ജെ. മൈക്കൽ ബിഷപ്പ്
ജെ. മൈക്കൽ ബിഷപ്പ് | |
---|---|
ജനനം | ജോൺ മൈക്കൽ ബിഷപ്പ് ഫെബ്രുവരി 22, 1936 |
ദേശീയത | അമേരിക്കൻ |
കലാലയം | ഹാർവാർഡ് സർവ്വകലാശാല |
അറിയപ്പെടുന്നത് | Oncogene Virus |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | വൈറോളജി |
സ്ഥാപനങ്ങൾ | |
വെബ്സൈറ്റ് | profiles |
ജോൺ മൈക്കൽ ബിഷപ്പ് (ജനനം: ഫെബ്രുവരി 22, 1936) ഒരു അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമാണ്. 1989 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഹരോൾഡ് ഇ. വർമ്മസുമായി പങ്കിട്ട അദ്ദേഹം 1984 ലെ ആൽഫ്രഡ് പി. സ്ലോൺ സമ്മാനത്തിന്റെ സഹ ജേതാവുമായിരുന്നു.[2] സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ (UCSF) ഒരു സജീവ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1998 മുതൽ 2009 വരെ സർവ്വകലാശാലയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചു.[3][4][5][6][7]
ഔദ്യോഗികജീവിതം
[തിരുത്തുക]നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷസ് ഡിസീസിൽ ജോലി ചെയ്തുകൊണ്ട് മൈക്കൽ ബിഷപ്പ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1968 ൽ സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഫാക്കൽറ്റിയിൽ ചേരുന്നതിന് മുമ്പ് ജർമ്മനിയിലെ ഹാംബർഗിലെ ഹെൻറിക് പെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ജോലി ചെയ്തു.[8] 1968 മുതൽ സ്കൂളിന്റെ ഫാക്കൽറ്റിയിൽ തുടർന്ന ബിഷപ്പ് 1998 മുതൽ 2009 വരെയുളള കാലഘട്ടത്തിൽ സർവകലാശാലയുടെ ചാൻസലറായിരുന്നു.[9] ബിഷപ്പ് ലാബിന്റെ ഡയറക്ടറാണ് അദ്ദേഹം.[10]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;formemrs
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ NCI Visuals Online: Image Details. Visualsonline.cancer.gov. Retrieved on 2013-11-24.
- ↑ J. Michael Bishop on Nobelprize.org , accessed 12 ഒക്ടോബർ 2020
- ↑ Autobiography on UCSF Website Archived August 10, 2014, at the Wayback Machine.
- ↑ Nobel Prize press release
- ↑ "Susan Desmond-Hellmann named UC San Francisco chancellor". Archived from the original on 2010-06-10. Retrieved 2010-02-18.
- ↑ National Medal of Science details
- ↑ Autobiography on UCSF Website Archived August 10, 2014, at the Wayback Machine.
- ↑ "Susan Desmond-Hellmann named UC San Francisco chancellor". Archived from the original on 2010-06-10. Retrieved 2010-02-18.
- ↑ Bishop Lab. Hooper.ucsf.edu. Retrieved on 2013-11-24. Archived December 2, 2013, at the Wayback Machine.