സ്ട്രീം ചെയ്യാൻ തുടങ്ങി [3]
സ്വീകരണം
[തിരുത്തുക]ടൈംസ് നൌ 5-ൽ 3 നക്ഷത്രങ്ങൾ നൽകി എഴുതി, "സ്നേഹത്തിന്റെയും സ്വീകാര്യതയുടെയും ഹൃദയംഗമമായ പര്യവേക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച സിനിമയാണ് പഴഞ്ചൻ പ്രണയം. നന്നായി രൂപകൽപ്പന ചെയ്ത കഥാപാത്ര ചലനാത്മകത, ആകർഷകമായ ഛായാഗ്രഹണം എന്നിവയാൽ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നു".[4]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Trailer of Pazhanjan Pranayam is out". Cinema Express (in ഇംഗ്ലീഷ്). 16 November 2023.
- ↑ 2.0 2.1 "റോണിയും വിൻസിയും പ്രധാന വേഷങ്ങളിൽ പഴഞ്ചൻ പ്രണയം ട്രെയ്ലർ ഇറങ്ങി". Asianet News Network Pvt Ltd. 16 November 2023.
- ↑ "Watch Pazhanjan Pranayam on Saina Play". Saina Play (in ഇംഗ്ലീഷ്). Retrieved 2024-08-17.
- ↑ "Pazhanjan Pranayam Movie Review: Heartfelt Tale of Love and Acceptance". Times Now (in ഇംഗ്ലീഷ്). 2023-11-24.