ജാമിയ മില്ലിയ ഇസ്ലാമിയ
جامعہ ملیہ اسلامیہ | |
ആദർശസൂക്തം | അല്ലമൽ ഇൻസാന മാലം യഅലം (മനുഷ്യനെ അവന്ന് അറിയാത്തത് പഠിപ്പിച്ചു) |
---|---|
തരം | കേന്ദ്ര സർവകലാശാല |
സ്ഥാപിതം | 1920 |
ചാൻസലർ | Muhammad Ahmed zaka |
വൈസ്-ചാൻസലർ | twalat ahmed |
അദ്ധ്യാപകർ | 614 |
കാര്യനിർവ്വാഹകർ | 997 |
വിദ്യാർത്ഥികൾ | 10400 |
സ്ഥലം | ന്യൂ ഡൽഹി, ഇന്ത്യ |
ക്യാമ്പസ് | നഗരം |
കായിക വിളിപ്പേര് | ജാമിയ |
അഫിലിയേഷനുകൾ | യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ |
വെബ്സൈറ്റ് | http://www.jmi.nic.in |
ഇന്ത്യയിലെ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന് ദേശീയ എന്നുമാണ്. ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ[അവലംബം ആവശ്യമാണ്].
ദക്ഷിണ ഡൽഹിയിലാണ് ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽകുന്നുണ്ട്.
ചരിത്രം
[തിരുത്തുക]1920 ലാണ് ജാമിഅ മില്ലിയ്യ സ്ഥാപിതമായത്. മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരടങ്ങുന്ന മുസ്ലിം നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്[1]. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു[2]. അലീഗഢിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ജാമിഅ നഗറിലേക്ക് (ഒഖ്ള)മാറ്റുകയായിരുന്നു[3].
വൈജ്ഞാനിക വിഭാഗങ്ങൾ
[തിരുത്തുക]- നിയമ വിഭാഗം
- എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി വിഭാഗം
- ആർക്കിടെക്ചർ ആൻഡ് എക്കിസ്റ്റിക്സ് വിഭാഗം
- ഹ്യുമാനിറ്റീസ് - ഭാഷാശാസ്ത്ര വിഭാഗം
- ലളിതകലാ വിഭാഗം
- സാമൂഹ്യ ശാസ്ത്ര, വാണിജ്യ, ബിസിനസ് മാനേജ്മെന്റ് വിഭാഗം
- പ്രകൃതിശാസ്ത്ര വിഭാഗം
- വിദ്യാഭ്യാസ (അധ്യാപക പരിശീലന) വിഭാഗം
- ദന്തചികിത്സാ വിഭാഗം
- മാനേജ്മെന്റ് പഠനം
അവലംബം
[തിരുത്തുക]- ↑ "Jamia Millia Islamia Act 1988". Archived from the original on 2009-04-09. Retrieved 2016-01-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-17. Retrieved 2016-01-14.
- ↑ "Profile of Jamia Millia Islamia - History - Historical Note". www.jmi.ac.in. Retrieved 12 August 2019.