ജക്കാർട്ട ഇഇ
ജാവാ പ്ലാറ്റ്ഫോം പതിപ്പുകൾ |
---|
|
ജക്കാർട്ട ഇഇ, മുമ്പ് ജാവ പ്ലാറ്റ്ഫോം, എൻ്റർപ്രൈസ് പതിപ്പ് (ജാവ ഇഇ), ജാവ 2 പ്ലാറ്റ്ഫോം, എൻ്റർപ്രൈസ് പതിപ്പ് (ജെ2ഇഇ) എന്നറിയപ്പെട്ടിരുന്ന, ഡിസ്ട്രിബ്യൂഡ് കമ്പ്യൂട്ടിംഗും വെബ് സേവനങ്ങളും ഉൾപ്പെടെ എൻ്റർപ്രൈസ്-ലെവൽ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്ത സവിശേഷതകളുള്ള ജാവ എസ്ഇയെ മെച്ചപ്പെടുത്തുന്ന സവിശേഷതകളുടെ ഒരു ശേഖരമാണ്.[1]ജാവ പ്രോഗ്രാമിംഗ് ഭാഷയിൽ കരുത്തുറ്റതും അളക്കാവുന്നതുമായ സോഫ്‌റ്റ്‌വെയർ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് പ്ലാറ്റ്‌ഫോം ഇത് നൽകുന്നു.[2]ജക്കാർത്ത ഇഇ ആപ്ലിക്കേഷനുകൾ റഫറൻസ് റൺടൈമുകളിൽ പ്രവർത്തിക്കുന്നു, അവ മൈക്രോസർവീസുകളോ ആപ്ലിക്കേഷൻ സെർവറുകളോ ആകാം, ഇടപാടുകൾ, സുരക്ഷ, സ്കേലബിളിറ്റി, കൺകറൻസി, അവ വിന്യസിക്കുന്ന കമ്പോണന്റ് മാനേജ്മെൻ്റ് എന്നിവ കൈകാര്യം ചെയ്യുന്നു.
ജക്കാർട്ട ഇഇ അതിൻ്റെ സ്പെസിഫിക്കേഷൻ അനുസരിച്ചാണ് നിർവചിച്ചിരിക്കുന്നത്. സ്പെസിഫിക്കേഷൻ എപിഐകളും (അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇൻ്റർഫേസ്) അവയുടെ ഇടപെടലുകളും നിർവചിക്കുന്നു. അവരുടെ ഉൽപ്പന്നങ്ങൾ ജക്കാർട്ട ഇഇ കംപ്ലയിൻ്റ് ആയി പ്രഖ്യാപിക്കാൻ, ദാതാക്കൾ ജാവ കമ്മ്യൂണിറ്റി പ്രോസസ് സജ്ജമാക്കിയ നിർദ്ദിഷ്ട രീതിയിൽ ആവശ്യകതകൾ പാലിക്കണം. ഈ ആവശ്യകതകൾ നിറവേറ്റുന്നത്, ജക്കാർട്ട ഇഇയുടെ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളുമായി അവയുടെ നടപ്പാക്കലുകൾ യോജിപ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നു.
ജക്കാർട്ട ഇഇ റഫറൻസിങ് റൺടൈമുകൾ ഉപയോഗിക്കുന്ന സന്ദർഭങ്ങളുടെ ഇവയാണ്: ഇ-കൊമേഴ്‌സ്, അക്കൗണ്ടിംഗ്, ബാങ്കിംഗ് ഇൻഫോർമേഷൻ സിസ്റ്റംസ് മുതലയാവ.
