കേരശ്രീ
ദൃശ്യരൂപം
ഒരു സങ്കര ഇനം തെങ്ങാണ് കേരശ്രീ. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സങ്കര ഇനമാണിത്. കാറ്റുവീഴ്ച ഇല്ലാത്ത സ്ഥലങ്ങളിലേക്കായാണ് ഇവ വികസിപ്പിച്ചിട്ടുള്ളത്. പശ്ചിമതീര നെടീയ ഇനം പിതൃവൃക്ഷമായും മലയൻ കുറിയ മഞ്ഞ ഇനം മാതൃവൃക്ഷമായുമാണ് ഇവ സങ്കരപ്പെടുത്തിയിരിക്കുന്നത്. 130 നാളികേരം പ്രതിവർഷം ലഭിക്കുന്നു. നട്ട് അഞ്ചു വർഷം കൊണ്ട് കായ്ക്കുന്നു. തേങ്ങ ഒന്നിന് 216 ഗ്രാം കൊപ്ര വീതം ഒരു തെങ്ങിൽ നിന്ന് ശരാശരി 28 കിലോ വരെ കൊപ്ര ലഭിക്കുന്നു. [1]
റഫറൻസുകൾ
[തിരുത്തുക]- ↑ "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.