Jump to content

ഗുരുവായൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗുരുവായൂർ നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

സമയമേഖല UTC 5:30
പ്രധാന ആകർഷണങ്ങൾ

പൊതുവിവരങ്ങൾ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് ഗുരുവായൂർ നഗരസഭ. പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്ന ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ്. അതിർത്തികൾ കിഴക്ക് കണ്ടാണശ്ശേരി, പാവറട്ടി പഞ്ചായത്തുകളും, വടക്ക് പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളും കുന്നംകുളം നഗരസഭയും, പടിഞ്ഞാറ് ചാവക്കാട് നഗരസഭയും, തെക്ക് കടപ്പുറം പഞ്ചായത്തുമാണ്. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ നഗരസഭകളിലൊന്നാണ് ഗുരുവായൂർ.

ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് 'ഗുരുവായൂർ' എന്ന് പേരുണ്ടായതെന്ന് ഭക്തജനങ്ങൾ വിശ്വസിച്ചുവരുന്നു. എന്നാൽ കുരവക്കൂത്ത് എന്ന കലാരൂപം നടന്ന സ്ഥലം എന്ന അർത്ഥത്തിൽ വന്ന 'കുരുവയ്യൂർ' ആണ് ഗുരുവായൂരായതെന്ന് ചരിത്രരേഖകൾ പറയുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് സാമൂതിരിയുടെ തെക്കൻ അധികാരപരിധിയായിരുന്നു ഗുരുവായൂർ. സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവാണ് സ്ഥലകാര്യങ്ങൾ നോക്കിയിരുന്നത്. തന്റെ മലബാർ ആക്രമണകാലത്ത് ടിപ്പു സുൽത്താൻ ഗുരുവായൂരും ആക്രമിച്ചിരുന്നു. പ്രധാന ദേവാലയമായ ശ്രീകൃഷ്ണക്ഷേത്രമൊഴിച്ചുള്ള ക്ഷേത്രങ്ങൾ മിക്കതും ഈ ആക്രമണത്തിൽ തകർക്കപ്പെട്ടു.

1962 ജനുവരി 26-നാണ് ഗുരുവായൂരിനെയും സമീപസ്ഥലങ്ങളായ ഇരിങ്ങപ്രം, ചാവക്കാട്, തൈക്കാട് എന്നിവയെയും കൂട്ടിച്ചേർത്ത് ഗുരുവായൂർ ടൗൺഷിപ്പ് രൂപവത്കരിച്ചത്. 1995-ൽ ഇതിനെ നഗരസഭയാക്കി ഉയർത്തി. കോൺഗ്രസിലെ പി.കെ. ശാന്തകുമാരിയായിരുന്നു ആദ്യ അദ്ധ്യക്ഷ. 2010-ൽ സമീപത്തുണ്ടായിരുന്ന തൈക്കാട്, പൂക്കോട് ഗ്രാമപഞ്ചായത്തുകൾ നഗരസഭയിൽ ലയിച്ചു. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. അധികാരത്തിലേറുകയും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ശാന്തകുമാരി ഇടതുപക്ഷപിന്തുണയോടെ മത്സരിച്ച് വീണ്ടും നഗരസഭാദ്ധ്യക്ഷയായി സ്ഥാനമേൽക്കുകയും ചെയ്തു.

പ്രശസ്ത ചലച്ചിത്രപിന്നണിഗായകൻ ഉണ്ണി മേനോൻ, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്, പ്രമുഖ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂർ തുടങ്ങിയവർ ഗുരുവായൂർ നഗരസഭയിൽ നിന്നുള്ളവരാണ്.

