കില്ലിൻഗുയാക്ക്
Geography | |
---|---|
Location | Dease Strait |
Coordinates | 68°32′51″N 107°09′30″W / 68.54750°N 107.15833°W |
Archipelago | Arctic Archipelago |
Administration | |
Canada | |
Territory | Nunavut |
Region | Kitikmeot |
Demographics | |
Population | Uninhabited |
കില്ലിൻഗുയാക്ക്[1] മുമ്പ് കെന്റ് ഉപദ്വീപ്[2] എന്നറിയപ്പെട്ടിരുന്ന, നുനാവട്ടിലെ കിറ്റിക്മിയോട്ട് മേഖലയിൽ ഏതാണ്ട് പൂർണ്ണമായും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു വലിയ ആർട്ടിക് ഉപദ്വീപാണ്. തെക്കുകിഴക്കേ മൂലയിൽ 8 കിലോമീറ്ററോളം (5 മൈൽ) നീളത്തിലുള്ള ഭൂസന്ധി ഇല്ലായിരുന്നുവെങ്കിൽ അത് തീരത്തിന് സമാന്തരമായ ഒരു നീണ്ട ദ്വീപാകുമായിരുന്നു. ഭൂസന്ധി മുതൽ ഇത് 169 കിലോമീറ്റർ (105 മൈൽ) പടിഞ്ഞാറോട്ട് കൊറോണേഷൻ ഗൾഫിലേക്ക് വ്യാപിച്ചുകിടക്കുന്നു. തെക്ക് വശത്ത് മെൽവിൽ സൗണ്ട് അതിനെ പ്രധാന ഭൂഭാഗത്തുനിന്ന് വേർതിരിക്കുന്നു. ഇതിൻറെ വടക്ക് വശത്ത് ഡീസ് കടലിടുക്കും തുടർന്ന് വിക്ടോറിയ ദ്വീപുമാണുള്ളത്. പടിഞ്ഞാറ് കൊറോണേഷൻ ഗൾഫും കിഴക്ക് ക്വീൻ മൗഡ് ഗൾഫുമാണ്. കേപ് ഫ്ലിൻഡേഴ്സ് ഉപദ്വീപിന്റെ പടിഞ്ഞാറൻ അറ്റവും കേപ് ഫ്രാങ്ക്ലിൻ വടക്കുപടിഞ്ഞാറൻ അറ്റവും, മുമ്പ് കേപ് അലക്സാണ്ടർ[3] എന്നറിയപ്പെട്ടിരുന്ന ഹിക്റ്റിന്നിക് ഇതിൻറെ വടക്കുകിഴക്കൻ അറ്റത്തേയും അടയാളപ്പെടുത്തുന്നു.[4]
അവലംബം
[തിരുത്തുക]- ↑ Kiillinnguyaq at Natural Resources Canada
- ↑ Kiillinnguyaq (Formerly Kent Peninsula) at Natural Resources Canada
- ↑ Hiiqtinniq (Formerly Cape Alexander)
- ↑ McGoogan, Ken (2003). Fatal Passage: The Story of John Rae, the Arctic Hero Time Forgot. Basic Books. p. 139. ISBN 0-7867-1156-6.[പ്രവർത്തിക്കാത്ത കണ്ണി]