Jump to content

ദുലീപ് ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദുലീപ് ട്രോഫി
രാജ്യങ്ങൾഇന്ത്യ India
കാര്യനിർ‌വാഹകർBCCI
ഘടനFirst-class cricket
ആദ്യ ടൂർണമെന്റ്1961–62
അവസാന ടൂർണമെന്റ്2019–20
അടുത്ത ടൂർണമെന്റ്2020–21
ടൂർണമെന്റ് ഘടനRound-robin and Finals
ടീമുകളുടെ എണ്ണം3
നിലവിലുള്ള ചാമ്പ്യന്മാർIndia Red (2nd Title)
ഏറ്റവുമധികം വിജയിച്ചത്North Zone and West Zone(18 titles)
ഏറ്റവുമധികം റണ്ണുകൾWasim Jaffer (2545)
1997–2013[1]
ഏറ്റവുമധികം വിക്കറ്റുകൾNarendra Hirwani (126)
1987–2004[2]
വെബ്‌സൈറ്റ്BCCI

ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ദുലീപ് ട്രോഫി. ടീമുകൾ വിവിധ മേഖലകളായാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആദ്യകാല ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ കുമാർ ശ്രീ ദുലീപ്‌സിങ്ജിയുടെ പേരിലാണ് ഈ ടൂർണമെന്റ് തുടങ്ങിയിരിക്കുന്നത്.

ചരിത്രം

[തിരുത്തുക]

1961-62 സീസണിലാണ് ബി.സി.സി.ഐ. ദുലീപ് ട്രോഫി ടൂർണമെന്റ് തുടങ്ങിയത്. ആദ്യ ടൂർണമെന്റിൽ ദക്ഷിണമേഖലയെ 10 വിക്കറ്റിന് തോല്പിച്ച് പശ്ചിമമേഖല ജേതാക്കളായി. 2009-ലും വിജയം കൈവരിച്ച പശ്ചിമമേഖല 17 തവണ ദുലീപ് ട്രോഫി നേടിയിട്ടുണ്ട്.[3]

ടൂർണമെന്റ്

[തിരുത്തുക]

വടക്കൻമേഖല, ദക്ഷിണമേഖല, കിഴക്കൻമേഖല, പശ്ചിമമേഖല, മധ്യമേഖല എന്നീ അഞ്ച് മേഖലകളാണ് ദുലീപ് ട്രോഫിയിൽ പങ്കെടുക്കാറുള്ളത്. തുടക്കത്തിൽ നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്. എന്നാൽ 1993-94 സീസൺ മുതൽ മത്സരം ലീഗടിസ്ഥാനത്തിലേക്ക് മാറ്റി.

2002-03 സീസണിൽ മേഖലാ ടീമുകളെ എലൈറ്റ് എ, എലൈറ്റ് ബി, എലൈറ്റ് സി, പ്ലേറ്റ് എ, പ്ലേറ്റ് ബി എന്നിങ്ങനെ പേരുമാറ്റി ക്രമീകരിച്ചിരുന്നത്. എന്നാൽ ടീമുകളുടെ സ്വത്വം നഷ്ടമാകുമെന്ന കാരണത്താൽ ആ സീസൺ കഴിഞ്ഞ ശേഷം ഈ രീതി ഒഴിവാക്കി പഴയ രീതി തന്നെ പുനഃസ്ഥാപിച്ചു.[4] 2003–04 സീസൺ മുതൽ അഞ്ച് മേഖലാ ടീമുകൾക്കുപുറമെ അതിഥി ടീമായി ഒരു വിദേശ ടീമും പങ്കെടുക്കുന്നുണ്ട്. ആദ്യം പങ്കെടുത്ത വിദേശ ടീം ഇംഗ്ലണ്ട് എ ആയിരുന്നു.

ടീമിന്റെ ഘടന

[തിരുത്തുക]

രഞ്ജി ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിലെ വിവിധ കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ദുലീപ് ട്രോഫിക്കുള്ള മേഖലാ ടീമുകളെ നിശ്ചയിക്കുന്നത്. ഓരോ മേഖലയിലും ഉൾപ്പെടുന്ന രഞ്ജി ടീമുകൾ താഴെ നല്കിയിരിക്കുന്നു.

