നാസി ഉലം
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | ഇന്തോനേഷ്യ[1] |
പ്രദേശം/രാജ്യം | ജക്കാർത്ത[2] |
വിഭവത്തിന്റെ വിവരണം | |
Course | പ്രധാന കോഴ്സ് |
വ്യതിയാനങ്ങൾ | ബന്ധപ്പെട്ട മേഖലയിലുടനീളമുള്ള സമ്പന്നമായ വ്യതിയാനങ്ങൾ |
നാസി ഉലം [3] പരമ്പരാഗത ഇന്തോനേഷ്യൻ വിഭവമാണ്. ആവിയിൽ വേവിച്ച അരി (നാസി) വിവിധ സസ്യങ്ങളും പച്ചക്കറികളും (ഉലം) ഉപയോഗിച്ച് വിളമ്പുന്നു.
ഇതിൻ്റെ കൂടെ പ്രത്യേകിച്ച് പെഗാഗന്റെ ഇലകൾ ( സെന്റല്ല ഏഷ്യാറ്റിക്ക ) ഉപയോഗിക്കുന്നു. അല്ലെങ്കിൽ പലപ്പോഴും കെമാങ്കി ( നാരങ്ങാ തുളസി ), പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് പലതരം സൈഡ് ഡിഷുകൾക്കൊപ്പം ഉപയോഗിക്കുന്നു. ഈ വിഭവം ബെറ്റാവി പാചക രീതിയിലും (ജക്കാർത്ത നഗരത്തിലും അതിന്റെ തൊട്ടടുത്ത പ്രാന്തപ്രദേശങ്ങളിലും ഉള്ള വംശീയ സംഘമാണ് ബെറ്റാവികൾ എന്ന് അറിയപ്പെടുന്നത്) മലായ് പാചകരീതിയിലും ഉണ്ട്. രണ്ടിടത്തും നിരവധി വ്യത്യാസങ്ങളുള്ള രീതിയിൽ ആണ് പാചകം ചെയ്യുന്നത്. ഇത് സാധാരണയായി ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തെക്കൻ തായ്‌ലൻഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു. നാസി ഉലം പലപ്പോഴും സമ്പൽ മുളക് പേസ്റ്റിനൊപ്പം നൽകാറുണ്ട്.
ചരിത്രം
[തിരുത്തുക]ഒരു സാധാരണ ബീറ്റാവി മിക്സഡ് ചോറാണ് നാസി ഉലം. നാസി ഉലത്തിന്റെ വൈവിധ്യത്തെയും അതിന്റെ പാർശ്വ വിഭവങ്ങളെയും സ്വാധീനിക്കുന്ന നിരവധി പാചക സംസ്കാരങ്ങളുടെ ഒരു സംയോജനമണ് നാസി ഉലം. തേങ്ങാ സെരുണ്ടെങ്ങ് ( ഉലം ), നിലക്കടല എന്നിവ ചേർത്ത വെള്ള അരി ഒരു ഇന്ത്യൻ സ്വാധീനമാണെന്ന് ചിലർ പറയുന്നു. ഇന്തോനേഷ്യയിൽ, നാസി ഉലം ജക്കാർത്തയിൽ മാത്രമല്ല, സുമാത്രയിലും ബാലിയിലും കാണപ്പെടുന്നു. അരച്ച തേങ്ങയിൽ നിന്നു തയാറാക്കുന്ന സെരുണ്ടെങ്ങിന്റെ പേരാണ് ബെറ്റാവി ഭാഷയിൽ ഉലം, ഇത് ചൂടുള്ള വെളുത്ത ചോറിനൊപ്പം ചേർത്ത് ഇളക്കി കഴിക്കുമ്പോൾ നാവിൽ രുചികരവും ചെറുതായി എരിവുള്ളതുമായ ഒരു രുചി ലഭിക്കും.
നാസി ഉലമിന്റെ ചരിത്രം യഥാർത്ഥത്തിൽ ടാംഗറാങ്ങിൽ നിന്നാണ് വരുന്നത്. ഇത് ടാൻഗെരാംഗിൽ നിന്നാണ് വരുന്നതെങ്കിലും, ഈ വിഭവത്തെ കുറിച്ച് അവിടുള്ളവർക്ക് വളരെ അപൂർവമായി മാത്രമേ അറിയൂ. ഈ വിഭവം ജക്കാർത്തയിൽ നിന്നുള്ള പാചക ശൈലിയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. കാരണം മുൻകാലങ്ങളിൽ ടാംഗറാങ്ങിൽ നിന്നുള്ള നിരവധി ആളുകൾ നാസി ഉലം വിറ്റിരുന്നു. നാസി ഉലവുമായി അവർ ജക്കാർത്തയിലെ ഗ്ലോഡോക്കിലേക്ക് പോയി. അവിടെ അവർ അവിടുത്തെ പ്രാദേശിക സമൂഹത്തിന്, പ്രത്യേകിച്ച് ചൈനീസ് ഇന്തോനേഷ്യക്കാർക്ക് ആ പാചകരീതി പരിചയപ്പെടുത്തി.
