കൂവാ കൂവാ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാടക സമാനമായൊരു കളിയാണ് കൂവാ കൂവാ. ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലും ഈ കളി അറിയപ്പെടുന്നു. രാജ്യത്തെ ഒരു പ്രജയെയാണ് കൂവാ കൂവാ പ്രതിനിധീകരിക്കുന്നത്. രാജാവ്,മന്ത്രി, കൂവാ കൂവാ, പോലീസ്,കള്ളൻ,ഭടന്മാർ എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ.
കളിരീതി
[തിരുത്തുക]കളിയിൽ പങ്കെടുക്കുന്ന എല്ലാവരും വട്ടത്തിലിരുന്ന് കഥാപാത്രങ്ങളുടെ പേര് രേഖപ്പെടുത്തിയ കടലാസ് ചുരുളുകൾ നറുക്കിട്ട് എടുക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്. രാജാവും കൂവാ കൂവയും പോലീസും ഒഴികെ ആരും തങ്ങൾക്കു ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെ വെളിപ്പെടുത്തേണ്ടതില്ല.തുടർന്ന് താഴെ പറയുന്ന സംഭാഷണങ്ങൾ നടക്കുന്നു.
- കൂവാ കൂവാ: കൂവാ കൂവാ
- രാജാവ് : പടിക്കലാര്?
- കൂവാ കൂവാ : അടിയൻ തന്നെ
- രാജാവ് : എന്തിനു വന്നു?
- കൂവാ കൂവാ : അടിയന്റെ വീട്ടിൽ കള്ളൻ കയറി.
- രാജാവ് : എതൊക്കെ കട്ടു?
- കൂവാ കൂവാ : ഉപ്പു തൊട്ട് കല്പ്പൂരം വരെ
- രാജാവ് : പോലീസുണ്ടെങ്കിൽ കള്ളനെ പിടി.
ഇതോടെ പോലീസ് എന്ന കടലാസ് ചുരുൾ ലഭിച്ച വ്യക്തിയ്ക്ക് ബാക്കിയുള്ളവരിൽ നിന്ന് ഊഹത്തെ അടിസ്ഥാനമാക്കി കള്ളനെ കണ്ടെത്തേണ്ടി വരുന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന ആൾ യഥാർത്ഥത്തിൽ കള്ളൻ എന്നെഴുതിയ ചുരുൾ ലഭിച്ചിട്ടുള്ള ആളാണെങ്കിൽ കളി ജയിക്കുകയും അല്ലാത്ത പക്ഷം തോൽക്കുകയും ചെയ്യുന്നു.