തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവഞ്ചൂർ രാധാകൃഷ്ണൻ | |
---|---|
കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 23 2011 – ഏപ്രിൽ 11 2012 | |
മുൻഗാമി | കെ.പി. രാജേന്ദ്രൻ |
പിൻഗാമി | അടൂർ പ്രകാശ് |
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 12 2012 – ഡിസംബർ 31 2013 | |
മുൻഗാമി | ഉമ്മൻ ചാണ്ടി |
പിൻഗാമി | രമേശ് ചെന്നിത്തല |
കേരളത്തിലെ വനം, ഗതാഗതം, കായിക വകുപ്പ് മന്ത്രി | |
ഓഫീസിൽ ജനുവരി 1 2014 – മേയ് 20 2016 | |
മുൻഗാമി | കെ.ബി. ഗണേഷ് കുമാർ |
പിൻഗാമി | കെ. രാജു, എ.കെ. ശശീന്ദ്രൻ, ഇ.പി. ജയരാജൻ |
കേരളത്തിലെ ജലവിഭവം, വനം, പാർലെമന്ററി വകുപ്പ് മന്ത്രി | |
ഓഫീസിൽ സെപ്റ്റംബർ 9 2004 – മേയ് 12 2006 | |
മുൻഗാമി | ടി.എം. ജേക്കബ്, കെ.പി. വിശ്വനാഥൻ, എം.എം. ഹസൻ |
പിൻഗാമി | എൻ.കെ. പ്രേമചന്ദ്രൻ എ. സുജനപാൽ, എം. വിജയകുമാർ |
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മുൻഗാമി | വി.എൻ. വാസവൻ |
മണ്ഡലം | കോട്ടയം |
ഓഫീസിൽ ജൂൺ 21 1991 – മേയ് 14 2011 | |
മുൻഗാമി | ആർ. ഉണ്ണികൃഷ്ണൻ പിള്ള |
പിൻഗാമി | ചിറ്റയം ഗോപകുമാർ |
മണ്ഡലം | അടൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോട്ടയം | 26 ഡിസംബർ 1949
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്സ് |
പങ്കാളി | ലളിതാംബിക രാധാകൃഷ്ണൻ |
കുട്ടികൾ | ഒരു മകൾ, രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | കോടിമത |
As of ഓഗസ്റ്റ് 27, 2020 ഉറവിടം: നിയമസഭ |
കോട്ടയത്ത് നിന്നുള്ള എം.എൽ.എയും മുൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജനനം: 1949 ഡിസംബർ 26).
ജീവിതരേഖ
[തിരുത്തുക]കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949 ഡിസംബർ 26-ൽ കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ച രാധാകൃഷ്ണൻ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.[1] കോട്ടയത്തെ എം.ടി സെമിനാരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയം ബസേലിയസ് കോളജിൽ നിന്ന് ബിരുദവും, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 1976 മുതൽ കോട്ടയം ബാറിൽ അഭിഭാഷകനായി പരിശീലനം തുടങ്ങിയെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തനം തുടർന്നു.
അധികാരങ്ങൾ
[തിരുത്തുക]- കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റ് (1967)
- കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി(1969)
- കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി(1971)
- കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ(1973)
- 1974-77 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു.
- 1978 മുതൽ 1982 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
- 1982 മുതൽ 1984 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
- 1984 മുതൽ 2001 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി
- 2004-ൽ ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന തിരുവഞ്ചൂർ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകൾ വഹിച്ചിരുന്നു.
- 2011-ൽ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി നിയോഗിതനായി.
- പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9-ന് വിജിലൻസ് വകുപ്പിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞപ്പോൾ ഈ വകുപ്പിന്റെ ചുമതല കൂടി തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറപ്പെട്ടു.
- 2012 ഏപ്രിൽ 12-ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിക്കുകയും അദ്ദേഹത്തിന്റെ ചുമതലയിലുണ്ടായിരുന്ന റവന്യൂ വകുപ്പ് അടൂർ പ്രകാശിന് നൽകപ്പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2011 | കോട്ടയം നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.എൻ. വാസവൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. |
2006 | അടൂർ നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഡി.കെ. ജോൺ | കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. |
2001 | അടൂർ നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പള്ളിക്കൽ പ്രസന്നകുമാർ | സി.പി.എം., എൽ.ഡി.എഫ്. |
1996 | അടൂർ നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.എൻ. ബാലഗോപാൽ | സി.പി.എം., എൽ.ഡി.എഫ്. |
1991 | അടൂർ നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ആർ. ഉണ്ണികൃഷ്ണൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. |
കുടുംബം
[തിരുത്തുക]ലളിതാംബിക രാധാകൃഷ്ണനാണ് ഭാര്യ . ഡോ. അനുപം, ആതിര, അർജുൻ എന്നിവരാണ് മക്കൾ.
അവലംബം
[തിരുത്തുക]- Articles with dead external links from ഒക്ടോബർ 2022
- 1949-ൽ ജനിച്ചവർ
- ഡിസംബർ 26-ന് ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- പതിമൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
- കേരളത്തിലെ റവന്യൂമന്ത്രിമാർ
- കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ വനംവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ജലവിഭവവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ആഭ്യന്തരമന്ത്രിമാർ
- കേരളത്തിലെ പാർലമെന്ററികാര്യ വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