Jump to content

ഗുൽബർഗ ജില്ല

Coordinates: 17°20′N 76°50′E / 17.33°N 76.83°E / 17.33; 76.83
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലബുർഗി ജില്ല ഗുൽബർഗ ജില്ല

ഗുൽബർഗ ജില്ല
Clockwise from top-left: Gulbarga Fort, Suryanarayana Temple in Kalgi, Panchlingeshwara Temple near Sedam, Ruins in Sannati, Mosque in Gulbarga city
Nickname(s): 
Land of Toor Dal
Location in Karnataka
Location in Karnataka
Coordinates: 17°20′N 76°50′E / 17.33°N 76.83°E / 17.33; 76.83
Country India
StateKarnataka
RegionKalyana-Karnataka
DivisionKalaburagi Division
Headquartersഗുൽബർഗ
ഭരണസമ്പ്രദായം
 • ഭരണസമിതിKarnataka Legislative Assembly
 • Deputy CommissionerFouzia Taranum, IAS[1]
വിസ്തീർണ്ണം
 • ആകെ10,951 ച.കി.മീ.(4,228 ച മൈ)
ഉയരം
454 മീ(1,490 അടി)
ജനസംഖ്യ
 (2011)
 • ആകെ2,566,326
 • ജനസാന്ദ്രത230/ച.കി.മീ.(610/ച മൈ)
Language
 • OfficialKannada,
സമയമേഖലUTC 5:30 (IST)
PIN
585101

585102

585103
Telephone code91 8472
വാഹന റെജിസ്ട്രേഷൻKA-32
No. of taluks11
Lok Sabha constituencyKalaburagi (Lok Sabha constituency)
Precipitation777 മില്ലിമീറ്റർ (30.6 ഇഞ്ച്)
Avg. summer temperature42 °C (108 °F)
Avg. winter temperature26 °C (79 °F)
വെബ്സൈറ്റ്kalaburagi.nic.in
website

കർണാടകയിലെ 31 ജില്ലകളിൽ ഒന്നാണ് ഗുൽബർഗ ജില്ല അഥവാ കാലബുർഗി ജില്ല[2]

ഉത്തര കർണാടകയിൽ പൂർവ്വ രേഖാംശം 76°.04' , 77°.42 എന്നിവയ്ക്കിടയിലും ഉത്തര അക്ഷാംശം 17°.12' , 17°.46' എന്നിവയ്ക്കിടയിലുമായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ വിസ്തീർണ്ണം 10,951 ചതുരശ്ര കിലോമീറ്റർ ആകുന്നു. പടിഞ്ഞാറ് ബിജാപ്പൂർ ജില്ല, മഹാരാഷ്ട്രയിലെ സോലാപൂർ ജില്ല വടക്ക് ബീദർ ജില്ല,മഹാരാഷ്ട്രയിലെ ഒസ്മാനബാദ്, തെക്ക് യാദ്ഗിർ ജില്ല, കിഴക്ക് തെലംഗാണയിലെ സംഗറെഡ്ഡി , വികരബാദ് എന്നിവയ്ക്കിടയിലായി നിലകൊള്ളുന്നു.

ചരിത്രം

[തിരുത്തുക]

കന്നഡയിൽ കാല ബുർഗി എന്നതിന്റെ അർഥം കല്ലുകളുടെ നാട് എന്നാണ് . ആറാം നൂറ്റാണ്ടിൽ ഈ പ്രദേശം ഭരിച്ചിരുന്നത് ചാലൂക്യ രാജവംശം ആയിരുന്നു.14-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഡൽഹിയിലെ സുൽത്താൻ ഭരണത്തിനു കീഴിലായിരുന്ന ഗുൽബർഗ പിന്നീട് ബഹ്മനി സൽത്തനത്ത് സാമ്രാജ്യത്തിന്റെ ഭാഗമായി. ബഹ്മനിയുടെ തലസ്ഥാനം 1347 മുതൽ 1425 വരെ അന്ന് അഹ്സനാബാദ് എന്നറിയപ്പെട്ടിരുന്ന ഗുൽബർഗ ആയിരുന്നു. 17ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഈ പ്രദേശം പിടിച്ചടക്കിയതോടെ ഗുൽബർഗ വീണ്ടും ഡൽഹി സുൽത്താന്റെ കീഴിലായി. എന്നാൽ 18ആം നൂറ്റാണ്ടിൽ ഹൈദരാബാദ് സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ ഇതിന്റെ ഭാഗമായി മാറി. 1956-ൽ ഗുൽബർഗ ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു.

  1. "Several IAS officers transferred in Karnataka". The New Indian Express. 20 June 2023. Retrieved 21 June 2023.
  2. "Gulbarga city name changed". indiatoday.intoday.in. Retrieved 2 May 2016.
"https://ml.wikipedia.org/w/index.php?title=ഗുൽബർഗ_ജില്ല&oldid=3939046" എന്ന താളിൽനിന്ന് ശേഖരിച്ചത്