തളി സമരം
ദൃശ്യരൂപം
കോഴിക്കോട് തളി ക്ഷേത്രത്തിൻെറ റോഡിൽ അവർണർ പ്രവേശിക്കരുതെന്ന് 1917 ൽ സാമൂതിരി കൽപന പുറപ്പെടുവിച്ചതിനെ തുടർന്നുണ്ടായ സമരം.അക്കാലത്ത് റോഡ് മുൻസിപാലിറ്റിയുടെ കീഴിലായിരുന്നു.അതിനാൽ സാമൂതിരിയുടെ കൽപന മുൻസിപ്പൽ ചെയർമാൻ ആയിരുന്ന സി.വി. നാരായണ അയ്യർ നിഷേധിച്ചു.മലബാർ കളക്ടറായി പകരം വന്ന തോറൻ ,സാമൂതിരിയുടെ ആഗ്രഹം അനുസരിച്ച് 1917 നവംബർ ഒന്നിന് തളി റോഡിൽ തീണ്ടൽ ബോർഡ് സ്ഥാപിച്ചു.അന്നു തന്നെ സി. കൃഷ്ണൻ,മഞ്ചേരി രാമയ്യർ എന്നിവർ കുതിരവണ്ടിയിൽ റോഡിൽ പ്രേവേശിക്കുകയും കൃഷ്ണൻ ബോർഡിൽ ടാർ അടിക്കുകയും ചെയ്തു.കൂടാതെ ബോർഡ് ഇളക്കി ക്ഷേത്രത്തിലേക്ക് എറിയുകയും ചെയ്തു.ഒരാഴ്ച കഴിഞ്ഞ് അതുവഴി ഘോഷയാത്ര നടത്തുകയും തളിയിലെ കുളത്തിൽ കുളിക്കുകയും ചെയ്തു.[1]
അവലംബം
[തിരുത്തുക]- ↑ കേരള സർക്കാർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് (2018). തമസോ മാ ജ്യോതിർഗമയ. തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്. p. 34.