കൽപ്പാണി
ദൃശ്യരൂപം
കല്ലാശാരിമാരുടെ ഒരു പണിയായുധമാണ് കൽപ്പാണി. ചുമരുകളും മറ്റും സിമന്റോ ചുണ്ണാമ്പുകൂട്ടോ ഉപയോഗിച്ച് തേച്ച് മിനുസപ്പെടുത്തുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ദീർഘചതുരാകൃതിയിലുള്ള ഒരു പരന്ന മരപ്പലകയും അതിന്റെ ഒരു വശത്ത് ഒരു പിടിയും അടങ്ങുന്നതാണ് കൽപ്പാണിയുടെ ഘടന.