Jump to content

കമുകറ പുരുഷോത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമുകറ പുരുഷോത്തമൻ
ജനനം1930 ഡിസംബർ 4
മരണംമേയ് 25, 1995(1995-05-25) (പ്രായം 64)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രപിന്നണിഗായകൻ

മലയാളസിനിമയിലെ പ്രശസ്തനായ ഒരു പിന്നണിഗായകനായിരുന്നു കമുകറ പുരുഷോത്തമൻ (1930 - 1995).

ജീവിതരേഖ

[തിരുത്തുക]

കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 1930 ഡിസംബർ 4-ന് ജനിച്ചു. ശാസ്ത്രീയസംഗീതത്തിലും നാടൻ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കൾ വളരെ ചെറിയ പ്രായംമുതൽ തന്നെ പുരുഷോത്തമനെയും സഹോദരി ലീലയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു. 13-ആം വയസിൽ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ വച്ചായിരുന്നു അരങ്ങേറ്റം. 15-ആം വയസിൽ അന്നത്തെ തിരുവിതാംകൂർ പ്രക്ഷേപണ നിലയത്തിൽ കർണാടക സംഗീതം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചു. കർണാടക സംഗീതത്തിലായിരുന്നു കൂടുതൽ താൽപ്പര്യമെങ്കിലും 1950-ൽ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോൾ അനേകം ലളിതഗാനങ്ങൾ നിലയത്തിനു വേണ്ടി ആലപിച്ചു. 1953-ൽ പൊൻകതിർ എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനീമരംഗത്തേക്കു പ്രവേശിച്ചത്. ആ വരികൾ താഴെ കൊടുക്കുന്നു.[1]

അതിനുശേഷം അനശ്വരങ്ങളായ അനേകം പാട്ടുകൾ അദ്ദേഹം മലയാളഗാന ശാഖയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.[2][3] തിരുനയിനാർകുറിച്ചി-ബ്രദർ ലക്ഷ്മണൻ ടീമിന്റെ ഗാനങ്ങളാണ് അദ്ദേഹം കൂടുതൽ ആലപിച്ചത്.

പ്രസിദ്ധമായ ഗാനങ്ങൾ

[തിരുത്തുക]
ക്രമനംബർ ചിത്രം വർഷം ഗാനങ്ങൾ
1 ഹരിശ്ചന്ദ്ര 1955 ആരുണ്ട് ചൊല്ലാൻ, ആത്മവിദ്യലയമേ
2 ജയിൽപ്പുള്ളി 1957 സംഗീതമീ ജീവിതം, വെള്ളിനിലാവത്ത്
3 മറിയക്കുട്ടി 1958 മയമീ ലോകം മായുമീ ശോകം
4 രണ്ടിടങ്ങഴി 1958 നാളെയാണു കല്യാണം, തുമ്പപ്പൂ പെയ്യണ പൂനിലാവേ
5 ഭക്തകുചേല 1961 ഈശ്വരചിന്തയിതൊന്നേ, നാളെ നാളെയെന്നായിട്ടു
6 ഭാർഗവീനിലയം 1964 ഏകാന്തതയുടെ അപാര തീരം
7 തറവാട്ടമ്മ 1966 മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു
8 ലേഡീ ഡോക്ടർ 1967 മധുരിക്കും ഓർമകളേ
9 അദ്ധ്യാപിക 1968 മന്നിടം പഴയൊരു മൺവിളക്കാണതിൽ
10 കിളിവാതിൽ 1993 കാശേ നീയാണു ദൈവം

തുടങ്ങി അനവധി അനശ്വര ഗാനങ്ങൾ മലയാളത്തിനു സംഭാവന നൽകിയ ഈ ഗായകൻ അവസാനമായി പാടിയത് യൂസഫ് അലി എഴുതി മോഹൻ സിതാര സംഗീതം നൽകിയ കാശേ നീയാണു ദൈവം എന്ന ഗാനമാണ്. 1995 മേയ് 26-ന് തിരുവനന്തപുരത്തേയ്ക്കുള്ള ഒരു കാർ യാത്രയ്ക്കിടയിൽ ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. രമണിയാണ് ഭാര്യ. നാലുമക്കളുണ്ട്.

അവലംബം

[തിരുത്തുക]
  1. മലയളസംഗീതം.ഇൻഫോയിൽ നിന്ന് പ്രൊഫൈൽ കമുകറ പുരുഷോത്തമൻ
  2. ദേവരാഗം.കോമിൽ നിന്ന് Archived 2014-04-20 at the Wayback Machine. കമുകറ പുരുഷോത്തമൻ ഹിറ്റ്
  3. രാഗാ.കോമിൽ നിന്ന് എവെർ ഗ്രീൻ ഹിറ്റ് ഓഫ് കമുകറ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കമുകറ_പുരുഷോത്തമൻ&oldid=4026461" എന്ന താളിൽനിന്ന് ശേഖരിച്ചത്