Jump to content

ടെനാസെറിം മലകൾ

Coordinates: 4°38′00″N 102°14′00″E / 4.63333°N 102.23333°E / 4.63333; 102.23333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെനാസെറിം മലനിരകൾ
တနင်္သာရီ တောင်တန်း
ทิวเขาตะนาวศรี
Banjaran Tanah Seri
ഉയരം കൂടിയ പർവതം
PeakMount Tahan (Malaysia)
Elevation2,187 മീ (7,175 അടി)
Coordinates4°38′00″N 102°14′00″E / 4.63333°N 102.23333°E / 4.63333; 102.23333
വ്യാപ്തി
നീളം1,670 കി.മീ (1,040 മൈ) N/S
Width130 കി.മീ (81 മൈ) E/W
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Extent of the Tenasserim Hills and their subranges
CountriesMyanmar, Thailand and Malaysia
Parent rangeIndo-Malayan System
ഭൂവിജ്ഞാനീയം
Age of rockPermian, Triassic
Type of rockGranite and Limestone

ടെനാസെറിം മലനിരകൾ അല്ലെങ്കിൽ ടെനാസെറിം റേഞ്ച്, ഏകദേശം 1,700 കിലോമീറ്റർ ദൈർഘ്യമുള്ളതും തെക്കുകിഴക്കൻ ഏഷ്യയിലെ ഇൻഡോ-മലയൻ പർവ്വതനിരയുടെ[1] ഭാഗമായ ഒരു പർവത ശൃംഖലയാണ്. താരതമ്യേന താഴ്ന്ന നിലയിലാണെങ്കിലും ഈ പർവത നിരകൾ തായ്ലാന്റിന്റേയും ബർമ്മയുടേയും വടക്കൻ, മദ്ധ്യ മേഖലകളിലെ ഒരു ഫലപ്രദമായ വരമ്പായി പ്രവർത്തിക്കുന്നു. സ്വരാജ്യ സീമകൾക്കുമപ്പുറമെത്തുന്ന രണ്ടു പ്രധാന പാതകളും ക്രോസ് ബോർഡർ പോയിന്റുകളും മാത്രമാണ് ചുംഫോണിനും ടാക്കിനുമിടയിലെ ത്രീ പഗോഡാസ് ചുരത്തിലും മായേ സോട്ടിലുമുള്ളത്. ശ്രേണിയുടെ വടക്കേ അറ്റത്തിനപ്പുറത്താണ് മായേ സോട്ട് സ്ഥിതിചെയ്യുന്നത്. അവിടെ ടെസാസെരി മലനിരകൾ ഡാവ്നാ ശ്രേണിയുമായി കൂട്ടിമുട്ടുന്നു. പ്രാച്യാപ് ഖിരി ഖാനിനടുത്തുള്ള സിങ് ഖോൺ, അതുപോലെത്ന്ന കാഞ്ചനബുരിക്കു വടക്കുള്ള ബോങ് ടി, ഫു നാം റോൺ എന്നിവിടങ്ങളിലാണ് ചെറിയ ക്രോസ്-ബോർഡർ പോയിന്റുകളുള്ളത്. നിർദ്ദിഷ്ട ഡാവൈ ഡീപ്‍വാട്ടർ പോർട്ട് പ്രൊജക്റ്റുിനോടൊപ്പം ബാങ്കോക്കിനും തുറമുഖത്തിനുമിടയിൽ ഒരു ഹൈവേയും റെയിൽപ്പാതയും പൂർത്തിയാകുന്നതോടെ ഫു നാം റോണിനും പ്രാധാന്യം ലഭിക്കുന്നതാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഹിമാലയ പർവ്വതനിരയേക്കാൾ പഴക്കമുള്ള ഗ്രാനൈറ്റ് പർവതനിരയുടെ ഭാഗമാണ് ടെനാസിം മലനിരകൾ.[2]

