പതിനഞ്ചു നായും പുലിയും
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കുട്ടികളുടെ ഒരു പഴയ കേരളീയ വിനോദമാണ് പതിനഞ്ചു നായും പുലിയും. മൂന്നു പുലികളും പതിനഞ്ചു നായ്ക്കളും ആണ് കരുക്കൾ. രണ്ടു പേർ ചേർന്നു കളിക്കാം. ഒരാൾ പുലിയേയും അപരൻ നായ്ക്കളേയും എടുക്കുന്നു. പുലികൾ നായ്ക്കളെ വെട്ടും. നായ്ക്കൾ പുലിയെ കുടുക്കും. പുലിയെ കുടുക്കിയാൽ നായക്കാരനും, നായയെ കുടുക്കിയാൽ പുലിക്കാരനും ജയിക്കും. ചതുരംഗം പോലെ പോരുള്ള കളി. നേരേ വയ്ക്കുക, ഏഴു നായും പുലിയും, നാൽക്കൂത്തു വയ്ക്കൽ, മുക്കൂത്തു വയ്ക്കൽ, തായം കളി ഇവയെല്ലാം പണ്ടു കേരളത്തിലെ കുട്ടികളുടെ കളികളായിരുന്നു.