Jump to content

നേപ്പാളി ശിൽപകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അംശുവർമ്മയുടെ പ്രതിമ

നേപ്പാളിലെ ശില്പകലക്ക് ഇന്ത്യൻ ശില്പകലയുടെ ശക്തമായ സ്വാധീനമുണ്ട്. നേപ്പാളി ശില്പകലയിൽ പാല ശൈലി, ഗുപ്ത ശൈലി എന്നിവയുടെ പ്രകടമായ സ്വാധീനം കാണാം. നേപ്പാളിൽ ഹിന്ദുമതവും ബുദ്ധമതവും രണ്ടായിരത്തിലധികം വർഷം സഹവർത്തിത്വത്തിൽ കഴിഞ്ഞതിനാൽ നേപ്പാളി ശിൽപ്പകലയിൽ ഈ രണ്ടുമതങ്ങളിലെയും മതപരമായ ശില്പങ്ങളാണ് കൂടുതലും. നേപ്പാളിൽനിന്നും ശേഖരിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം ശില്പങ്ങളും ഈ രണ്ടുമതങ്ങളിലെയും വിവിധ ചിഹ്നങ്ങളും ദൈവങ്ങളുമാണ്.

ഇന്ത്യയിലെ പാരമ്പര്യശില്പകലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും നേപ്പാളിൽ തനതായ ഒരു ശില്പകലാശൈലി കാലക്രമേണ ഉരുത്തിരിഞ്ഞുവന്നതായി കാണാം. ഹിന്ദു, ബുദ്ധ മതത്തിലെ ചിഹ്നങ്ങൾ ഈ ശൈലിയെ സ്വാധീനിച്ചിട്ടുണ്ട്. ഈ ശൈലിയിൽ കൂടുതൽ അലങ്കാരങ്ങളുള്ള രൂപങ്ങളും വലിയ ശാരീരിക ഭാഗങ്ങളും കൂടുതൽ നീളമേറിയ മുഖഭാവങ്ങളും ഉണ്ടായിവന്നു.[1]

ലിച്ചാവി കാലഘട്ടം

[തിരുത്തുക]

400-750 എ.ഡി കാലഘട്ടത്തിൽ ലിച്ചാവി കുടുംബം നേപ്പാൾ ഭരിച്ചിരുന്നു.[2] ഇതാണ് ലിച്ചാവി കാലഘട്ടം എന്നറിയപ്പെടുന്നത്. നേപ്പാളിലെ ഏറ്റവും പഴയ ശില്പമായി പരിഗണിക്കുന്നത് ലിച്ചാവി രാജാവായ മാൻ ദേവ് സ്ഥാപിച്ച ബമൻ ട്രിബിക്രമിന്റെ പ്രതിമയാണ്. പലൻചൗക്ക് ഭഗവതി, ബുദ്ധനികന്ത തുടങ്ങിയ ശില്പങ്ങളെല്ലാം ലിച്ചാവി കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ്. ചങ്കു നാരായണൻ ക്ഷേത്രത്തിലെയും അതിന്റെ ചുറ്റപാടുമുള്ള പ്രതിമകളെല്ലാം ലിച്ചാവി കാലഘട്ടത്തിലെയാണ്. പലൻ ചൗക്ക് ഭഗവതിയുടെ പ്രതിമ, ബുദ്ധനികന്തയുടെ പ്രതിമ എന്നിവയെല്ലാം ലിച്ചാവി കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ശിൽപ്പങ്ങൾക്ക് ഉത്തമ ഉദാഹരണമാണ്. 


മല്ല കാലഘട്ടം

[തിരുത്തുക]

മല്ല രാജാക്കന്മാർ ബുദ്ധമതവും ഹിന്ദുമതവും ഒരുപോലെ പ്രോത്സാഹിപ്പിച്ചിരുന്നു. അതുകൊണ്ട് മല്ല കാലഘട്ടത്തിലുണ്ടായ ശിൽപ്പങ്ങളിലെല്ലാം ഈ രണ്ട് മതങ്ങളുടെയും വിവിധ ചിഹ്നങ്ങളും സ്വാധീനവും കാണാം. മല്ല കാലഘട്ടത്തിൽ മതപരമായ ശിൽപ്പകല വളരെ അഭിവൃദ്ധി പ്രാപിച്ചു.[3] കാഠ്മണ്ഡു താഴ്‍വരയിൽ താമസിച്ചിരുന്ന ആദിവാസി സമൂഹമായിരുന്നു നേവാർ. നേവാർ സമൂഹം നേപ്പാളിലുടനീളം സഞ്ചരിക്കുകയും കലാ ശൈലിയിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇവരുടെ ശൈലീ സ്വാധീനം ഹിമാലയത്തിലൂടെ മറ്റിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ഗണേശ, ശിവ, വിഷ്ണു, സൂര്യ, ലക്ഷ്മി, സരസ്വതി, ഗൗതമ ബുദ്ധൻ തുടങ്ങിയവരുടെയെല്ലാം ശിൽപ്പങ്ങൾ നിർമ്മിക്കപ്പെട്ടു. രാജാക്കന്മാരുടെയും ദൈവങ്ങളുടെയും വിവിധ ശിൽപ്പങ്ങൾ വളരെ സാധാരണമായി നിർമ്മിച്ചിരുന്നു. വിവിധ ശില്പകലാസങ്കേതങ്ങളിലുള്ള പുരോഗതിയും ഈ കാലത്ത് സംഭവിച്ചിരുന്നു. അച്ചുകളുടെ നിർമ്മാണം, ശില്പങ്ങളിലെ ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും നിർമ്മാണം എന്നിവയിലെല്ലാം കാര്യമായ പുരോഗതി ഈ കാലത്തുണ്ടായി. താന്ത്രിക ചിന്തയിലൂന്നിയുള്ള വിവിധ ശില്പങ്ങളുടെ നിർമ്മാണവും ഈ കാലത്താണ് സംഭവിച്ചിട്ടുള്ളത്.

അവലംബങ്ങൾ

[തിരുത്തുക]
  1. Selig Brown, Katherine. "Independent Scholar". Heilbrunn Timeline of Art History. The Metropolitan Museum. Retrieved 19 November 2017.
  2. “Himalayan Region, 500–1000 A.D.” In Heilbrunn Timeline of Art History. The Metropolitan Museum of Art https://www.metmuseum.org/toah/ht/06/ssh.html. Retrieved 19 November 2017. {{cite web}}: Missing or empty |title= (help)Missing or empty |title= (help)
  3. Nepal: Early Malla Period Sculpture. Himalayan Art Resources Inc. https://www.himalayanart.org/search/set.cfm?setID=1604. Retrieved 19 November 2017. {{cite web}}: Missing or empty |title= (help)Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. Sculptures information on blogspot
  2. നേപ്പാളിലെ ശില്പകല [https://web.archive.org/web/20171121003239/http://www.manang.com/nepal/general_information_about_nepal/art_architecture_nepal/sculpture_of_nepal.php Archived 2017-11-21 at the Wayback Machine. മനങ്ങ്.കോമിലെ വിവരങ്ങൾ‍

ഇതുംകാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നേപ്പാളി_ശിൽപകല&oldid=3805730" എന്ന താളിൽനിന്ന് ശേഖരിച്ചത്