ദ വിഗ്ഗിൾസ്
ദ വിഗ്ഗിൾസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | HiT Entertainment Mackinnon & Saunders Australian Broadcasting Corporation |
വിഭാഗങ്ങൾ | കുട്ടികളുടെ സംഗീതം |
വർഷങ്ങളായി സജീവം | 1991–2015 |
ലേബലുകൾ | എബിസി ഫോർ കിഡ്സ് (ആസ്ത്രേലിയ) റേസർ ആൻഡ് ടൈ, എൻസർക്കിൾ എന്റർടൈന്മെന്റ് (യു.എസ്.) |
അംഗങ്ങൾ | ആന്റണി ഫീൽഡ് ലാച്ലൻ ഗില്ലസ്പി സൈമൺ പ്രൈസ് എമ്മാ വാട്ട്കിൻസ് |
മുൻ അംഗങ്ങൾ | മറേ കുക്ക് ജെഫ് ഫാറ്റ് സാം മോറാൻ ഗ്രെഗ് പേയ്ജ് ഫിലിപ് വിൽചർ |
വെബ്സൈറ്റ് | www |
ആസ്ത്രേലിയയിലെ സിഡ്നിയിൽ 1991-ൽ രൂപീകരിക്കപ്പെട്ട, കുട്ടികൾക്കായുള്ള ഒരു സംഗീത ട്രൂപ്പാണ് ദ വിഗ്ഗിൾസ്. ആന്റണി ഫീൽഡ്, ഫിലിപ് വിൽചർ, മറേ കുക്ക്, ഗ്രെഗ് പേയ്ജ്, ജെഫ് ഫാറ്റ് എന്നിവരായിരുന്നു ആദ്യ അംഗങ്ങൾ. ആദ്യ ആൽബത്തിനു ശേഷം വിൽചർ ട്രൂപ്പ് വിട്ടു. 2006-ൽ അനാരോഗ്യം നിമിത്തം പേയ്ജ് മാറിനിൽക്കുകയും പകരം സാം മോറാൻ അംഗമാകുകയും ചെയ്തുവെങ്കിലും 2012-ൽ പേയ്ജ് തിരിച്ചെത്തി. മേയ് 2012-ൽ കുക്ക്, പേയ്ജ്, ഫാറ്റ് എന്നിവർ വിരമിക്കുകയും പകരം എമ്മാ വാട്ട്കിൻസ്, സൈമൺ പ്രൈസ്, ലാച്ലൻ ഗില്ലസ്പി എന്നിവർ പകരക്കാരായി എത്തുകയും ചെയ്തു.
മക്‌ക്വാറീ യൂണിവേഴ്സിറ്റിയിൽ പ്രീ-സ്കൂൾ അദ്ധ്യാപകരാവാൻ പരിശീലനം നേടവേ ഫീൽഡ്, കുക്ക്, പേയ്ജ് എന്നിവർ ചെയ്ത ഒരു സ്കൂൾ പ്രൊജക്റ്റാണ് യഥാർത്ഥത്തിൽ 17 ദശലക്ഷം ഡിവിഡികളും 4 ദശലക്ഷം സിഡികളും വിറ്റഴിച്ച ബാൻഡായി മാറിയത്. നിങ്ങളുടെ കുട്ടിയുടെ ആദ്യ റോക്ക് ബാൻഡ്, ലോകത്തിലെ ഏറ്റവും മികച്ച പ്രീ-സ്കൂൾ സംഗീത ട്രൂപ്പ് എന്നിങ്ങനെയൊക്കെ വിഗ്ഗിൾസ് വിശേഷിപ്പിക്കപ്പെട്ടു. തുടർച്ചയായി 4 വർഷം ആസ്ത്രേലിയയിലെ ഏറ്റവും വരുമാനം നേടിയ കലാകാരന്മാർ എന്ന ബിസിനസ്സ് റിവ്യൂ വീക്ക്‌ലിയുടെ ബഹുമതി ഇവരെ തേടിയെത്തി.
നഴ്സറി ഗാനങ്ങൾ, നാടൻ പാട്ടുകൾ, റോക്ക് സംഗീതം എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഗാനങ്ങളാണ് ദ വിഗ്ഗിൾസ് സൃഷ്ടിച്ചത്. ഇവ കുട്ടികൾക്കിടയിലും മാതാപിതാക്കൾക്കിടയിലും ഒരുപോലെ ജനപ്രീതിയാർജിച്ചു.