ചിദംബരം സുബ്രമണ്യം
ചിദംബരം സുബ്രമണ്യം | |
---|---|
ജനനം | 1910 ജനുവരി 30 |
മരണം | നവംബർ 7, 2000 | (പ്രായം 90)
ദേശീയത | ഇന്ത്യൻ |
ചിദംബരം സുബ്രമണ്യം (തമിഴ്: சிதம்பரம் சுப்பிரமணியம்) ജനുവരി 30, 1910 നവംബർ 7 2000) ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്. പൊള്ളാച്ചിയിൽ ഒരു കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് 1998-ൽ രാജ്യം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നൽകി ആദരിച്ചു..[1]
ആദ്യകാല ജീവിതം
[തിരുത്തുക]1910 ജനുവരി 30-ന് ചിദംബര ഗൗണ്ടറുടെ മകനായി കോയമ്പത്തൂരിൽ ജനിച്ചു. പൊള്ളാച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലേക്ക് പോവുകയും ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം സമ്പാദിക്കുകയും ചെയ്തു. പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
ഹരിത വിപ്ലവം
[തിരുത്തുക]അറുപതുകളിലെ കേന്ദ്രമന്ത്രിയായിരിക്കെയാണ് ഇദ്ദേഹം ഹരിതവിപ്ലവത്തിന് നേതൃത്വം നൽകിയത്. വിളവ് കൂടിയ ഒരുതരം മെക്സിക്കൻ ഗോതമ്പ് ഇന്ത്യയിൽ വ്യാപകമാക്കാൻ എടുത്ത നടപടിയാണ് സി.സുബ്രമണ്യത്തിന്റെ ഏറ്റവും വലിയ സംഭാവന.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]രാജാജിയുടെ ശിഷ്യനായി ചിദംബരം സുബ്രമണ്യം രാക്ഷ്ട്രീയത്തിൽ പ്രവേശിച്ചു. തമിഴ്നാട്ടിലെ കോൺഗ്രസ്സ് നേതാവായ കുമാരസ്വാമി കാമരാജിന്റെ കീഴിൽ ഇദ്ദേഹത്തിന്റെ രാക്ഷ്ട്രീയ ജീവിതം ശക്തിപ്പെട്ടു. 1932-ൽ സ്വാതന്ത്രന്മരത്തിൽ പങ്കെടുത്ത് അറസ്റ്റ് കൈവരിച്ചു. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറ്സ്റ്റിലായി. 1952 മുതൽ 1962 വരെ മദ്രാസ് സംസ്ഥാനത്തിൽ ധനകാര്യം, ഭക്ഷ്യവകുപ്പ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1962-ൽ നെഹ്രുവിന്റെ ആവശ്യപ്രകാരം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ ഉരുക്ക്, ഖനി വകുപ്പുമന്ത്രിയായിരുന്നു. 1965-ൽ കൃഷി വകുപ്പുമന്ത്രിയായിരിക്കുമ്പോൾ ഹരിതവിപ്ലവത്തിന്റെ ശിൽപ്പികളിലൊരാളായി, ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചു. പിന്നീട് ധനകാര്യം, പ്രതിരോധം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയുണ്ടായി.1967-ൽ കോൺഗ്രസ്സ് പ്രസിഡന്റായി.
സി.എസ്. എന്ന ഓമനപ്പേരിൽ അറിയപ്പെട്ട സുബ്രമണ്യം 1977-നു ശേഷം സജീവ രാക്ഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1990-ൽ ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2010-05-11.