കലികാലം (ചലച്ചിത്രം)
കലികാലം | |
---|---|
സംവിധാനം | റെജി നായർ |
നിർമ്മാണം | പിലാക്കണ്ടി മുഹമ്മദ് അലി |
രചന | റെജി നായർ |
അഭിനേതാക്കൾ | |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | പിലാക്കണ്ടി ഫിലിംസ് |
വിതരണം | പ്ലേഹൗസ് റിലീസ് |
റിലീസിങ് തീയതി | 2012 ജൂൺ 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
റെജി നായർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലികാലം. ശാരദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിവൃത്തം
[തിരുത്തുക]ഒരമ്മയുടെയും മൂന്നു മക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചെറിയ കുടുംബത്തിലുണ്ടാകുന്ന സങ്കീർണ്ണതകളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]- ശാരദ – ടീച്ചർ
- ലാലു അലക്സ് – സതീഷ്
- അശോകൻ – രഘു
- സുരേഷ് കൃഷ്ണ
- ശാരി – മീനാക്ഷി
- ലിയോണ ലിഷോയ്
- ലക്ഷ്മി ശർമ്മ
- മാമുക്കോയ
- കോഴിക്കോട് നാരായണൻ നായർ
- ശ്രീഹരി
- മുൻഷി വേണു
- അനൂപ് ചന്ദ്രൻ
- നവമി
- സത്യ പിള്ള
നിർമ്മാണം
[തിരുത്തുക]തിരക്കഥാകൃത്തായ റെജി നായർ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് കലികാലം. പ്രശസ്ത ഛായാഗ്രാഹകനായ മധു അമ്പാട്ട് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.[1] ഔസേപ്പച്ചൻ-ഒ.എൻ.വി. കുറുപ്പ് കൂട്ടുകെട്ട് 1993-ൽ പുറത്തിറങ്ങിയ ആകാശദൂത് എന്ന ചിത്രത്തിനു ശേഷം ഒന്നിച്ചു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ചിത്രീകരണം
[തിരുത്തുക]തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്.[2]
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "പ്രണയമൊരാനന്ദ" | പി. ജയചന്ദ്രൻ | 5:26 | |||||||
2. | "തൂവെള്ളി കസവുള്ള" | ശ്രേയ ഘോഷാൽ | 5:51 | |||||||
3. | "മുത്താരംകുന്നിൻ" | കെ.എസ്. ചിത്ര | 4:26 | |||||||
4. | "അമ്മേ" | കെ.ജെ. യേശുദാസ് | 4:27 | |||||||
5. | "പ്രണയമൊരാനന്ദ" | രാജലക്ഷ്മി | 5:25 |
അവലംബം
[തിരുത്തുക]- ↑ Manmadhan, Prema (June 7, 2012). "Wedded to cinema". The Hindu. Kochi: thehindu.com. Retrieved June 17, 2012.
- ↑ Zachariah, Ammu (September 30, 2011). "Kalikalam progressing". The Times of India. Kochi: indiatimes.com. Retrieved June 17, 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കലികാലം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കലികാലം – മലയാളസംഗീതം.ഇൻഫോ