Jump to content

കൽബെലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽബെലിയ ഗോത്രത്തിൽ പെട്ട ആളുകൾ ഇന്ദ്രിയ വേദ്യമായ രാജസ്ഥാനി നിർത്തരൂപമാണ് കൽബെലിയ. [1] തങ്ങളുടെ സംസ്കാരത്തിൻറെ അഭിവാജ്യഘടകമായ നൃത്തത്തിലൂടെയാണ് അവർ പ്രശസ്തി നേടിയത്. സന്തോഷാവസരങ്ങൾ ആഘോഷിക്കാൻ സ്ത്രീകളും പുരുഷന്മാരും കൽബെലിയയിൽ പങ്കെടുക്കും.

കൽബെലിയ ഗോത്രം

[തിരുത്തുക]

ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് ഇടയ്ക്കിടെ മാറുന്നതിൽ അറിയപ്പെടുന്നവരാണ്‌ കൽബെലിയകൾ. പാമ്പുകളെ പിടിച്ച് അവയുടെ വിഷം വിൽക്കുന്നതാണ് കുലത്തൊഴിൽ. അതുകൊണ്ടുതന്നെ അവരുടെ വേഷവും നൃത്തച്ചുവടുകളും പാമ്പുകളുടേതിനു സമാനമാണ്. സപേര, ജോഗിര, ജോഗി എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. ഗുരു ഗോരഖ്നാഥിൻറെ പന്ത്രെണ്ടാമത്തെ ശിഷ്യനായ കണ്ലിപരിൽനിന്നാണ് ഇവരുടെ പരമ്പരയുടെ തുടക്കം. കൽബെലിയകൾ ഏറ്റവും കൂടുതൽ ഉള്ളത് പാലി ജില്ലയിലാണ്, പിന്നെ അജ്മീർ, ചിറ്റോർഗർ, ഉദൈപൂർ എന്നീ ജില്ലകളിലും. നാടോടി ജീവിതം നയിക്കുന്ന ഇവർ പട്ടിക വർഗത്തിൽ പെട്ടവരാണ്. [2][3]

രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഒരു പട്ടണമാണ്‌ അജ്മീർ. എല്ലാ വശവും പർ‌വതങ്ങളാൽ ചുറ്റപ്പെട്ട അജ്മീർ ഒരു മനോഹരമായ നഗരമാണ്‌. ആരവല്ലി മലനിരകളാണ്‌ അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്. പൃഥ്വിരാജ് ചൗഹാൻ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീർ അറിയപ്പെടുന്നു. 2001-ലെ കനേഷുമാരി അടിസ്ഥാനമാക്കി നഗരത്തിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളമാണ്‌. ബ്രിട്ടീഷ് ഇന്ത്യയിൽ അജ്മീർ-മേർ‌വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബർ ഒന്നിന്‌ രാജസ്ഥാൻറെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.

കൽബെലിയ നൃത്തം

[തിരുത്തുക]
കൽബെലിയ നൃത്തം

എല്ലാ സന്തോഷ വേളകളിലും കൽബെലിയ ഗോത്രക്കാർ നടത്തുന്ന കൽബെലിയ നൃത്തം അവരുടെ സംസ്കാരത്തിൻറെ പ്രധാന ഭാഗമാണ്. അവരുടെ നൃത്തവും പാട്ടും കൽബെലിയക്കാർക്ക് വളരെ അഭിമാനം നൽകുന്നവയാണ്, രാജസ്ഥാനിലെ പ്രാന്തപ്രദേശങ്ങളിൽ തങ്ങൽ പാമ്പുപിടിത്തക്കാരുടെ വ്യക്തിത്വം അടയാളപ്പെടുത്തുന്നവയുമാണ് അവ. കറുത്ത വസ്ത്രമിട്ട സ്ത്രീകളാണ് നർത്തകർ, അവർ പാമ്പിനെപ്പോലെ വളയുകയും പുളയുകയും ചെയ്യും. എല്ലാ വസ്ത്രങ്ങളും കറുപ്പും ചുവപ്പും നിറത്തിലായിരിക്കും. നൃത്തപ്രകടനം തുടരുമ്പോൾ താളവും നൃത്തവും വേഗത കൂടി കൂടി വരുന്നതാണ്. [4] 2010-ൽ കൽബെലിയ നോടോടി നൃത്തവും പാട്ടും യുനെസ്കോയുടെ ഇൻടാഞ്ചിബിൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെട്ടതായി പ്രഖ്യാപിച്ചു.[5]

അവലംബം

[തിരുത്തുക]
  1. "Kalbelia Folk Dances of Rajasthan".
  2. Kumar Suresh Singh; B. K. Lavania; D. K. Samanta; S. K. Mandal; N. N. Vyas; Anthropological Survey of India. "Suthar". People of India Vol. XXXVIII. Popular Prakashan. p. 1012.
  3. Miriam Robertson (1998). Snake Charmers: The Jogi Nath Kalbelias of Rajastan. Illustrated Book Publishers. p. 323. ISBN 81-85683-29-8.
  4. http://www.unesco.org/culture/ich/index.php?lg=en&pg=00011&RL=00340
  5. http://www.unesco.org/culture/ich/en/lists

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൽബെലിയ&oldid=3803712" എന്ന താളിൽനിന്ന് ശേഖരിച്ചത്