ചരിത്രം
[തിരുത്തുക]ജാവ പ്ലാറ്റ്‌ഫോം പതിപ്പ് 1.5, എൻ്റർപ്രൈസ് എഡിഷൻ അല്ലെങ്കിൽ ജാവ ഇഇ എന്നിങ്ങനെ മാറ്റുന്നത് വരെ, പതിപ്പ് 1.2 മുതൽ ജാവ 2 പ്ലാറ്റ്ഫോം, എൻ്റർപ്രൈസ് എഡിഷൻ അല്ലെങ്കിൽ ജെ2ഇഇ എന്നായിരുന്നു ഈ പ്ലാറ്റ്‌ഫോം അറിയപ്പെട്ടിരുന്നത്. ജാവ കമ്മ്യൂണിറ്റി പ്രോസസിന് കീഴിൽ ഒറാക്കിൾ ആണ് ജാവ ഇഇ പരിപാലിക്കുന്നത്.[3]2017 സെപ്റ്റംബർ 12-ന്, ഒറാക്കിൾ കോർപ്പറേഷൻ ജാവ ഇഇ എക്ലിപ്സ് ഫൗണ്ടേഷന് നൽകുമെന്ന് പ്രഖ്യാപിച്ചു. എക്ലിപ്‌സ് ടോപ്പ് ലെവൽ പ്രോജക്റ്റിന് എക്ലിപ്‌സ് എൻ്റർപ്രൈസ് ഫോർ ജാവ (ഇഇ4ജെ) എന്ന് പേരിട്ടു.[4]എക്ലിപ്സ് ഫൗണ്ടേഷനും ഒറക്കിളിനും ജാവാക്സ് പാക്കേജിൻ്റെയും ജാവ വ്യാപാരമുദ്രകളുടെയും ഉപയോഗത്തിൽ ഒരു കരാറിലെത്താൻ കഴിഞ്ഞില്ല. ജാവയുടെ ചില ഭാഗങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിൽ അവർക്ക് ധാരണയിൽ എത്താൻ കഴിഞ്ഞില്ല, ഇത് സോഫ്റ്റ്‌വെയർ വികസനത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നു. അവർ തമ്മിലുള്ള വിയോജിപ്പ് ഈ ഘടകങ്ങൾ എങ്ങനെ ഉപയോഗിക്കുകയും അവയുടെ അതാത് പ്രോജക്‌ടുകളിൽ പേര് നൽകുകയും ചെയ്യുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ്.[5]"ജാവ" എന്ന പേരിൻ്റെ വ്യാപാരമുദ്ര ഒറാക്കിളിന് സ്വന്തമാണ്, പ്ലാറ്റ്‌ഫോം ജാവ ഇഇയിൽ നിന്ന് ജക്കാർട്ട ഇഇ എന്ന് പുനർനാമകരണം ചെയ്തു.[6][7]ജാവ ദ്വീപിലെ ഏറ്റവും വലിയ നഗരത്തെയും ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർട്ടെയും ഈ പേര് സൂചിപ്പിക്കുന്നു.[8]അപ്പാച്ചെ സോഫ്‌റ്റ്‌വെയർ ഫൗണ്ടേഷനിൽ മുമ്പ് വിവിധ ജാവ പ്രോജക്‌റ്റുകൾ ഹോസ്റ്റ് ചെയ്‌ത മുൻ ജക്കാർട്ട പ്രോജക്‌റ്റുമായി ഈ പേര് ആശയക്കുഴപ്പത്തിലാക്കരുത്. പേരിൻ്റെ നിലവിലെ ഉപയോഗം ബന്ധമില്ലാത്തതും ജക്കാർട്ട പദ്ധതിയുമായുള്ള ചരിത്രപരമായ ബന്ധത്തിൽ നിന്ന് വ്യത്യസ്തവുമാണ്.
