Jump to content

ജി.ആർ. ഇന്ദുഗോപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.ആർ. ഇന്ദുഗോപൻ
ജി.ആർ. ഇന്ദുഗോപൻ
ജനനം(1974-04-19)ഏപ്രിൽ 19, 1974
വാളത്തുംഗൽ, കൊല്ലം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽപത്ര പ്രവർത്തകൻ, സാഹിത്യകാരൻ

ശ്രദ്ധേയനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും പത്ര പ്രവർത്തകനുമാണ് ജി.ആർ. ഇന്ദുഗോപൻ (ജനനം : 1974).

ജീവിതരേഖ

[തിരുത്തുക]

കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു. ഒറ്റക്കയ്യൻ, ചിതറിയവർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യൻ സംവിധാനവും നിർവ്വഹിച്ചു. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]

ചെറുകഥാ സമാഹാരം

[തിരുത്തുക]
  • ജീവിതം ഛിൽ ഛിലേന്ന് ചിലങ്ക കെട്ടി
  • രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ
  • ഇരുട്ട് പത്രാധിപർ
  • അജയന്റെ അമ്മയെ കൊന്നതാര്
  • കൊല്ലപ്പാട്ടി ദയ
  • അമ്മിണിപ്പിള്ള വെട്ടുകേസ്
  • പടിഞ്ഞാറേക്കൊല്ലം ചോരക്കാലം  
  • ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും
  • കഥകൾ
  • പ്രേത വേട്ടക്കാരൻ
  • ചെന്നായ
  • പേപ്പർ റോക്കറ്റ് ( ബാലസാഹിത്യം)

നോവലുകൾ/നോവലൈറ്റുകൾ

[തിരുത്തുക]
  • സ്കാവഞ്ചർ
  • മണൽജീവികൾ
  • ചീങ്കണ്ണിവേട്ടക്കാരന്റെ ആത്മകഥയും മുതലലായിനിയും
  • കൊടിയടയാളം
  • ഐസ് -196°C (2005)
  • ഭൂമിശ്മശാനം
  • കാളി ഗണ്ഡകി
  • വെള്ളിമൂങ്ങ
  • ബീജബാങ്കിലെ പെൺകുട്ടി
  • ഒറ്റക്കാലുള്ള പ്രേതം
  • ഡിറ്റക്റ്റീവ് പ്രഭാകരൻ (അപസർപ്പകനോവൽ പരമ്പര) - ഡച്ച്‌ ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയിൽ ഒരു സൈക്കിൾവാല, രക്തനിറമുള്ള ഓറഞ്ച്
  • വിലായത്ത് ബുദ്ധ
  • നാലഞ്ചു ചെറുപ്പക്കാർ

ഓർമ്മക്കുറിപ്പുകൾ/ആത്മകഥ/ജീവചരിത്രം/യാത്ര

[തിരുത്തുക]
  • വാട്ടർബോഡി
  • തസ്കര‌ൻ മണിയ‌ൻപിളളയുടെ ആത്മകഥ
  • കള്ളൻ ബാക്കി എഴുതുമ്പോൾ
  • പന്തുകളിക്കാരൻ
  • സ്പെസിബ- റഷ്യൻ യുവത്വത്തിനൊപ്പം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് (2012)[1]
  • കുങ്കുമം കഥ അവാർഡ്
  • അബുദാബി ശക്തി അവാർഡ് (കൊടിയടയാളം)
  • കുങ്കുമം നോവൽ അവാർഡ് (1997 - ഭൂമിശ്മശാനം)
  • തീരബന്ധു അവാർഡ് (മണൽജീവികൾ)
  • ആശാൻ പ്രൈസ് (മുതലലായനി-100% മുതല)
  • മികച്ച നവാഗതസംവിധായകനുള്ള ജെസി ഫൌണ്ടേഷൻ പുരസ്കാരം (ഒറ്റക്കയ്യൻ)
  • നൂറനാട് ഹനീഫ് നോവൽ പുരസ്കാരം 2018 (പടിഞ്ഞാറെ കൊല്ലം ചോരക്കാലം)

അവലംബം

[തിരുത്തുക]
  1. "കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ 2012" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 2013 നവംബർ 02. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജി.ആർ._ഇന്ദുഗോപൻ&oldid=3776510" എന്ന താളിൽനിന്ന് ശേഖരിച്ചത്