Jump to content

താസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താസസ്
Θάσος
Limenas
Limenas
Geography
Coordinates: 40°43′N 24°46′E / 40.717°N 24.767°E / 40.717; 24.767
Island Chain: North Aegean
Area:[1] 380.097 km² (147 sq.mi.)
Highest Mountain: Mt. Ypsario (1,205 m (3,953 ft))
Government
ഗ്രീസ് Greece
Periphery: East Macedonia and Thrace
Prefecture: Kavala
Capital: Thasos (town)
Statistics
Population: 13,765 (as of 2001)
Density: 36 /km² (94 /sq.mi.)
Postal Code: 640 04
Area Code: 25930
License Code: ΚΒ
Website
www.thassos.gr

ഈജിയൻ കടലിലെ ഒരു ദ്വീപാണ് താസസ്.

ചരിത്രം

[തിരുത്തുക]
Geological and Metallogenic map of Thasos Island.

ദ്വീപിലെ സ്വർണ ഖനികളിൽ ആകൃഷ്ടരായി ഇവിടേക്കു കുടിയേറിയ ഫിനീഷ്യരാണ് ആദിമ നിവാസികൾ എന്നു കരുതപ്പെടുന്നു. ഈ കുടിയേറ്റത്തിനു നേതൃത്വം നൽകിയ താസസിന്റെ പേരിലാണ് ദ്വീപ് പിന്നീടറിയപ്പെട്ടത്. ബി.സി. 5-ആം നൂറ്റാണ്ടിൽ ഫിനീഷ്യരെ പുറന്തള്ളിക്കൊണ്ട് ഗ്രീക്കുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചുവെങ്കിലും പേർഷ്യൻ യുദ്ധകാലത്ത് ദ്വീപ് കുറച്ചുകാലം പേർഷ്യക്കാരുടെ അധീനതയിലായി. പേർഷ്യക്കാരുടെ പരാജയത്തിനുശേഷം ആഥൻസിന്റെ നേതൃത്വത്തിലുള്ള ഡീലിയൻ ലീഗിൽ താസസ് അംഗമായി. ആഥൻസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് (ബി.സി. 465) താസസ് ലീഗിൽ നിന്നു പിന്മാറിയെങ്കിലും 462-ൽ ദ്വീപിനെ ആഥൻസ് പിടിച്ചെടുത്തു. പിന്നീട് മാസിഡോണിയ, റോം, ഒട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു താസസ്. 1813-ൽ ഒട്ടോമൻ സുൽത്താൻ ദ്വീപിനെ ഈജിപ്തിനു കൈമാറിയെങ്കിലും 1912-ൽ ഗ്രീക്കുസേന ദ്വീപ് പിടിച്ചെടുത്തു. 1914-ലെ ബുക്കാറസ്റ്റ് കരാർ പ്രകാരം ദ്വീപ് ഗ്രീസിന്റെ ഭാഗമായി.


ചിത്രശാ‍ല

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താസസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

[തിരുത്തുക]
  1. "Basic Characteristics". Ministry of the Interior. www.ypes.gr. Retrieved 2007-08-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താസസ്&oldid=3633780" എന്ന താളിൽനിന്ന് ശേഖരിച്ചത്