ത്രി സ്തൂപങ്ങൾ (സിഖ് മതം)
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗുരു നാനാക്ക് ചിട്ടപ്പെടുത്തിയ മൂന്ന് അനുശാസനകളാണ് സിഖ് മതത്തിന്റെ മൂന്ന് സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്.അവ ഇപ്രകാരമാണ് .
1- ദൈവസ്മരണ, ദൈവ നാമ ജപം (സിംറാൻ, നാം ജപോ).ഇതിനായി ദിനേന്ന ചൊല്ലേണ്ടുന്ന പ്രാർഥനകൾ പിൽക്കാല ഗുരുക്കന്മാർ ക്രോഡീകരിച്ചിട്ടുണ്ട്.
2-കിരാത്ത് കരോ- കായികവും ബൗദ്ധികവും,സത്യസന്ധവും മായുള്ള അധ്വാനത്തിലൂടെ ഉപജീവനം കണ്ടെത്തുക. ദൈവഭയത്തോടെ ഉയർന്ന ധാർമ്മിക നിലവാരം പുലർത്തികൊണ്ട് ജീവിതത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കുക.
3-വാന്ത് ചക്കോ. - പങ്കു വെയ്ക്കൽ. തനിക്കുള്ളത്, ധനം, ഭക്ഷണം എന്തും , സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടുക. നിർധനരെയും അവശരെയും സഹായിക്കുക എന്നതാണ് ഈ സ്തൂപത്തിന്റെ ഉദ്ദേശം.