ഡാലിയ മുജാഹിദ്
ഡാലിയ മുജാഹിദ് | |
---|---|
ജനനം | 1975 (വയസ്സ് 49–50) |
ദേശീയത | അമേരിക്കൻ |
തൊഴിൽ |
|
അറിയപ്പെടുന്നത് | Scholarship and Research on American Muslims |
കുടുംബം | Yasmin Mogahed (younger sister) |
ഈജിപ്ഷ്യൻ വംശജയായ അമേരിക്കൻ ഗവേഷകയാണ് ഡാലിയ മുജാഹിദ് (ജനനം 1975). ബറാക് ഒബാമയുടെ കാലത്ത് വൈറ്റ് ഹൗസിന്റെ ഫെയ്ത് ബേസ്ഡ് ആൻഡ് നൈബർഹുഡ് പാർട്ട്ണർഷിപ്പ് ഓഫീസിന്റെ ഉപദേഷ്ടാവായിരുന്ന ഡാലിയ, മുസ്‌ലിം സമൂഹങ്ങളെയും മധ്യപൗരസ്ത്യദേശത്തെയും കുറിച്ച കൺസൽട്ടന്റ് സ്ഥാപനമായ മുജാഹിദ് കൺസൽട്ടൻസിയുടെ മേധാവിയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാന്റിങ് (ഐ.എസ്.പി.യു) എന്ന സ്ഥാപനത്തിന്റെ ഗവേഷണ മേധാവി കൂടിയാണ് ഇവർ. മുൻപ് ഗാലപ്പ് കൺസൽട്ടൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു[1].
ജീവിതരേഖ
[തിരുത്തുക]ഈജിപ്തിലെ കൈറോവിൽ ജനിച്ച ഡാലിയ തന്റെ നാലാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഡാലിയ അറബി ഭാഷയും സമാന്തരമായി പഠിച്ചുവന്നു. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിന് ഒപ്പം തന്നെ[2] എം.ബി.എ പഠനം പൂർത്തിയാക്കി.
2006 മുതൽ 2012 വരെ ഗാലപ്പ് സെന്റർ ഫോർ മുസ്‌ലിം സ്റ്റഡീസിൽ പ്രവർത്തിച്ച[1] ഡാലിയ നിലവിൽ വാഷിങ്ടണിലെ ഐ.എസ്.പി.യു, മിഷിഗണിലെ ഡിയർബൺ എന്നിവയിൽ ഗവേഷകമേധാവിയാണ്. വൈറ്റ് ഹൗസിന്റെ ഫെയ്ത് ബേസ്ഡ് ആൻഡ് നൈബർഹുഡ് പാർട്ട്ണർഷിപ്പ് ഓഫീസിന്റെ ഉപദേഷ്ടാവായി പ്രസിഡന്റ് ബറാക് ഒബാമ ഇവരെ തെരഞ്ഞെടുത്തിരുന്നു. മുസ്‌ലിം സമൂഹവുമായുള്ള ഇടപെടലിനുള്ള നയരൂപീകരണത്തിൽ ഇവരുടെ ശുപാർശകൾ പലതും ഭരണകൂടം അവലംബിച്ചിരുന്നു[3].
വിവിധ ലോകസംഘടനകളിൽ ഡാലിയ മുജാഹിദ് നേതൃപരമായ പങ്കുവഹിക്കുന്നു. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ അജണ്ട കൗൺസിൽ ഓൺ ദ അറബ് വേൾഡിന്റെ ബോർഡ് മെമ്പർ[4], അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബൈറൂത്തിലെ ഇസാം ഫാരിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോളിസി അനലിസ്റ്റ്[3][4] എന്നീ പദവികളിൽ ഡാലിയ പ്രവർത്തിക്കുന്നു. സാംസ്കാരിക സഹകരണത്തിന്റെ മേഖലയിൽ ഉപദേശകയായ അവർ ഗാലപ്പ് എന്ന കൺസൽട്ടൻസിയിൽ ചേരുന്നതിന് മുൻപ് തന്നെ ശില്പശാലകളും പരിശീലന പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, നിയമ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവ ഇത്തരം പരിപാടികൾക്കായി ഇവരെ സമീപിച്ചു വന്നു[5].