ജക്കാർത്തയിലെ എല്ലാ ബീറ്റാവികൾക്കും നാസി ഉലത്തിന്റെ എല്ലാ വ്യതിയാനങ്ങളും (സൂപ്പ് പോലെത്തെ)(ബാസഹ്) ഉണങ്ങിയതും (കെറിംഗ്)) പരിചിതമല്ല. സിന ബെൻടെങ്, പെറ്റക് സെമ്പിലാൻ, കവാസൻ പെസിനാൻ, തൻജുങ് പ്രിയോക്ക്, കെമയോറൻ, മാട്രാമാൻ, ഡാൻ സെനൻ എന്നിവിടങ്ങളിൽ മാത്രമേ (സൂപ്പ് പോലെത്തെ)(ബാസഹ്) ഉലം അറിയപ്പെടുന്നുള്ളൂ. അതേസമയം, ടെബെറ്റ്, കയുമണിസ്, മെസ്റ്റർ ജതിനേഗര പ്രദേശങ്ങളിൽ ഉണങ്ങിയ ഉലം അറിയപ്പെടുന്നു. ബീറ്റാവികൾ സാധാരണയായി പ്രഭാതഭക്ഷണ മെനുകളിലൊന്നായി രാവിലെ ഉലമാണ് കഴിക്കുന്നത്. [4]
വകഭേദങ്ങൾ
[തിരുത്തുക]ഇന്തോനേഷ്യ
[തിരുത്തുക]ഇന്തോനേഷ്യയിൽ, നാസി ഉലം ബെറ്റാവിയിലും (ജക്കാർത്തൻ വംശജരുടെ) പാചകരീതിയിലും ബാലി, സുമാത്രൻ മലായ് പാചകരീതികൾ എന്നിവയിലും കാണാം. [5]
ജക്കാർത്തയിൽ രണ്ട് തരം നാസി ഉലങ്ങളുണ്ട്, വടക്കൻ, മധ്യ ജക്കാർത്തയിലെ ഈർപ്പം ഉള്ള (സൂപ്പ് പോലെത്തെ) നാസി ഉലം, തെക്കൻ ജക്കാർത്തയിലെ ഉണങ്ങിയ ഒന്ന് എന്നിവ. ഇന്തോനേഷ്യയിൽ, നാസി ഉലം സാധാരണയായി കെമാംഗി സസ്യം, മുളക്, വെള്ളരിക്ക അരിഞ്ഞത് എന്നിവ ഉപയോഗിച്ച് മസാലകൾ ചേർത്ത് നിലക്കടല തരിയും സെരുണ്ടെംഗും (ചേർത്തതും വറുത്തതുമായ തേങ്ങ) വിതറുന്നു. ഡെൻഡെങ് (ബീഫ് ജെർക്കി), തെലുർ ദാദർ ( ഓംലെറ്റ് ), പെർകെഡൽ (ഉരുളക്കിഴങ്ങ് വറുത്തത്), വറുത്ത ടെമ്പെ, ക്രുപുക്ക് എന്നിങ്ങനെയുള്ള മറ്റ് അധിക വിഭവങ്ങളുടെ ഒരു നിര പലപ്പോഴും നാസി ഉലമിന് മുകളിൽ ചേർക്കാറുണ്ട് . [6]
മലേഷ്യ
[തിരുത്തുക]മലേഷ്യയിലെ നാസി ഉലത്തിൽ തണുത്ത വേവിച്ച അരി അടങ്ങിയിരിക്കുന്നു, അതിൽ ദൗൺ കടുക്ക് (കാട്ടുമുളക് ഇല), പുക്കുക് ഗജസ് (കശുവണ്ടി ഇല തളിർപ്പുകൾ), ഉള്ളി മുതലായവ അരിഞ്ഞത് ചേർക്കുന്നു. കെറിസിക്കും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ചേർക്കുന്നു. ചിലപ്പോൾ വറുത്ത മത്സ്യം അതിൽ കലർത്തും. വടക്കുപടിഞ്ഞാറൻ പെനിൻസുലർ മലേഷ്യയിൽ ഈ വകഭേദം സാധാരണമാണ്. വടക്കുകിഴക്കൻ പെനിൻസുലർ മലേഷ്യയിലെ ഒരു തരം നാസി ഉലമിൽ, അരിക്ക് നീല നിറം കൊടുക്കുന്നതിനെ നാസി കെരാബു എന്ന് വിളിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Rizky Tyas Febriani. "Nasi Ulam Betawi". warisanbudaya.kemdikbud.go.id (in ഇന്തോനേഷ്യൻ). Retrieved September 9, 2020.
- ↑ "Where to go for authentic Betawi cuisine". The Jakarta Post (in ഇംഗ്ലീഷ്). Retrieved September 6, 2020.
- ↑ "Perpaduan Kultur Dalam Seporsi Nasi Ulam Betawi", Food Detik
- ↑ "Nasi Ulam, Kuliner", encyclopedia.jakarta-tourism, archived from the original on 2022-11-29, retrieved 2022-11-29
- ↑ Digital, Prodik (September 10, 2020). "Makanan Khas Bali di Harris Hotel Sentul City". Tempo (in ഇംഗ്ലീഷ്). Retrieved September 13, 2020.
- ↑ "Perpaduan kultur dalam seporsi nasi ulam betawi".[പ്രവർത്തിക്കാത്ത കണ്ണി]