ജീൻ ബ്രോഡ്‌ഹസ്റ്റ്
ജീൻ ആലീസ് ബ്രോഡ്‌ഹസ്റ്റ് | |
---|---|
ജനനം | |
മരണം | 4 സെപ്റ്റംബർ 1954[1] | (പ്രായം 80)
ദേശീയത | അമേരിക്കൻ |
കലാലയം | കൊളംബിയ സർവ്വകലാശാല (B.S. 1903, A.M. 1908), കോർണൽ സർവ്വകലാശാല (Ph.D. 1914) |
അറിയപ്പെടുന്നത് | അഞ്ചാംപനി വൈറസ് കണ്ടെത്തൽ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ബോട്ടണി, ബാക്ടീരിയോളജി |
സ്ഥാപനങ്ങൾ | ന്യൂ ജർസി സ്റ്റേറ്റ് നോർമൽ സ്കൂൾ, ബർണാർഡ് കോളജ്, ടീച്ചേർസ് കോളജ്, കൊളമ്പിയ സർവ്വകലാശാല |
ജീൻ ആലീസ് ബ്രോഡ്‌ഹസ്റ്റ് (ജീവിതകാലം: 29 ഡിസംബർ 1873– സെപ്റ്റംബർ 4, 1954) ഒരു അമേരിക്കൻ അധ്യാപികയും സസ്യശാസ്ത്രജ്ഞയും ബാക്ടീരിയോളജിസ്റ്റുമായിരുന്നു. അഞ്ചാംപനി വൈറസ് കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെപേരിൽ അവർ പ്രശസ്തയായിരുന്നു.
ഔദ്യോഗികജീവിതം
[തിരുത്തുക]1892 ൽ ന്യൂജേഴ്‌സി സ്റ്റേറ്റ് നോർമൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയശേഷം ബ്രോഡ്‌ഹർസ്റ്റ് സ്കൂളിന്റെ ഫാക്കൽറ്റിയിൽ ചേർന്നു. ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ സർവ്വകലാശാലയിലെ ടീച്ചേഴ്സ് കോളേജിൽ പഠനം നടത്തിയ ബ്രോഡ്‌ഹസ്റ്റ് ബർണാർഡ് കോളേജിലെ സസ്യശാസ്ത്ര, സുവോളജി വിഭാഗത്തിൽ അദ്ധ്യാപനം നടത്തുകയും 1906 ൽ കൊളംബിയ സർവ്വകലാശാലാ ഫാക്കൽറ്റിയിലെ ടീച്ചേഴ്സ് കോളേജിൽ ചേരുകയും ചെയ്തു. 1914 ൽ കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ബ്രോഡ്‌ഹസ്റ്റ് 1939 ൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ടീച്ചേഴ്‌സ് കോളേജിൽനിന്ന് എമെറിറ്റ പ്രൊഫസറായി വിരമിച്ചു.[2][3]
അവലംബം
[തിരുത്തുക]- ↑ "Trenton Alumni News: Death". The Signal. Vol. 69, no. 2. 1 October 1954. p. 3. Retrieved 5 February 2020 – via TCNJ Digital Repository.
- ↑ "State Graduate Succeeds in Isolation Of Virus That is Cause of Measles". The Signal. Vol. 52, no. 7. 18 December 1937. p. 1. Retrieved 5 February 2020 – via TCNJ Digital Repository.
- ↑ "Broadhurst Awarded Alumni Citation At Recent Reunion Lunch on Campus". The Signal. Vol. 54, no. 15. 23 May 1940. p. 3. Retrieved 5 February 2020 – via TCNJ Digital Repository.