Jump to content

കരുണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"കരുണം"
സഞ്ചാരിഭാവങ്ങൾനിർവേദം, ഗ്ലാനി, ചിന്ത
ദോഷംകഫം
ഗുണംരാജസ്സ്
കോശംആത്മാവ്‌
സഹരസങ്ങൾശാന്തം
വൈരി രസങ്ങൾഹാസ്യം, ശൃംഗാരം
നിക്ഷ്പക്ഷ രസങ്ങൾബീഭത്സം, അത്ഭുതം, രൗദ്രം, ഭയാനകം, വീരം
ഉല്പന്നംകരുണം
സിദ്ധിമഹിമ

നവരസങ്ങളിൽ ഒന്നാണു കരുണം. ശോകമാണ് കരുണത്തിന്റെ സ്ഥായി. ഇഷ്ടജനങ്ങളുടെ വേർപാട്, മരണം എന്നിവയാലോ ഇഷ്ടനാശം, അനിഷ്ടപ്രാപ്തി എന്നിവയാലോ ഹൃദയത്തിനുണ്ടാകുന്ന ക്ഷോഭം, സങ്കടം, ശോകം, വേദന തുടങ്ങിയ വികാരങ്ങളുടെ ആവിഷ്കരണമാണത്. കണ്ണീരൊഴുക്കൽ, നെടുവീർപ്പ്, ഗദ്ഗദം തുടങ്ങിയവയാണ് അനുഭാവങ്ങൾ. നിർവേദം ഗ്ലാനി, ചിന്ത തുടങ്ങി മിക്ക സഞ്ചാരിഭാവങ്ങളും കരുണത്തിന് ആവശ്യമുണ്ട്.

അവതരണരീതി

[തിരുത്തുക]

കൃഷ്ണമണി ശക്തികുറച്ചു കീഴ്പോട്ടു വീഴ്ത്തുകയും മൂക്കു നിശ്ചലമായിരിക്കുകയും കവിൾ ഒടിച്ചിട്ട് കഴുത്ത് ഓരോ ഭാഗത്തേക്കും ക്രമേണ ചലിപ്പിക്കുകയും മുഖം ശ്യാമവർണമാകുകയും ചെയ്താൽ കരുണരസമായി.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-13.
"https://ml.wikipedia.org/w/index.php?title=കരുണം&oldid=4024764" എന്ന താളിൽനിന്ന് ശേഖരിച്ചത്