അതിഥി ടീമുകൾ

[തിരുത്തുക]

2003-04 സീസൺ മുതൽ ദുലീപ് ട്രോഫിയിൽ ഒരു വിദേശ ടീം അതിഥി ടീമായി കളിക്കുന്നുണ്ട്. ഇതുവരെ പങ്കെടുത്ത വിദേശ ടീമുകളുടെ വിവരം ചുവടെ:

സീസൺ അതിഥി ടീം
2003-04 ഇംഗ്ലണ്ട് എ
2004-05 ബംഗ്ലാദേശ്
2005-06 സിംബാബ്‌വെ പ്രസിഡണ്ട്സ് XI
2006-07 ശ്രീലങ്ക എ
2007-08 ഇംഗ്ലണ്ട് ലയേൺസ്

ജേതാക്കൾ

[തിരുത്തുക]
സീസൺ ജേതാക്കൾ രണ്ടാം സ്ഥാനക്കാർ ഫലം ഫൈനൽ നടന്ന സ്ഥലം
1961-62 പശ്ചിമമേഖല ദക്ഷിണമേഖല പശ്ചിമമേഖല 10 വിക്കറ്റിന് ജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1962-63 പശ്ചിമമേഖല ദക്ഷിണമേഖല പശ്ചിമമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചു ഈഡൻ ഗാർഡൻസ്, കൽക്കത്ത
1963-64 പശ്ചിമമേഖല & ദക്ഷിണമേഖല (പങ്കുവെച്ചു) സമനില ഫിറോസ് ഷാ കോട്‌ല, ഡൽഹി
1964-65 പശ്ചിമമേഖല മദ്ധ്യമേഖല പശ്ചിമമേഖല 1 ഇന്നിങ്സിനും 89 റണ്ണിനും ജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1965-66 ദക്ഷിണമേഖല മദ്ധ്യമേഖല ദക്ഷിണമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചു എം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ്
1966-67 ദക്ഷിണമേഖല പശ്ചിമമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 68 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1967-68 ദക്ഷിണമേഖല പശ്ചിമമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 17 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1968-69 പശ്ചിമമേഖല ദക്ഷിണമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 82 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
1969-70 പശ്ചിമമേഖല വടക്കൻ മേഖല പശ്ചിമമേഖല 1 ഇന്നിങ്സിനും 81 റണ്ണിനും ജയിച്ചു സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ്
1970-71 ദക്ഷിണമേഖല കിഴക്കൻ മേഖല ദക്ഷിണമേഖല 10 വിക്കറ്റിന് ജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1971-72 മദ്ധ്യമേഖല പശ്ചിമമേഖല മദ്ധ്യമേഖല 2 വിക്കറ്റിന് ജയിച്ചു സെൻട്രൽ കോളേജ് ഗ്രൗണ്ട്, ബാംഗ്ലൂർ
1972-73 പശ്ചിമമേഖല മദ്ധ്യമേഖല പശ്ചിമമേഖല 1 ഇന്നിങ്സിനും 172 റണ്ണിനും ജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1973-74 വടക്കൻ മേഖല മദ്ധ്യമേഖല വടക്കൻ മേഖല 76 റണ്ണിന് ജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1974-75 ദക്ഷിണമേഖല പശ്ചിമമേഖല ദക്ഷിണമേഖല 9 വിക്കറ്റിന് ജയിച്ചു ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
1975-76 ദക്ഷിണമേഖല വടക്കൻ മേഖല ദക്ഷിണമേഖല 37 റണ്ണിന് ജയിച്ചു എം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ്
1976-77 പശ്ചിമമേഖല വടക്കൻ മേഖല പശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചു മോത്തിഭാഗ് സ്റ്റേഡിയം, ബറോഡ
1977-78 പശ്ചിമമേഖല വടക്കൻ മേഖല സമനില, ഒന്നാം ഇന്നിങ്സിലെ 178 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു വാംഖഡെ സ്റ്റേഡിയം, ബോംബെ
1978-79 വടക്കൻ മേഖല പശ്ചിമമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 140 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു ഫിറോസ് ഷാ കോട്‌ല, ഡൽഹി
1979-80 വടക്കൻ മേഖല പശ്ചിമമേഖല വടക്കൻ മേഖല 104 റണ്ണിന് ജയിച്ചു വാംഖഡെ സ്റ്റേഡിയം, ബോംബെ
