Jump to content

കൈറ്റോകോക്കസ് സെഡൻറ്റേറിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൈറ്റോകോക്കസ് സെഡൻറ്റേറിയസ്
Kytococcus sedentarius culture on Zobell's Marine Agar (Himedia) plate (quadrant streak plate).
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
Phylum:
Order:
Family:
Genus:
Species:
K. sedentarius
Binomial name
Kytococcus sedentarius
(ZoBell and Upham 1944) Stackebrandt et al. 1995[1]

കൈറ്റോകോക്കസ് സെഡൻറ്റേറിയസ് കൈറ്റോകോക്കസ് ജീനസിലെ ഒരു മറൈൻ ഗ്രാം പോസിറ്റീവ് ബാക്ടീരിയയാണ്. ഇവ ക്രമരഹിതമായ കൂട്ടമായോ എട്ട് ക്യുബിക്കൽ പായ്ക്കറ്റുകളുടെ ആകൃതിയിലോ കാണപ്പെടുന്നു. ആന്റിബയോട്ടിക്കുകളായ മൊനെസിൻ എ യും ബിയും ഇവ ഉൽപാദിപ്പിക്കുന്നു[2]. തികഞ്ഞ എയ്റോബിക്കുകളായ ഇവർക്ക് വളരാൻ അമിനോ ആസിഡുകൾ വളരെ അത്യന്താപേക്ഷിതമാണ്. 25-37ഡിഗ്രി സെൽഷ്യസിലാണ് ഇത് വളരുന്നത്. പ്രധാനമായും ഇത് മനുഷ്യരുടെ തൊലിയിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഒരിക്കൽ ഇതിനെ ജീനസ് മൈക്രോകോകസിലെ സ്പീഷീസിലാണ് പരിഗണിച്ചിരുന്നത്.[3]

ഇതിന്റെ ജിനോമിന് 2,785,024 ബേസ് പെയർ സീക്വൻസാണുള്ളത്.[4] ഏറ്റവും ചെറിയ ആക്ടിനോമൈസെറ്റ് ആണിത്. G C 71.6% കാണപ്പെടുന്നു. 2639 പ്രോട്ടീൻ കോഡ് ജീൻസിനെ ഇത് എൻകോഡ് ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. Parte, A.C. "Kytococcus". www.bacterio.net.
  2. http://bacmap.wishartlab.com/organisms/953
  3. "Kytococcus sedentarius". www.vumicro.com. Retrieved 2016-07-08.
  4. "Complete genome sequence of Kytococcus sedentarius type strain (541)". Stand Genomic Sci. 1 (1): 12–20. 2009. doi:10.4056/sigs.761. PMC 3035214 Freely accessible. PMID 21304632.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Gao, Min; Wang, Ke; Su, Rongguo; Li, Xuzhao; Lu, Wei (Jul 2014). "Antifouling potential of bacteria isolated from a marine biofilm". Journal of Ocean University of China. 13 (5): 799–804. doi:10.1007/s11802-014-2469-9.
  • Josphine, JS; Monusha, JJ; Manjusha, WA (April 2018). "Isolation and identification of antifoulant producing Kytococcus sedentarius by 16S rRNA sequence and its role in biofouling activity". International Journal of Recent Scientific Research. 9 (4): 25715–25720. doi:10.24327/ijrsr.2018.0904.1915.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]