കുർട്ട് വാർനെക്രോസ്
കുർട്ട് വാർനെക്രോസ് (ജീവിതകാലം: നവംബർ 15, 1882-സെപ്റ്റംബർ 30, 1949) ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റും ലൈംഗിക പുനർവിന്യാസ ശസ്ത്രക്രിയയിലെ മുൻനിരക്കാരനുമായിരുന്നു.[1][2] ഇംഗ്ലീഷ്:Kurt Warnekros .
ജീവിതരേഖ
[തിരുത്തുക]1882 നവംബർ 15 ന് ബെർലിൻ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസർ ലുഡ്വിഗ് വാർനെക്രോസിന്റെ കുടുംബത്തിലാണ് കുർട്ട് വാർനെക്രോസ് ജനിച്ചത്. വാർനെക്രോസ് 1902 മുതൽ 1907 വരെ വുർസ്ബർഗിലും ബെർലിനിലും വൈദ്യശാസ്ത്രം അഭ്യസിച്ചു. 1908-ൽ വൈദ്യശാസ്ത്രത്തിൽ ലൈസൻസ് ലഭിക്കുകയും 1909 മുതൽ ബെർലിൻ സർവകലാശാലയിലെ വിമൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയും ചെയ്തു. ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നതിനൊപ്പം, ഗർഭപാത്രത്തിലെ കുഞ്ഞുങ്ങളുടെ എക്‌സ്‌റേ നിർമ്മിക്കുന്ന എക്‌സ്-റേ മേഖലയിലും വാർനെക്രോസ് ശാസ്ത്രീയമായി പ്രവർത്തിച്ചിരുന്നു.
ലിലി എൽബെ
[തിരുത്തുക]1930-ൽ, പാരീസിലേക്കുള്ള ഒരു യാത്രയെ തുടർന്ന്, വാർനെക്രോസ് ലിലി എൽബെ (ആദ്യ നാമം വെജെനർ) എന്ന പുരുഷനെ സ്ത്രീ ആക്കുവാനുള്ള ശസ്ത്രക്രീയകൾ നടത്താൻ തീരുമാനിച്ചു. തൽഫലമായി, എൽബെയുടെ ഫെമിനൈസിംഗ് ജെനിറ്റോപ്ലാസ്റ്റിയായി വാർനെക്രോസ് നിരവധി ഓപ്പറേഷനുകൾ സംഘടിപ്പിച്ചു. എൽബെയുടെ വൃഷണങ്ങൾ നീക്കം ചെയ്യുന്നതിനായി മാഗ്നസ് ഹിർഷ്ഫെൽഡിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്ഷ്വൽ റിസർച്ചിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നായിരുന്നു ഇത്. മൂന്ന് ഓപ്പറേഷനുകളുടെ ഒരു പരമ്പര നടത്തി. ലില്ലി അവസാനത്തെ (അതോടൊപ്പം ഏറ്റവും വലിയ) ശസ്ത്രക്രിയ കഴിഞ്ഞതോടെ ഗർഭപാത്രം കിട്ടിയ ആദ്യ പുരുഷനായി. എന്നാൽ മാറ്റിവച്ച ഗർഭപാത്രം ശരീരം നിരസിച്ചപ്പോൾ ഉണ്ടായ റീയാക്ഷനിൽ അവർ മരണമടഞ്ഞു.[3]
സാഹിത്യത്തിൽ
[തിരുത്തുക]1933-ലെ എൽബെയുടെ ജീവിതത്തിന്റെ അർദ്ധ-ജീവചരിത്ര വിവരണമായ മാൻ ഇൻ ടു വുമണിൽ, വെർണർ ക്രൂറ്റ്സ് എന്ന കഥാപാത്രത്തിലൂടെ വാർനെക്രോസ് ചിത്രീകരിച്ചിരിക്കുന്നു..[4]
റഫറൻസുകൾ
[തിരുത്തുക]- ↑ "First gender reassignment in history". Archived from the original on 2016-01-25. Retrieved 5 January 2016.
- ↑ "Trans Media Watch". www.transmediawatch.org. Archived from the original on 2013-05-07.
- ↑ Harrod, Horatia (25 April 2016). "The tragic true story behind the Danish Girl". The Telegraph.
- ↑ "Lili Elbe Digital Archive". lilielbe.org. Retrieved 2019-04-01.