Jump to content

കെ.കെ. മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muhammed K K
പുരാവസ്തു പ്രൊജക്റ്റ്‌ ഡയറക്ടർ,
ആഗ ഖാൻ ട്രസ്റ്റ്‌ ഫോർ കൾച്ചർ
ഓഫീസിൽ
2013–നിലവിൽ
സ്ഥലംഹൈദരാബാദ്
റീജണൽ ഡയറക്ടർ (വടക്ക്),
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ഓഫീസിൽ
2012–2012
മുൻഗാമിസ്ഥാനം സ്ഥാപിച്ചു
പിൻഗാമിഡോ. ഡി. എൻ. ദിമ്രി
സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ്,
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Offices Heldഡെൽഹി (2008-2012),
ഭോപ്പാൽ (2004-2008),
ഛത്തീസ്‌ഗഢ് (2003-2004),
ആഗ്ര (2001-2003),
പട്ന (1997-2001)
ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ്,
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Offices Heldഗോവ (1991-1997),
മദ്രാസ് (1988-1990)
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-07-01) 1 ജൂലൈ 1952  (72 വയസ്സ്)
കോഴിക്കോട്, കേരളം
ദേശീയതഇന്ത്യൻ
പങ്കാളിറാബിയ മുഹമ്മദ്‌
കുട്ടികൾജംഷീദ് മുഹമ്മദ്‌, ഷഹീൻ മുഹമ്മദ്‌
വസതിsകോഴിക്കോട്, കേരളം
അൽമ മേറ്റർഅലിഗഢ് മുസ്ലിം സർവകലാശാല

കരിങ്ങാമണ്ണ് കുഴിയിൽ മുഹമ്മദ് (ജനനം:1952 ജൂലൈ 1) അഥവാ കെ കെ മുഹമ്മദ് പ്രസിദ്ധനായ ഇന്ത്യൻ പുരാവസ്തു ഗവേഷകനാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായിരുന്നു. തുടർന്ന് എ എസ് എ ഉത്തരമേഖലയുടെ റീജിയണൽ ഡയറക്ടറായി. നിലവിൽ ആഗാ ഖാൻ ട്രസ്റ്റ് ഫോർ കൾച്ചറിന്റെ പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു.

2019 ൽ, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.[1]

ആദ്യകാലജീവിതം

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ബീരാൻ കുട്ടി ഹാജിയുടേയും മറിയത്തിന്റെയും അഞ്ച് മക്കളിൽ രണ്ടാമനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് പുരാവസ്തുശാസ്ത്രത്തിൽ ഡിപ്ലോമ നേടി.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

അലിഗഡ് സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസിലും ഗോവയിലും സേവനമനുഷ്ടിച്ചതിനു ശേഷം അദ്ദേഹത്തെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു.

ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായി ജോലി നോക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തര മേഖല ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ്, അമേരിക്കൻ പ്രസിഡന്റ് ബാരക്ക് ഒബാമ എന്നിവരുടെ ഇന്ത്യ സന്ദർശന വേളയിൽ ചരിത്രസ്മാരകങ്ങളുടെ പരിചയപ്പെടുത്തലിന് സർക്കാർ നിയോഗിച്ചത് കെ കെ മുഹമ്മദിനെയാണ്

പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ

[തിരുത്തുക]
  1. മുഗൾ ചക്രവർത്തി അക്ബർ ദിൻ ഇലാഹി എന്ന മതം ആദ്യമായി വിളംബരം ചെയ്ത ഇബാദത്ത് ഖാന പര്യവേഷണം നടത്തി കണ്ടെത്തി
  2. വടക്കേ ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി ( അക്ബർ ഫത്തേപ്പൂർ സിക്രിയിൽ സ്ഥാപിച്ചത് )
  3. അശോകൻ കേസരിയയിൽ നിർമ്മിച്ച ബുദ്ധ സ്തൂപം
  4. രാജ് ഗിറിലെ ബുദ്ധ സ്തൂപം
  5. അയോധ്യയിലെ തർക്ക മന്ദിരത്തിൻറെ  പന്ത്രണ്ടോളം  തൂണുകളുടെ താഴ്ഭാഗത്തു എ ഡി 11-12  കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള  "പൂർണ്ണ കലശം"  കൊത്തിവച്ചിട്ടുണ്ടെന്നും; അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും അദ്ദേഹം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. (ഞാനെന്ന ഭാരതീയൻ; പേജ് 114)

അവലംബം

[തിരുത്തുക]
  1. "2019 Awardees List".

പുറത്തേക്കുള്ള കണ്ണികൽ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെ.കെ._മുഹമ്മദ്&oldid=3629048" എന്ന താളിൽനിന്ന് ശേഖരിച്ചത്