1980-81 പശ്ചിമമേഖല കിഴക്കൻ മേഖല സമനില, ഒന്നാം ഇന്നിങ്സിലെ 101 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു ഈഡൻ ഗാർഡൻസ്, കൽക്കത്ത
1981-82 പശ്ചിമമേഖല കിഴക്കൻ മേഖല സമനില, ഒന്നാം ഇന്നിങ്സിലെ 104 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു ബ്രാബോൺ സ്റ്റേഡിയം, ബോംബെ
1982-83 വടക്കൻ മേഖല ദക്ഷിണമേഖല വടക്കൻ മേഖല 8 വിക്കറ്റിന് ജയിച്ചു വാംഖഡെ സ്റ്റേഡിയം, ബോംബെ
1983-84 വടക്കൻ മേഖല പശ്ചിമമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 58 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു ബരാബതി സ്റ്റേഡിയം, കട്ടക്ക്
1984-85 ദക്ഷിണമേഖല വടക്കൻ മേഖല ദക്ഷിണമേഖല 73 റണ്ണിന് ജയിച്ചു ഫിറോസ് ഷാ കോട്‌ല, ഡൽഹി
1985-86 പശ്ചിമമേഖല ദക്ഷിണമേഖല പശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചു എം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ
1986-87 ദക്ഷിണമേഖല പശ്ചിമമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 224 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു വാംഖഡെ സ്റ്റേഡിയം, ബോംബെ
1987-88 വടക്കൻ മേഖല പശ്ചിമമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 424 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു ജയന്തി സ്റ്റേഡിയം, ഭീലായ്
1988-89 വടക്കൻ മേഖല & പശ്ചിമമേഖല (പങ്കുവെച്ചു) സമനില ഫിറോസ് ഷാ കോട്‌ല, ഡൽഹി
1989-90 ദക്ഷിണമേഖല മദ്ധ്യമേഖല ദക്ഷിണമേഖല 322 റണ്ണിന് ജയിച്ചു ജിംഖാന മൈതാനം, സെക്കന്തരാബാദ്
1990-91 വടക്കൻ മേഖല പശ്ചിമമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 168 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു കീനൻ സ്റ്റേഡിയം, ജംഷഡ്പൂർ
1991-92 വടക്കൻ മേഖല പശ്ചിമമേഖല വടക്കൻ മേഖല 236 റണ്ണിന് ജയിച്ചു സർദാർ വല്ലഭഭായ് പട്ടേൽ സ്റ്റേഡിയം, വൽസാദ്
1992-93 വടക്കൻ മേഖല മദ്ധ്യമേഖല സമനില, ഒന്നാം ഇന്നിങ്സിലെ 171 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
1993-94 വടക്കൻ മേഖല റൗണ്ട് റോബിൻ
1994-95 വടക്കൻ മേഖല റൗണ്ട് റോബിൻ
1995-96 ദക്ഷിണമേഖല മദ്ധ്യമേഖല റൗണ്ട് റോബിൻ
1996-97 മദ്ധ്യമേഖല
1997-98 മദ്ധ്യമേഖല & പശ്ചിമമേഖല (പങ്കുവെച്ചു)
1998-99 മദ്ധ്യമേഖല
1999-00 വടക്കൻ മേഖല
2000-01 വടക്കൻ മേഖല
2001-02 പശ്ചിമമേഖല
2002-03 എലൈറ്റ് സി
2003-04 വടക്കൻ മേഖല
2004-05 മദ്ധ്യമേഖല
2005-06 പശ്ചിമമേഖല
2006-07 വടക്കൻ മേഖല
2007-08 വടക്കൻ മേഖല
2008-09 പശ്ചിമമേഖല ദക്ഷിണമേഖല പശ്ചിമമേഖല 236 റണ്ണിന് ജയിച്ചു എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ

അവലംബം

[തിരുത്തുക]
  1. "Duleep Trophy / Records / Most runs". ESPNcricinfo. Retrieved 7 September 2018.
  2. "Duleep Trophy / Records / Wickets". ESPNcricinfo. Retrieved 7 September 2018.
  3. "West Zone beat South to win Duleep Trophy" (in ഇംഗ്ലീഷ്). Hindustan Times. ഫെബ്രുവരി 9, 2009. Retrieved ഫെബ്രുവരി 10, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Duleep Trophy to revert back to old format". Cricinfo. സെപ്റ്റംബർ 1, 2003. Retrieved ഫെബ്രുവരി 10, 2009.
"https://ml.wikipedia.org/w/index.php?title=ദുലീപ്_ട്രോഫി&oldid=3660490" എന്ന താളിൽനിന്ന് ശേഖരിച്ചത്