പ്ലാറ്റ്ഫോം പതിപ്പ് | പ്രകാശനം | സ്പെസിഫിക്കേഷൻ | ജാവ എസ്ഇ പിന്തുണ | പ്രധാനപ്പെട്ട മാറ്റങ്ങൾ |
---|---|---|---|---|
ജക്കാർട്ട ഇഇ 11 | 2024 ജൂൺ/ജൂലൈ മാസങ്ങളിൽ പ്ലാൻ ചെയ്‌തിരിക്കുന്നു | 11 | ജാവ എസ്ഇ 21 | |
ജക്കാർട്ട ഇഇ 10 | 2022-09-13[9] | 10 |
|
സെർവ്‌ലെറ്റ്, ഫേസുകൾ, സിഡിഐ, ഇജെബി (എൻ്റിറ്റി ബീൻസ്, എംബെഡബിൾ കണ്ടെയ്‌നർ) എന്നിവയിലെ ഒഴിവാക്കിയ ഇനങ്ങൾ നീക്കംചെയ്യൽ. CDI-ബിൽഡ് ടൈം. |
ജക്കാർട്ട ഇഇ 9.1 | 2021-05-25[10] | 9.1 |
|
ജെഡികെ 11-ന് വേണ്ടിയുള്ള പിന്തുണ |
ജക്കാർട്ട ഇഇ 9 | 2020-12-08[11] | 9 | ജാവ എസ്ഇ 8 | എപിഐ നെയിംസ്‌പേസ് മൂവ് javax to jakarta
|
ജക്കാർട്ട ഇഇ 8 | 2019-09-10[12] | 8 | ജാവ എസ്ഇ 8 | ജാവ ഇഇ 8 മായി പൂർണ്ണമായ അനുയോജ്യതയുണ്ട് |
ജാവാ ഇഇ 8 | 2017-08-31 | JSR 366 | ജാവ എസ്ഇ 8 | HTTP/2, CDI അടിസ്ഥാനമാക്കിയുള്ള സുരക്ഷ |
ജാവാ ഇഇ 7 | 2013-05-28 | JSR 342 | ജാവ എസ്ഇ 7 | വെബ്സോക്കറ്റ്(WebSocket), ജെസൺ, എച്ച്ടിഎംഎൽ 5 എന്നിവയ്ക്കുള്ള പിന്തുണ |
ജാവാ ഇഇ 6 | 2009-12-10 | JSR 316 | ജാവ എസ്ഇ 6 | CDI നിയന്ത്രിത ബീൻസ്, REST മുതലയാവ |
ജാവാ ഇഇ 5 | 2006-05-11 | JSR 244 | ജാവ എസ്ഇ 5 | ജാവാ അനോട്ടേഷൻസ് |
ജെ2ഇഇ 1.4 | 2003-11-11 | JSR 151 | ജെ2എസ്ഇ 1.4 | WS-I ഇൻ്റർഓപ്പറബിൾ വെബ് സേവനങ്ങൾ[13] |
ജെ2ഇഇ 1.3 | 2001-09-24 | JSR 58 | ജെ2എസ്ഇ 1.3 | ജാവ കണക്റ്റർ ആർക്കിടെക്ചർ[14] |
ജെ2ഇഇ 1.2 | 1999-12-17 | 1.2 | ജെ2എസ്ഇ 1.2 | പ്രാരംഭ സ്പെസിഫിക്കേഷൻ റിലീസ് |
സ്പെസിഫിക്കേഷനുകൾ
[തിരുത്തുക]വെബ് പേജുകൾ സൃഷ്‌ടിക്കുക, ഒരു ഇടപാട് രീതിയിൽ ഒരു ഡാറ്റാബേസിൽ നിന്ന് വായിക്കുകയും എഴുതുകയും ചെയ്യുക, ഡിസ്ട്രിബ്യൂട്ടഡ് ക്യൂകൾ കൈകാര്യം ചെയ്യുക എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന നിരവധി സവിശേഷതകൾ ജക്കാർട്ട ഇഇയിൽ ഉൾപ്പെടുന്നു.
ജക്കാർട്ട എൻ്റർപ്രൈസ് ബീൻസ്, കണക്ടറുകൾ, സെർവ്‌ലെറ്റുകൾ, ജക്കാർട്ട സെർവർ പേജുകൾ, നിരവധി വെബ് സർവ്വീസ് സാങ്കേതികവിദ്യകൾ എന്നിങ്ങനെ അടിസ്ഥാന ജാവ എസ്ഇ എപിഐകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന നിരവധി സാങ്കേതികവിദ്യകൾ ജക്കാർട്ട ഇഇ എപിഐകളിൽ ഉൾപ്പെടുന്നു.
വെബ് സ്പെസിഫിക്കേഷനുകൾ
[തിരുത്തുക]- ജക്കാർട്ട സെർവ്‌ലെറ്റ്: സിൻക്രണസ്, അസിൻക്രണസ് പ്രോസസ്സിംഗിനെ പിന്തുണയ്ക്കുന്ന, എച്ച്ടിടിപി അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിൻ്റെ രൂപരേഖ നൽകുന്ന ഒരു സാങ്കേതികവിദ്യയാണ്. വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെൻ്റിനായി മറ്റ് ജക്കാർട്ട ഇഇ സ്പെസിഫിക്കേഷനുകൾ നിർമ്മിക്കുന്ന അടിസ്ഥാനപരവും താഴ്ന്ന നിലയിലുള്ളതുമായ ഘടകമായി ഇത് പ്രവർത്തിക്കുന്നു.
