Jump to content

ഖാവോ സോക് ദേശീയോദ്യാനം

Coordinates: 8°56′12″N 98°31′49″E / 8.93667°N 98.53028°E / 8.93667; 98.53028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാവോ സോക് ദേശീയോദ്യാനം
Map showing the location of ഖാവോ സോക് ദേശീയോദ്യാനം
Map showing the location of ഖാവോ സോക് ദേശീയോദ്യാനം
Map of Thailand
LocationSurat Thani Province, Thailand
Nearest citySurat Thani
Coordinates8°56′12″N 98°31′49″E / 8.93667°N 98.53028°E / 8.93667; 98.53028
Area739 km²
Established22 Dec 1980
Khao Sok National Park
Map showing the location of Khao Sok National Park
Map showing the location of Khao Sok National Park
Map of Thailand
LocationSurat Thani Province, Thailand
Nearest citySurat Thani
Coordinates8°56′12″N 98°31′49″E / 8.93667°N 98.53028°E / 8.93667; 98.53028{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല
Area739 km²
Established22 Dec 1980
Khao Sok view from a kayak
Scolopendra cataracta, the world's only known amphibious centipede, discovered near the park in 2001
Limestone rocks

ഖാവോ സോക് ദേശീയോദ്യാനം (തായ്: เขาสก) തായ്‍ലാൻറിലെ സുരറ്റ് തായി പ്രോവിൻസിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് 739 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ്. കൂടാതെ റാച്ചപ്രഭ ഡാമിലെ ചിയോവ് ലാൻ തടാകത്തിൻറെ 165 സ്ക്വയർ കിലോമീറ്റർ പ്രദേശവും ഈ ദേശീയോദ്യാനത്തിൻറെ ഭാഗമാണ്. തെക്കൻ തായ്‍ലാൻറിലെ കന്യാവനങ്ങളും മഴക്കാടുകളും സ്ഥിതി ചെയ്യുന്ന വിശാലമായ മേഖലയാണിത്. ഇവിടുത്തെ മഴക്കാടുകൾ ആമസോൺ മഴക്കാടുകളേക്കാളും പഴയതും വൈവിധ്യം നിറഞ്ഞതുമാണ്.[അവലംബം ആവശ്യമാണ്].

ഭൂമിശാസ്ത്രം

[തിരുത്തുക]

മനോഹരമായി മണൽക്കല്ലുകളും ചെങ്കൽ പാറകളും നിറഞ്ഞ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 600 വരെ മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 950 മീറ്റർ ഉയരുമുള്ള മണൽക്കല്ലു കൊണ്ടുള്ള പർവ്വതനിര വടക്കു മുതൽ തെക്കുവരെയുള്ള ഭാഗത്ത് ദേശീയോദ്യാനത്തിന് വിലങ്ങനെയായി സ്ഥിതി ചെയ്യുന്നു. ഗൾഫ് ഓഫ് തായ്‍ലാൻറ്, ആന്തമാൻ കടൽ എന്നിവിടങ്ങളിൽ നിന്നു വരുന്ന മൺസൂൺ മഴയെ ഈ മലനിരകൾ ഈ പ്രദേശത്തു പെയ്യിക്കുകയും അതിനാൽത്തന്നെ ഈ പ്രദേശം തായ്‍ലൻറിലെ ഏറ്റവും നനവുള്ള പ്രദേശവുമാണ്. ഈ മേഖലയിലെ വർഷപാതം 3,500 മില്ലീമീറ്ററാണ്.[citation needed]

വൃക്ഷസസ്യാദികൾ

[തിരുത്തുക]

ഈ മേഖലയിൽ മുള വളരെ നന്നായി വളരുന്നു. ശക്തമായ മഴയിൽ മുളയുടെ വേരുകൾ മേൽമണ്ണ് ഒഴുകിപ്പോകാതെ സഹായിക്കുന്നു. കുന്നുകളിലും നദീ തീരങ്ങളിലും മുളങ്കാടുകൾ വേണ്ടുവോളമുണ്ട്. 60 മില്ല്യൺ വർഷങ്ങൾ പഴക്കമുള്ള പുൽവർഗ്ഗങ്ങളിലെ മുളകൾ 1,500 ൽപ്പരം വർഗ്ഗങ്ങൾ ഇവിടെയുണ്ട്. കാട്ടുചക്ക, മാംഗോസ്റ്റീൻ, ദുരിയാൻ, റമ്പൂട്ടാൻ, ജൂജൂബ്, കാട്ടുവാഴകൾ തുടങ്ങി അനേകജാതി ഫലവൃക്ഷങ്ങളും ദേശീയോദ്യാനത്തിനുള്ളിലുളളിലായുണ്ട്. കാട്ടു കുരുമുളക്, കാട്ടിഞ്ചി എന്നിവയും സമൃദ്ധിയായി കാണപ്പെടുന്നു. ഈ ദേശീയോദ്യാനം ഏറെ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത ഇവിടെയുണ്ടാകുന്ന “റഫ്ലീസിയേസീ കെറി” പുഷ്പത്തിൻറെ പേരിലാണ്. ഈ ചുവന്ന പുഷ്പങ്ങളുടെ വ്യാസം 50 മുതൽ 90 സെൻറീമീറ്റർ വരെയാണ് (19.5–35.5 ഇഞ്ച്).

