കെ.ജി.ആർ. കർത്താ
കെ.ജി.ആർ. കർത്താ | |
---|---|
ആരോഗ്യ വകുപ്പ് മന്ത്രി,കേരള നിയമസഭ മുതൽ | |
ഓഫീസിൽ 1982 മെയ് 24 – 1983 ആഗസ്റ്റ് 29 | |
മുൻഗാമി | ആർ. സുന്ദരേശൻ നായർ |
പിൻഗാമി | കെ.പി. രാമചന്ദ്രൻനായർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുല്ലുവഴി കേരളം, ഇന്ത്യ | 28 ജൂലൈ 1929
മരണം | 6 ഒക്ടോബർ 1997 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്എൻ.ഡി.പി |
പങ്കാളി | സുഭദ്രാമ്മ |
കുട്ടികൾ | 3 |
മാതാപിതാക്കൾ |
|
ജോലി | അഭിഭാഷകൻ, |
ആദ്യം കോൺഗ്രസ് നേതാവും പിന്നീട് എൻ.ഡി.പി എന്ന പാർട്ടി നേതാവുമായിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ.ജി.ആർ. കർത്താ എന്നറിയപ്പെടുന്ന കെ.ജി രോഹിതാക്ഷൻ കർത്താ. 24.5.1982 മുതൽ 29.8.1983 വരെ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു[1].
വ്യക്തിവിവരം
[തിരുത്തുക]1929 ജൂലൈ 27ന് ഗോവിന്ദന്റെ മകനായി ജനിച്ചു. അഭിഭാഷകനും എൻഎസ്എസ് നേതാവുമായാണ് സാമൂഹ്യപ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായാണ് കർത്താ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. N.S.S ലും സജീവമായിരുന്നു, പിന്നീട് N.S.S സ്വന്തമായി N.D.P എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ ആ പാർട്ടിയിൽ ചേർന്നു[2].1967ൽ പെരുമ്പാവൂർ മണ്ഡലത്തിൽ ആണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് പി. ഗോവിന്ദപിള്ളയോട് പരാജയപ്പെട്ടു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നിന്ന് എൻ.ഡി.പി സ്ഥാനാർത്ഥിയായി കർത്ത ഏഴാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 മുതൽ 1987 വരെ ലൈബ്രറി ഉപദേശക സമിതി ചെയർമാനായും പ്രവർത്തിച്ചു. 1997 ഒക്‌ടോബർ 6-ന് കെ.ജി.ആർ. കർത്ത അന്തരിച്ചു[3]
കുടുംബം
[തിരുത്തുക]ഭാര്യ: സുഭദ്രാമ്മ, മക്കൾ: രണ്ട് പെൺമക്കളും ഒരു മകനും.
എൻ.ഡി.പി
[തിരുത്തുക]നായർ സമുദായത്തിന്റെ പാർട്ടി എന്ന നിലക്ക് എൻ.എസ് എസ് രൂപീകരിച്ച രാഷ്ട്രീയപാർട്ടി ആണ് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി അഥവാ എൻഡിപി. 1973 ജൂലൈ 22-നായിരുന്നു നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിറവി. 1977-ൽ കോൺഗ്രസ്സും സിപിഐയും ഉൾപ്പെട്ട മുന്നണിയോടൊപ്പംനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഈ പാർട്ടിയെ പ്രതിനിഥീകരിച്ചാണ് കർത്താ മന്ത്രിയായത്.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1982 | തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം | കെ.ജി.ആർ. കർത്താ | എൻ.ഡി.പി, യു.ഡി.എഫ്. | ടി.കെ. രാമകൃഷ്ണൻ | സി.പി.എം), എൽ.ഡി.എഫ് |
1967 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി. ഗോവിന്ദപിള്ള | സി.പി.ഐ.എം.എൽ.ഡി.എഫ് | കെ.ജി.ആർ. കർത്താ | ഐ.എൻ.സി. യു.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/14kla/chief ministers, ministers, leaders of opposition.pdf പേജ് 209
- ↑ https://azhimukham.com/offbeat/kerala-election-special-nss-backed-political-party-national/cid2756306.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/members/m280.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-09-25. Retrieved 2022-04-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2022-04-19.
- ↑ http://www.niyamasabha.org