Jump to content

ജയന്റ് (1956 സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയൻറ്
Theatrical release poster by Bill Gold
സംവിധാനംജോർജ് സ്റ്റീവൻസ്
നിർമ്മാണം
  • ജോർജ്ജ് സ്റ്റീവൻസ്
  • ഹെൻറി ഗിൻസ്ബെർഗ്
തിരക്കഥ
അഭിനേതാക്കൾ
സംഗീതംദിമിത്രി ടിയോംകിൻ
ഛായാഗ്രഹണംവില്യം സി. മെല്ലർ
ചിത്രസംയോജനം
വിതരണംവാർണർ ബ്രോസ്. പിക്ചേർസ്
റിലീസിങ് തീയതി
  • ഒക്ടോബർ 10, 1956 (1956-10-10) (New York City)
  • നവംബർ 24, 1956 (1956-11-24) (United States)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$5.4 ദശലക്ഷം[1]
സമയദൈർഘ്യം197 മിനിട്ട്
ആകെ$39 ദശലക്ഷം[1]

ജയന്റ് എഡ്‌ന ഫെർബറിന്റെ 1952-ലെ നോവലിനെ ആസ്പദമാക്കി ഫ്രെഡ് ഗ്വിയോളും ഇവാൻ മൊഫറ്റും ചേർന്ന് തിരക്കഥയെഴുതി, ജോർജ്ജ് സ്റ്റീവൻസ് സംവിധാനം ചെയ്‌ത് 1956-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഇതിഹാസ പാശ്ചാത്യ നാടകീയ ചിത്രമാണ്.[2] എലിസബത്ത് ടൈലർ, റോക്ക് ഹഡ്‌സൺ, ജെയിംസ് ഡീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ കരോൾ ബേക്കർ, ജെയ്ൻ വിതേഴ്‌സ്, ചിൽ വിൽസ്, മെഴ്‌സിഡസ് മക്‌കാംബ്രിഡ്ജ്, ഡെന്നിസ് ഹോപ്പർ, സാൽ മിനിയോ, റോഡ് ടെയ്‌ലർ, എൽസ കാർഡെനാസ്, ഏൾ ഹോളിമാൻ എന്നിവരും മറ്റു വേഷങ്ങളിൽ അഭിനയിച്ചു.

ഒരു മുൻനിര നടനെന്ന നിലയിൽ ജയിംസ് ഡീനിന്റെ അവസാനത്തെ മൂന്ന് ചിത്രങ്ങളിലൊന്നായിരുന്ന ജയന്റ്, കൂടാതെ അദ്ദേഹത്തിന് രണ്ടാമത്തെയും അവസാനത്തെയും അക്കാദമി അവാർഡ് നാമനിർദ്ദേശവും നേടിക്കൊടുത്തു - സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ഡീനിന്റെ റോളിനു വേണ്ടി ബാക്കിയുള്ള ശബ്ദം ഡബ്ബ് ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്ത് നിക്ക് ആഡംസിൻറെ സഹായം തേടിയിരുന്നു.[3] "സാംസ്കാരികമായും ചരിത്രപരമായും അല്ലെങ്കിൽ സൗന്ദര്യാത്മകമായും പ്രാധാന്യമുള്ളത്" എന്ന നിലയിൽ 2005-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ഫിലിം രജിസ്ട്രിയിൽ സംരക്ഷിക്കുന്നതിനായി ലൈബ്രറി ഓഫ് കോൺഗ്രസ് ചിത്രം തിരഞ്ഞെടുത്തിരുന്നു.[4][5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Miller, Frank. ".:: TCM Presents: The Essentials - Article::". Turner Classic Movies. Archived from the original on January 13, 2015. Retrieved January 13, 2015.
  2. Jonathan Yardley (May 8, 2006). "Ferber's 'Giant,' Cut Down to Size". Washington Post. Archived from the original on March 6, 2016. Retrieved March 3, 2016.
  3. Julie Goldsmith Gilbert (1999). Ferber: Edna Ferber and Her Circle, a Biography. Hal Leonard Corporation. pp. 147–148. ISBN 978-1-55783-332-7.147-148&rft.pub=Hal Leonard Corporation&rft.date=1999&rft.isbn=978-1-55783-332-7&rft.au=Julie Goldsmith Gilbert&rft_id=https://books.google.com/books?id=jU4Zhd4FpUsC&pg=PA147&rfr_id=info:sid/ml.wikipedia.org:ജയന്റ് (1956 സിനിമ)" class="Z3988">
  4. L.C. Information Bulletin. Library of Congress. 2006. p. 43.
  5. "Complete National Film Registry Listing". Library of Congress. Retrieved October 5, 2020.
"https://ml.wikipedia.org/w/index.php?title=ജയന്റ്_(1956_സിനിമ)&oldid=3948111" എന്ന താളിൽനിന്ന് ശേഖരിച്ചത്