Jump to content

കെ.വി. മഹാദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. വി. മഹാദേവൻ
ജന്മനാമംകൃഷ്ണൻകോവിൽ വെങ്കടാചലം മഹാദേവൻ
[1]
പുറമേ അറിയപ്പെടുന്നമാമ
ജനനം(1918-03-14)14 മാർച്ച് 1918
നാഗർകോവിൽ, കൃഷ്ണൻകോവിൽ, കന്യാകുമാരി, തിരുവിതാംകൂർ
ഉത്ഭവംചെന്നൈ, തമിൾനാട്, ഇന്ത്യ
മരണം21 ജൂൺ 2001(2001-06-21) (പ്രായം 83)
ചെന്നൈ, തമിൾനാട്, ഇന്ത്യ
വിഭാഗങ്ങൾസിനിമാ സംഗീതം, നാടകം
തൊഴിൽ(കൾ)സംഗീതസംവിധായകൻ
ഉപകരണ(ങ്ങൾ)കീബോഡ് , പിയാനോ
വർഷങ്ങളായി സജീവം1942–1992

മാമ എന്നും അറിയപ്പെട്ട, കൃഷ്ണൻകോവിൽ വെങ്കടാചലം മഹാദേവൻ (K. V. Mahadevan) (തമിഴ്: கிருஷ்ணன்கோயில் வெங்கடாசலம் மகாதேவன்; 14 മാർച്ച് 1918 – 21 ജൂൺ 2001), ഒരു ദക്ഷിണേന്ത്യക്കാരനായ സംഗീതസംവിധായകനായിരുന്നു. ഇന്നും ശങ്കരാഭരണം മുതലായ സിനിമകൾക്കു നൽകിയ സംഗീതത്താൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

ജീവിതം

[തിരുത്തുക]

1918 -ൽ നാഗർകോവിലിൽ ജനിച്ച കെ. വി. മഹാദേവൻ എം എസ് വിശ്വനാഥന്റെയും ടി കെ രാമമൂർത്തിയുടെയും സമകാലികനായിരുന്നു. 1942 -ൽ മനോന്മണി എന്ന സിനിമയിൽ തുടങ്ങി നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തിൽ അദ്ദേഹം ഏതാണ്ട് 600 -ഓളം സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1990 മധ്യത്തോടെ ആരോഗ്യം മോശമായത് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് വിരാമമിട്ടു. 1992 -ലെ സ്വാതി കിരണം ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.

തമിഴ്
മലയാളം
തെലുഗു
കന്നഡ

സമ്മാനങ്ങൾ

[തിരുത്തുക]

2001 ജൂൺ 21 -ൽ ചെന്നൈയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.[2]

അവലംബം

[തിരുത്തുക]
  1. "Article on K. V. Mahadevan in The Hindu". 2001-06-29. Archived from the original on 2010-08-26. Retrieved 2016-01-04.
  2. "The Hindu : K.V. Mahadevan dead". Hinduonnet.com. 2001-06-22. Archived from the original on 2008-03-13. Retrieved 2012-02-29.
"https://ml.wikipedia.org/w/index.php?title=കെ.വി._മഹാദേവൻ&oldid=4092914" എന്ന താളിൽനിന്ന് ശേഖരിച്ചത്