വാർഡുകൾ

[തിരുത്തുക]
  1. തൊഴിയൂർ
  2. പിളളക്കാട്
  3. പൂക്കോട് ഈസ്റ്റ്
  4. ഇരിങ്ങപ്രം ഈസ്റ്റ്
  5. മണിഗ്രാമം
  6. ചൊവ്വല്ലൂർപ്പടി
  7. ബ്രഹ്മകുളം
  8. പാലാബസാർ
  9. വിളക്കുപാടം
  10. പാലുവായ്
  11. ചക്കുംകണ്ടം
  12. പാലയൂർ
  13. എടപ്പുളളി
  14. ഹൈസ്ക്കൂൾ
  15. മമ്മിയൂർ
  16. കോളേജ്
  17. ചാമുണ്ഡേശ്വരി
  18. ഗുരുപവനപുരി
  19. കാരക്കാട്
  20. പഞ്ചാരമുക്ക്
  21. പുതുശ്ശേരിപാടം
  22. മാണിക്കത്തുപടി
  23. നെന്മിനി
  24. തൈക്കാട്
  25. സബ്ബ് സ്റ്റേഷൻ
  26. ഇരിങ്ങപ്രം ഈസ്റ്റ്
  27. തിരുവെങ്കിടം
  28. മഞ്ജുളാൽ
  29. കണ്ടംകുളം
  30. ഇരിങ്ങപ്രം സെന്റർ
  31. ചൂൽപ്പുറം
  32. കോട്ടപ്പടി
  33. പൂക്കോട്
  34. കപ്പിയൂർ
  35. കോട്ട നോർത്ത്
  36. ചൂൽപ്പുറം
  37. കോട്ട സൌത്ത്
  38. താമരയൂർ
  39. പേരകം
  40. വാഴപ്പുളളി
  41. കാവീട് സൌത്ത്
  42. കാരയൂർ

ഭൂപ്രകൃതി

[തിരുത്തുക]

ഗുരുവായൂരിലെ ഭൂപ്രകൃതി സമതല മേഖലയിൽപെടുന്നു. ചരിവുകളോ കുന്നിൻ പുറങ്ങളോ ഇല്ലാത്ത നിരപ്പായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ഭുരിഭാഗവും പൂഴി പ്രദേശമാണ്. കടലിനോട് വളരെ അടുത്ത് കിടക്കുന്നതിനാൽ പൊതുവേ ഇവിടത്തെ ജലത്തിന് ഉപ്പുരസമാണ്.

ജലപ്രകൃതി

[തിരുത്തുക]

കിണറുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ. ചേറ്റുവ - പൊന്നാനി കനോലി കനാൽ കടന്നുപോകുന്നത് നഗരസഭയിലെ 40ആം വാർഡ് വാഴപ്പുളളിയിലൂടെയാണ് മറ്റു നദികളോ തടാകങ്ങളോ ഒന്നും നഗരസഭയുടെ പരിധിയിലില്ല.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]

42 ആനകളെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു വരുന്ന ഗുരുവായൂരിലെ പുന്നത്തൂർ കോട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലാണ് പുന്നത്തൂർ കോട്ട. ആദ്യം പുന്നത്തൂർ രാജാവിന്റെ കീഴിലായിരുന്ന ഈ സ്ഥലം 1975-ലാണ് ദേവസ്വത്തിന് ലഭിച്ചത്. ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ 38 ആനകളാണ് അന്നത്തെ ആനത്താവളമായിരുന്ന സാമൂതിരി കോവിലകപ്പറമ്പിൽ നിന്ന് ഘോഷയാത്ര നടത്തിയത്. ഗുരുവായൂരിൽ വരുന്നവർ ഇവിടെയും സന്ദർശനം നടത്താറുണ്ട്.

അക്ഷരേഖക്ക് 10°-35’ വടക്കും ധൃവരേഖയ്ക്ക് 76°00’ കിഴക്കുമായിട്ടാണ് ഗുരുവായൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ടതാണ് ഗുരുവായൂർ നഗരസഭ. സമുദ്രനിരപ്പിൽ നിന്നും ശരാശരി 11 അടിയാണ് ഉയരം. സമുദ്രതീരത്തേക്ക് 4 കീലോമീറ്ററോളം ദൂരം വരും. പ്രധാനകൃഷി തെങ്ങാണ്. പുരയിടങ്ങളിലും ഏറ്റവും ചെറിയ സ്ഥലങ്ങളിൽപോലും ഈ കൃഷിയുണ്ട്.[1]

മറ്റ് തീർത്ഥാടനകേന്ദ്രങ്ങൾ

[തിരുത്തുക]

പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രം കൂടാതെ വേറെയും നിരവധി ക്ഷേത്രങ്ങൾ ഗുരുവായൂർ നഗരസഭാപരിധിയിൽ പെടുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെപ്പറയുന്നവയാണ്:

ഇവ കൂടാതെ ഏതാനും ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങളും ഗുരുവായൂരിലുണ്ട്. അവയിൽ ചിലത് ഇവയാണ്:

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-15. Retrieved 2010-11-30.
  • www.guruvayoormunicipality.in


"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_നഗരസഭ&oldid=3941811" എന്ന താളിൽനിന്ന് ശേഖരിച്ചത്