വന്യജീവി വർഗ്ഗങ്ങൾ

[തിരുത്തുക]

ലോകത്തിലൊട്ടാകെയുള്ള ജീവി വർഗ്ഗങ്ങളിലെ 5 ശതമാനം വർഗ്ഗങ്ങൾ ഈ പാർക്കിൽ മാത്രം ഉൾപ്പെടുന്നു. കാട്ടു സസ്തനികളായ മലയൻ ടാപിർ, ഏഷ്യൻ‌ ആന, കടുവ, സാമ്പാർ മാൻ, കരടി, ഗ്വർ, ബാൻറെങ്, സെറോവ്, കാട്ടുപന്നി, പിഗ് റ്റെയിൽഡ് മക്കാക്വെ, ലാൻഗർ, വൈറ്റ് ഹാൻഡഡ് ഗിബ്ബൺസ്, അണ്ണാൻ, കേഴമാൻ, മൌസ് ഡിയർ, ബാർക്കിംഗ് ഡിയർ എന്നിവയെ മുഖ്യമായി ഇവിടെ കാണുവാൻ സാധിക്കുന്നു.

ഈ മേഖലയിലെ മനുഷ്യചരിത്രം

[തിരുത്തുക]

തായ്‍ലാൻറ് മേഖലയിലെ ആദ്യ കുടിയേറ്റം നടക്കുന്നത് ഐസ് ഏജിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഇത് ബോർണിയോയിൽ നിന്ന് ഏകദേശം 37000 BCE യിൽ ആയിരുന്നു. [അവലംബം ആവശ്യമാണ്] ഖാവോ സോക്കിലെ ആദ്യ കുടിയേറ്റക്കാരുടെ ചരിത്ര ശേഷിപ്പുകൾ 1800 കളിൽ കണ്ടെടുക്കപ്പെട്ടു. 1944 ൽ ഈ പ്രദേശത്തു ജീവിച്ചിരുന്ന ആളുകൾക്കിടയിൽ ഭീകരമായ ഒരു പകർച്ച വ്യാധി പടർന്നു പിടിക്കുകയും അനേക ശതം ആളുകൾ ഇതിനാൽ മരണപ്പെടുകയും ചെയ്തരുന്നു. ഈ പകർച്ച വ്യാധിയിൽ നിന്നു രക്ഷപെട്ട ഏതാനും പേർ തകുവ എന്ന പുതിയ മേഖലയിലേയ്ക്കു മാറിത്താമസിച്ചു.[അവലംബം ആവശ്യമാണ്]

1961 ൽ റൂട്ട് 401 എന്ന പേരിൽ സൂറത്ത് താനി പ്രവിശ്യയിലെ ഫുൻ പിൻ പട്ടണത്തിൽ നിന്ന് ഫാങ്ങ് ൻഗ പ്രോവിൻസിലെ തകുവ പ യിലേയ്ക്ക് ഒരു റോഡ് നിർമ്മിക്കപ്പെട്ടു. പിന്നീട് ഈ പാത വികസിപ്പിച്ച് റൂട്ട് 401 എന്ന പേരിൽ നാലു വരി പാതയാക്കി മാറ്റപ്പെട്ടു.

ഖാവോ സോക് ഒരു ദേശീയോദ്യാനമായി 1980 ലാണ് പ്രഖ്യാപിക്കപ്പെടുന്നത്. തായ്‍ലാൻറ് സർക്കാരും ഇലക്ടിസിറ്റി ജനറേറ്റിങ് അതോറിറ്റി ഓഫ് തായ്‍ലാൻറും (EGAT) ഈ മേഘയിൽ വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്നതിനു കാരണം ഖാവോ സോക് തെക്കൻ തായ്‍ലൻറിൻറെ പ്രധാന നീർത്തടമായിരുന്നതാണ്.

EGAT, 94 മീറ്റർ ഉയരമുള്ള ഒരു അണക്കെട്ട് റാച്ചപ്രഭ ഡാം എന്ന പേരിൽ ഫും ഡുവാങ്ങ് നദിയുടെ പോഷക നദിയായ ക്ലാങ്ങ് സായെങ്ങ് നദിയ്ക്കു കുറുകെ നിർമ്മിച്ചു. ഇതിൻറെ ഫലമായി 165 സ്കയർ കിലോമീറ്റർ ചുറ്റളവുളള ഒരു തടാകം ദേശീയോദ്യാനത്തിനുള്ളിൽ രൂപപ്പെട്ടു. തായ്‍ലാൻറിൻറെ തെക്കൻ പ്രദേശങ്ങളിലേക്ക് ഇതുവഴി വൈദ്യുതി പ്രദാനം ചെയ്യാനും ഈ തടാകം അവധിക്കാലം ആസ്വദിക്കാനെത്തുന്നവരുടെ ഒരു പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.

കാലാവസ്ഥ

[തിരുത്തുക]

ഏപ്രിൽ മുതൽ ഡിസംബർ വരെ വളരെ നനവുള്ള കാലാവസ്ഥയാണ്. ഈ മേഖലയിലെ താപനില വർഷം മുഴുവൻ 22–36 °C ആണ്.

Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec
Max. Day Temp., °C 30 32 33 33 31 30 30 30 30 29 29 29
Min. Day Temp., °C 20 20 21 22 23 22 22 22 22 22 21 21
Water Temp., °C 27 28 28 29 29 29 28 28 28 28 28 27
Daylight, hours 12 12 12 12 13 13 13 12 12 12 12 12
Rainfall, mm 41 33 62 148 320 373 372 369 447 332 210 89
"https://ml.wikipedia.org/w/index.php?title=ഖാവോ_സോക്_ദേശീയോദ്യാനം&oldid=3734067" എന്ന താളിൽനിന്ന് ശേഖരിച്ചത്