ഗോപിനാഥ് ബോർദോളോയി
ഗോപിനാഥ് ബോർദോളോയി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | രോഹ, ആസാം | 6 ജൂൺ 1890
മരണം | 5 ഓഗസ്റ്റ് 1950 ഗോഹട്ടി, ആസാം | (പ്രായം 60)
ദേശീയത | Indian |
പങ്കാളി | Surawala Bordoloi |
ജോലി | Chief Minister, politician, writer |
അവാർഡുകൾ | Bharat Ratna (1999) |
ലോകപ്രിയ ഗോപിനാഥ് ബോർദോളോയി (गोपीनाथ बोरदोलोई 1890 ജൂൺ 6 – 1950)[1] ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.[2] അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 1999-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[3]
ആദ്യകാല ജീവിതം
[തിരുത്തുക]ഗുവഹാത്തിയിലെ കോട്ടൺ കൊളീജിയറ്റ് സ്കൂൾ, കൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജ്(1911, ബി.എ), കൽക്കത്ത യൂണിവേഴ്സിറ്റി(1914 എം.എ, 1915 ബി.എൽ) എന്നിവിടങ്ങളിലായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗോഹാട്ടിയിലെ സോണാറാം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ജോലിയാരംഭിച്ച അദ്ദേഹം താമസിയാതെ വക്കീൽ ജോലിയാരംഭിച്ചു
സ്വാതന്ത്ര്യ സമരം
[തിരുത്തുക]ലാലാ ലജ്‌പത്റായിയുടെ ആധ്യക്ഷത്തിൽ നടന്ന 1920-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വക്കീൽ ജോലി ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിൽ സജീവപ്രവർത്തകനായി. 1938-ൽ ആസാം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുഖ്യമന്ത്രിയായെങ്കിലും 1939-ൽ കോൺഗ്രസ് ഹൈകമാന്റിന്റെ നിർദ്ദേശമനുസരിച്ച് രാജിവച്ചു. 1946-ൽ ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[4]
സ്വതന്ത്ര ഇന്ത്യയിൽ
[തിരുത്തുക]ഗോഹാട്ടി യൂണിവേർസിറ്റി(1948) ആസ്സാം അഗ്രിക്കൾച്ചറൽ കോളേജ്, ആസാം മെഡിക്കൽ കോളേജ്, ആസാം വെറ്റിറനറി കോളേജ് എന്നിവ സ്ഥാപിക്കാൻ മുൻകൈയെടുത്തത് ഗോപിനാഥ് ബോർദോളോയിയാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1999 ഭാരത രത്നം(മരണാനന്തരം)[5]
അവലംബം
[തിരുത്തുക]- ↑ Gopinath Bordoloi, mapsofindia.com ശേഖരിച്ച തീയതി 01 ജൂൺ 2010
- ↑ Patriots, Vandemataram.com ശേഖരിച്ച തീയതി 01 ജൂൺ 2010
- ↑ "ശേഖരിച്ച തീയതി 01 ജൂൺ 2010". Archived from the original on 2009-02-15. Retrieved 2010-06-01.
- ↑ Gopinath Bordoloi , Indian Freedom Fighter, indianetzone.com ശേഖരിച്ച തീയതി 01 ജൂൺ 2010
- ↑ rediff.com ശേഖരിച്ച തീയതി 01 ജൂൺ 2010