ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ
ചുരുക്കപ്പേര് | TI, TM |
---|---|
ആപ്തവാക്യം | "Where Leaders Are Made" |
രൂപീകരണം | October 22, 1924 | ; incorporated December 19, 1932
തരം | INGO |
പദവി | Non-profit organization |
ലക്ഷ്യം | Educational |
ആസ്ഥാനം | Rancho Santa Margarita, California, USA |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
അംഗത്വം | Over 352,000 members; 16,400 clubs in 142 countries[1] |
International President | Balraj Arunasalam, DTM |
Main organ | Board of Directors |
വരുമാനം | $34,115,557 (2014) |
Staff | 160 |
Volunteers | 108,383 |
വെബ്സൈറ്റ് | Toastmasters International |
വ്യക്തികളുടെ നേതൃത്വ പാടവവും, ആശയവിനിമയവും, പ്രസംഗപരിചയവും മെച്ചപ്പെടുത്തുന്നതിനുപകരിക്കുന്നവിധം ലോകമെമ്പാടും ശാഖകൾ (ക്ലബ്ബുകൾ) രൂപവത്കരിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ. ആശയവിനിമയം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസ പദ്ധതികളിലൂടെ അംഗങ്ങളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുവാൻ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബുകൾക്ക് കഴിയുന്നു. ഒരു ഏക ക്ലബ്ബായ സ്മേഡ്‍ലി ചാപ്പ്റ്റർ വൺ ക്ലബ്ബിൽനിന്നാണ് ഈ സംഘടന വളർന്നത്, അത് ആദ്യത്തെ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ആയി മാറി. വൈ.എം.സി.എ. അംഗമായിരുന്ന റാൽഫ് സി. സ്മെഡ്‍ലി 1924 ഒക്ടോബർ 22 ന് അമേരിക്കയിലെ കാലിഫോർണിയയിൽ ആരംഭിച്ചതാണ് ആദ്യത്തെ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ്. ചരിത്രത്തിലുടനീളം, ടോസ്റ്റ് മാസ്റ്റേഴ്സ് നാലു ദശലക്ഷം ജനങ്ങൾക്ക് സേവനം നൽകിയിട്ടുണ്ട്. ഇന്ന് 141 രാജ്യങ്ങളിൽ നിന്നുള്ള 352,000 അംഗങ്ങളുമായി 16,400 അംഗ ക്ലബ്ബുകളുള്ള സംഘടനയായി ഇത് വളർന്നു കഴിഞ്ഞു. ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശൃംഖലയിലൂടെ പ്രഭാഷണകലയും നേതൃത്വ നൈപുണ്യവും പഠിപ്പിക്കുന്ന ലാഭരഹിത വിദ്യാഭ്യാസ സ്ഥാപനമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ. 1924 മുതൽ, വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകളെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രഭാഷകർ, ആശയവിനിമയക്കാർ, നേതാക്കൾ എന്നിവരാകാൻ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ സഹായിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും കേരളത്തിലും നിരവധി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതലും ആഗലേയ ഭാഷയിലാണ് ക്ലബ്ബുകൾ പ്രവൃത്തിക്കുന്നത്. എന്നാൽ അടുത്ത കാലത്തായി മലയാളം ക്ലബ്ബുകളും, ദ്വിഭാഷാ ക്ലബ്ബുകളും പ്രവർത്തിച്ചുതുടങ്ങുകയും പ്രചാരം ലഭ്യമാകുകയും ചെയ്യുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Who We Are". Toastmasters International. Archived from the original on 2019-01-11. Retrieved 2017-10-25.