അറേബ്യൻ ബിസിനസ് മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള അറബ് വനിതയായി[6][7][8][9] തെരഞ്ഞെടുക്കപ്പെട്ട അവർ, ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിംകൾ എന്ന ലിസ്റ്റിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്. 2010-ൽ അശോക ഇന്നൊവേറ്റേഴ്സ് ഫോർ ദ പബ്ലിക് അറബ് ലോകത്തെ മികച്ച സാമൂഹ്യ ചിന്തകയായി ഡാലിയയെ പ്രഖ്യാപിച്ചിരുന്നു. വിസ്കൺസിൻ സർവകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളിൽ മികച്ച സേവനമനുഷ്ഠിക്കുന്ന വ്യക്തിത്വമായി അലുമ്നി അസോസിയേഷൻ ഡാലിയയെ തെരഞ്ഞെടുത്തിരുന്നു.
ജോൺ എസ്പൊസിറ്റൊയുമായി ചേർന്ന് ഡാലിയ ഹൂ സ്പീക്സ് ഫോർ ഇസ്‌ലാം? വാട്ട് അ ബില്ല്യൻ മുസ്‌ലിംസ് റിയലി തിങ്ക് എന്ന കൃതി രചിച്ചു[10]. ആറ് വർഷത്തോളം നീണ്ട ഗവേഷണത്തിന്റെ ഭാഗമായി 35 രാജ്യങ്ങളിലായി നടന്ന അര ലക്ഷത്തോളം ഇന്റർവ്യൂകളെ അവലംബമാക്കിയാണ് ഈ രംഗത്ത് നടന്ന ഏറ്റവും സമഗ്രമായ ഒരു പഠനമായി വിലയിരുത്തപ്പെടുന്നു. ഡാലിയയുടെയും എസ്പൊസിറ്റോയുടെയും അതേ പുസ്തകത്തെ ആധാരമാക്കി 2010-ൽ പിബിഎസ് ഇൻസൈഡ് ഇസ്‌ലാം: വാട്ട് അ ബില്ല്യൻ മുസ്‌ലിംസ് റിയലി തിങ്ക് എന്ന ഡോക്യുമെന്ററി ചെയ്തപ്പോൾ അവതാരകയായി ഡാലിയ പ്രത്യക്ഷപ്പെടുന്നുണ്ട്. വാൾസ്ട്രീറ്റ് ജേണൽ, ഫോറിൻ പോളിസി മാഗസിൻ, ഹാവാർഡ് ഇന്റർനാഷനൽ റിവ്യൂ, മിഡിൽ ഈസ്റ്റ് പോളിസി ജേണൽ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിലും വാർത്താ മാധ്യമങ്ങളിലും ആനുകാലിക സംഭവങ്ങളെ കുറിച്ച് വിശകലനം ചെയ്തു കൊണ്ട് ഇവർ എഴുതി വരുന്നു[3].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Gallup Center for Muslim Studies". Archived from the original on 2011-02-16. Retrieved 2011-02-15.
- ↑ "Dalia Mogahed - Profile of Dalia Mogahed". about.com. Archived from the original on 2012-11-18. Retrieved 2019-03-16.
- ↑ 3.0 3.1 3.2 "Dalia Mogahed, M.B.A." Gallup. Archived from the original on 2010-05-30. Retrieved 2019-03-16.
- ↑ 4.0 4.1 "Dalia Mogahed". World Economic Forum. Retrieved 10 June 2021.
- ↑ "Dalia Mogahed - Profile of Dalia Mogahed". about.com. Archived from the original on 2012-11-18. Retrieved 2019-03-16.
- ↑ "Power 100 - Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2010-03-21. Retrieved 2019-03-16.
- ↑ "Power 100 Women – 6.Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2011-03-01. Retrieved 2019-03-16.
- ↑ "32.Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2012-03-04. Retrieved 2019-03-16.
- ↑ "86.Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2013-02-28. Retrieved 2019-03-16.
- ↑ Esposito, John L.; Mogahed, Dalia (2007). Who Speaks For Islam?: What a Billion Muslims Really Think (in ഇംഗ്ലീഷ്). Simon and Schuster. ISBN 9781595620170.