പരിതഃസ്ഥിതി

[തിരുത്തുക]

ഈ മലനിരകളുടെ വിപുലമായ ഭാഗങ്ങൽ നിബിഢമായ നിത്യഹരിത വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. കനത്ത ഉഷ്ണമേഖലാ നിത്യഹരിത വനത്താൽ ഈ കുന്നുകളുടെ വലിയ വിപുലങ്ങൾ കാണാം. കൂടുതൽ മൺസൂൺ മഴ ലഭിക്കുന്നതിനാൽ സാധാരണയായി പടിഞ്ഞാറൻ ചരിവുകളിലാണ് കിഴക്കൻ ഭാഗത്തേക്കാൾ കൂടുതൽ നിബിഢമായ വനനിരകളുള്ളത്.

ചരിത്രം

[തിരുത്തുക]

ഈ മലനിരകൾ ബർമയ്ക്കും തായ്ലാന്റിലിനുമിടയിലെ ഒരു പ്രകൃതിദത്ത അതിർവരമ്പായി നിലനിൽക്കുന്നുവെങ്കിലും 1759 ൽ ബർമീസ്-സയാമീസ് യുദ്ധകാലത്ത് (1759-1760) അലൌങ്പായയും അദ്ദേഹത്തിന്റെ പുത്രനും നയിച്ച ബർമീസ് സൈന്യം, ഈ മലനിരകൾ ഭേദിച്ച് അതിർത്തി കടന്നിരുന്നു. ശക്തമായ പ്രതിരോധമുള്ള സയാമീസ് നിലപാടുകളെ ഹ്വസ്വമായതും കൂടുതൽ നേരിട്ടുള്ളതുമായ അധിനിവേശ പാതകളിലൂടെ ചുറ്റുപാടുംനിന്നു വളഞ്ഞ് ആക്രമിക്കുകയായിരുന്ന ബർമ്മീസ് യുദ്ധപദ്ധതി. അധിനിവേശ സേന തീരപ്രദേശത്തെ താരതമ്യേന ദുർബ്ബലമായ സയാമീസ് പ്രതിരോധത്തെ മറികടന്ന്, ടെനാസെറിം മലനിരകളെ മുറിച്ചുകടന്ന് ഗൾഫ് ഓഫ് സയാം തീരത്തേയ്ക്കും തുടർന്നു വടക്ക് അയുത്തായ ലക്ഷ്യമാക്കിയും നീങ്ങി.[3]

1942 ജനുവരിയിൽ, ജപ്പാൻ സേനയുടെ ബർമ്മ അധിനിവേശകാലത്ത്, ജാപ്പനീസ് 33ഡി ഡിവിഷനിലെ പ്രധാന സൈന്യം പടിഞ്ഞാറൻ ദിശയിൽ റംഗൂണിനുനേരേയുള്ള അവരുടെ പ്രധാന ആക്രമണം അഴിച്ചുവിട്ടത് തായ്ലാന്റിലെ ടെനാസെറിം മലനിരകളിലെ കാവ്ക്കാരീക്ക് ചുരത്തിലൂടെയായിരുന്നു. ജപ്പാനിലെ സൈനിക എൻജിനീയർമാർ പർവതങ്ങളെ മുറിച്ചു കടന്നുപോകുന്ന ഒരു റോഡ് നിർമ്മിച്ചുവെങ്കിലും അസംഖ്യം വരുന്ന കാലാൾപ്പടകൾ വനങ്ങളും കിഴുക്കാംതൂക്കായ മലഞ്ചെരുവുകളും കാൽനടയായി താണ്ടിയാണ് ഈ മലനിരകൾ കടന്നുപോയത്. മഴക്കാലത്ത് അപ്രായോഗികമായിരുന്ന ഈ റോഡിലെ ചെളിയും അരുവികളും വനത്തിലെ ധാരാളമായുള്ള അട്ടകളും ജപ്പാൻ സേനയുടെ മുന്നേറ്റത്തിനു കടുത്ത പ്രതിരോധവും പ്രയാസങ്ങളും സൃഷ്ടിക്കുന്നതായിരുന്നു.[4]

