പറിച്ചു നടൽ
കൃഷിയിലും ഉദ്യാനപാലനത്തിലും ഒരു സസ്യത്തിനെ ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് മാറ്റി നടുന്നരീതിയാണ് മാറ്റിനടൽ അഥവാ റീപ്ലാന്റിങ്ങ് എന്ന് പറയുന്നത്. സാധാരണയായി ഒരു സസ്യത്തിന്റെ വിത്തിനെ അതിനനുയോജ്യമായ അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹത്തിലോ ഉദ്യാനത്തിലെ തൈനടീൽസ്ഥലത്തോ മറ്റോ വളർത്തുന്നു. അതിനുശേഷം ആ സസ്യത്തിനെ മറ്റൊരിടത്തേക്ക് സാധാരണയായി പുറത്തുള്ള കൃഷിയിടത്തിലേക്ക് പറിച്ചുനടുന്നു. ഇത് സാധാരണയായി വ്യാവസായിക കൃഷിയിലും ട്രക്ക് ഫാമിങ്ങിലും ഉപയോഗിച്ചുവരുന്ന രീതിയാണ്. ചില അലങ്കാര സസ്യങ്ങളെ പറിച്ചു നടുന്നത് ഉദ്യാന കൃഷിയിൽ സാധാരണ ഉപയോഗിക്കാറില്ല. ഇത് വളരെയധികം ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ സസ്യം നശിച്ചുപോകുമെന്നതാണ് ഇതിനു കാരണം.[1]
കാലാവസ്ഥ പ്രതികൂലമാകുമ്പോൾ കാറ്റിലോ മഴയിലോ പ്രകൃതി ദുരന്തത്തിലോ വീണ മരങ്ങളെ മാറ്റിനടുവാൻ അധികം പ്രയാസം വരുന്നില്ല. വൻ മരങ്ങളുടെ കൊമ്പുകൾ വെട്ടി ചെറുതാക്കി ഉണക്കോ അണുബാധയോ വരാതിരിക്കാൻ മരുന്ന് പ്രയോഗം നടത്തി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് കെട്ടുന്നു.
മരം പറിച്ചു നടുന്നവിധം
[തിരുത്തുക]ഓരോ മരത്തിന്റെയും സ്വഭാവത്തിനനുസരിച്ച് പ്രധാന തടിയിൽ നിന്ന് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തി വൃത്തം രൂപപ്പെടുത്തുന്നു. ഇങ്ങനെ രൂപപ്പെടുത്തിയ വൃത്തം താഴെക്ക് ആഴത്തിൽ പാർശ്വവേരുകൾ പൊട്ടിച്ച് കൊണ്ട് കുഴിയൊരുക്കുന്നു. ഇങ്ങനെയുള്ള കുഴിക്ക് ചുറ്റും ഒരു റൂട്ട് ബോണ്ട് നിർമ്മിക്കുന്നു. ഈ റൂട്ട് ബോണ്ടിൽ വേര് അധികം ഉൽപ്പാദിപ്പിക്കാനായ് റൂട്ട് ഹോർമോൺ മണൽ തുടങ്ങിയവ ഉൾപ്പെടുത്തി ചണചാക്ക് കൊണ്ട് പൊതിഞ്ഞ് ചണ നൂല് കൊണ്ട് കെട്ടുന്നു. അതിനുശേഷം മരത്തിനെ അനുയോജ്യമായ സ്ഥലത്ത് നടുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ Basics of horticulture - Simson, Straus. Oxford Book Company, Edition 2010