- ജക്കാർട്ട വെബ്‌സോക്കറ്റ്: വെബ്‌സോക്കറ്റ് കണക്ഷനുകൾക്കായി ഒരു കൂട്ടം എപിഐകൾ നിർവചിക്കുന്ന എപിഐ സ്പെസിഫിക്കേഷൻ;
- ജക്കാർട്ട സെർവർ ഫേസസ്സ്: ഘടകങ്ങളിൽ നിന്ന് ഉപയോക്തൃ ഇൻ്റർഫേസുകൾ നിർമ്മിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യ;
- ജക്കാർട്ട എക്സ്പ്രഷൻ ലാംഗ്വേജ് (EL) എന്നത് വെബ് ആപ്ലിക്കേഷൻ ഡെവലപ്പർമാരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ലളിതമായ ഭാഷയാണ്. ജക്കാർട്ട ഫെയ്‌സുകളിൽ (ബാക്കിംഗ്) ബീൻസുമായി ഘടകങ്ങൾ ബന്ധിപ്പിക്കുന്നതിനും സന്ദർഭങ്ങളിലും ഡിപൻഡൻസി ഇഞ്ചക്ഷനിലും നെയിമ്ഡ് ബീൻസുകളിലേക്കും ഇത് പ്രത്യേകമായി ഉപയോഗിക്കുന്നു, എന്നാൽ മുഴുവൻ പ്ലാറ്റ്‌ഫോമിലും ഇത് ഉപയോഗിക്കാം.
വെബ് സർവ്വീസിന് വേണ്ടിയുള്ള സവിശേഷതകൾ
[തിരുത്തുക]ജക്കാർത്ത റെസ്റ്റ്ഫുൾ വെബ്ബ് സർവ്വീസസ്സ്(RESTful Web Services, Representational State Transfer (REST)) ആർക്കിടെക്ചറൽ പാറ്റേൺ അനുസരിച്ച് വെബ് സേവനങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പിന്തുണ നൽകുന്നു.
അവലംബം
[തിരുത്തുക]- ↑ "Differences between Java EE and Java SE - Your First Cup: An Introduction to the Java EE Platform". Docs.oracle.com. 2012-04-01. Retrieved 2012-07-18.
- ↑ "Java EE Overview". Oracle Corporation. Retrieved February 26, 2017.
- ↑ John K. Waters (2017-09-12). "Java EE Is Moving to the Eclipse Foundation". ADTmag (in ഇംഗ്ലീഷ്). Retrieved 2017-09-13.
- ↑ Beaton, Wayne. "EE4J FAQ | The Eclipse Foundation". www.eclipse.org.
- ↑ "Update on Jakarta EE Rights to Java Trademarks". 3 May 2019.
- ↑ Chirgwin, Richard (മാർച്ച് 4, 2018). "Java EE renamed 'Jakarta EE' after Big Red brand spat". Software. The Register. Retrieved 19 March 2018.
- ↑ Vaughan-Nichols, Steven J. (മാർച്ച് 5, 2018). "Good-bye JEE, hello Jakarta EE". Linux and Open Source. ZDNet. Retrieved 2020-07-10.
- ↑ https://blogs.oracle.com/javamagazine/post/transition-from-java-ee-to-jakarta-ee [bare URL]
- ↑ Jakarta EE Platform 10 Release Plan
- ↑ Obradovic, Tanja; Grimstad, Ivar (2021-05-25). "The Jakarta EE Working Group Releases Jakarta EE 9.1 as Industry Continues to Embrace Open Source Enterprise Java". News. Jakarta EE. Eclipse Foundation. Retrieved 2022-03-05.
- ↑ Mmayel, Shabnam; Obradovic, Tanja (2020-12-08). "Jakarta EE 9 Released!". News. Jakarta EE. Eclipse Foundation. Retrieved 2022-03-05.
- ↑ Mmayel, Shabnam; Obradovic, Tanja (2019-09-10). "Jakarta EE 8 Released!". News. Jakarta EE. Eclipse Foundation. Retrieved 2022-03-05.
- ↑ Krill, Paul (നവംബർ 21, 2003). "J2EE 1.4 spec certified". Software Development. InfoWorld. Retrieved 2022-03-05.
- ↑ Copeland, Lee (സെപ്റ്റംബർ 24, 2001). "Sun unveils J2EE 1.3". Software Development. Computerworld. Retrieved 2022-03-05.