1942 നും 1943 നും ഇടയിൽ ബാങ്കോക്കിനും യാംഗോണിനും ഇടയിലുള്ള ബർമ റയിൽവേപാതയുടെ നിർമ്മാണ കാലത്ത് ടെനാസെറിം റേഞ്ചിലെ ഹെൽഫയർ പാസ് പാത നിർമ്മിക്കാൻ കടുത്ത ബുദ്ധിമുട്ടുള്ള ഒരു ഭാഗമായിരുന്നു. റെയിൽവേയുടെ ഏറ്റവും ബൃഹത്തായ പാറപൊട്ടിക്കൽ യത്നമായിരുന്നു അക്കാലത്തു നടന്നത്. ഡെത്ത് റെയിൽവേ എന്നുകൂടി അറിയപ്പെടുന്ന ഈ പാതയുടെ നിർമ്മാണം അതിന്റെ ഒറ്റപ്പെട്ട കിടപ്പും നിർമ്മാണത്തിനു യോജിച്ച ഉപകരണങ്ങളുടെ അപര്യാപ്തതയും കാരണമായി കടുത്ത വെല്ലുവിളികൾ നേരിടുന്നതായിരുന്നു.[5] ഈ മലനിരകളുടെ ഭേദനത്തിന് ആസ്ട്രേലിയൻ, ബ്രിട്ടീഷ്, ഡച്ച്, മറ്റ് സഖ്യകക്ഷികളുടെ യുദ്ധത്തടവുകാരോടൊപ്പം ചൈന, മലയ, തമിഴ് തൊഴിലാളികളുടേയം സേവനം ജപ്പാൻ സേനയക്ക് ആവശ്യമുണ്ടായിരുന്നു. ആറ് ആഴ്ചകളെടുത്ത റെയിൽവേ മാർഗ്ഗം തുറക്കുവാനുള്ള ഉദ്യമത്തിൽ ജപ്പാൻ, കൊറിയ ഗാർഡുകളുടെ മർദ്ദനത്താൽ 69 ആളുകൾ മരണമടയുകയും മറ്റനേകം പേർ കോളറ, അതിസാരം, പട്ടിണി, ക്ഷീണം എന്നിവയാലും മരണമടഞ്ഞു.[6]

അവലംബം

[തിരുത്തുക]
  1. Encyclopædia Britannica, 1988, volume 10, page 694
  2. "geology of Thailand". Archived from the original on 2017-12-01. Retrieved 2018-11-07.
  3. James, Helen (2004). "Burma-Siam Wars and Tenasserim". In Keat Gin Ooi (ed.). Southeast Asia: a historical encyclopedia, from Angkor Wat to East Timor, Volume 2. ABC-CLIO. ISBN 1-57607-770-5.
  4. Kazao Tamayama & John Nunneley, Tales by Japanese Soldiers, Cassell Military Paperbacks, ISBN 978-0-304-35978-3
  5. "Railway of Death: Images of the construction of the Burma–Thailand Railway 1942–1943". Anzac Day. ANZAC Day Commemoration Committee of Queensland. Archived from the original on 22 സെപ്റ്റംബർ 2010. Retrieved 31 ഓഗസ്റ്റ് 2010.
  6. "Railway of Death: Images of the construction of the Burma–Thailand Railway 1942–1943". Anzac Day. ANZAC Day Commemoration Committee of Queensland. Archived from the original on 22 സെപ്റ്റംബർ 2010. Retrieved 31 ഓഗസ്റ്റ് 2010.
"https://ml.wikipedia.org/w/index.php?title=ടെനാസെറിം_മലകൾ&oldid=4015565" എന്ന താളിൽനിന്ന് ശേഖരിച്ചത്