Jump to content

കഫേ മൊണ്ടേഗാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഫേ മൊണ്ടേഗാർ
Cafe Mondegar Logo
കഫേ മൊണ്ടേഗാർ റെസ്റ്റോറന്റിന്റെ കവാടം
കഫേ മൊണ്ടേഗാർ is located in Mumbai
കഫേ മൊണ്ടേഗാർ
Location in Mumbai, India
Restaurant information
Established1 ഏപ്രിൽ 1932 (1932-04-01)
Current owner(s)റൂസി യാസ്ദേഗാർഡി
ഹോഷാങ് യാസ്ദേഗാർഡി
Dress codeഇല്ല
Street addressമെട്രോ ഹൗസ്,
ശഹീദ് ഭഗത് സിങ്ങ് റോഡ്,
കൊളാബ കോസ്‌വേ
Cityമുംബൈ
Stateമഹാരാഷ്ട്ര
Postal code/ZIP400005
Country India
Coordinates18°55′27″N 72°49′56″E / 18.924158°N 72.832126°E / 18.924158; 72.832126
Other locationsNone
Other informationOpen daily: 0800 to 2400 Hrs

മുംബൈയിലെ കൊളാബയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഭക്ഷണശാലയും വിനോദസഞ്ചാര ആകർഷണവുമാണ് കഫേ മൊണ്ടേഗാർ. ഈ ബാർ റസ്റ്റോറന്റിന്റെ ചുവരുകൾ അലങ്കരിക്കുന്നത് പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റും ചിത്രകാരനുമായ മാരിയോ മിറാൻഡ വരച്ച കാർട്ടൂണുകൾ ആണ്. [1][2][3][4][5][6]

സ്ഥാനം

[തിരുത്തുക]

കഫേ മൊണ്ടേഗാർ സ്ഥിതി ചെയ്യുന്നത് കൊളാബ കോസ്‌വേയിലെ മെട്രോ ഹൗസിലാണ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ദിശയിൽ 450 മീറ്റർ, ലിയോപോൾഡ് കഫേയുടെ വടക്ക്-കിഴക്ക് 200 മീറ്റർ, മുംബൈയിലെ എൽഫിൻസ്റ്റൺ കോളേജിന് 400 മീറ്റർ തെക്ക് മാറിയാണ് ഈ കഫേയുടെ സ്ഥാനം. [7][8]

ചരിത്രം

[തിരുത്തുക]

1932-ൽ ഒരു പാർസി കുടുംബം ഇറാനി കഫേ എന്ന നിലക്ക് ആരംഭിച്ചതാണ് കഫേ മൊണ്ടേഗാർ. ഈ റെസ്റ്റോറന്റ് ഇന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ (മെട്രോ ഹൗസ്), അക്കാലത്ത് അപ്പോളോ ഹോട്ടൽ എന്ന പേരിൽ ഒരു ഹോട്ടൽ പ്രവർത്തിച്ചിരുന്നു. ഈ ഹോട്ടലിൻ്റെ റിസപ്ഷൻ ഏരിയയിൽ ആണ് കഫേ മൊണ്ടേഗാർ ആരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ ഈ കഫേയിൽ ഒരു ജൂക്ക്ബോക്സ് സ്ഥാപിച്ചു. മുംബൈയിലെ ആദ്യത്തെ ജൂക്ക്ബോക്സ് ആയിരുന്നു ഇത്. ഇതേ സമയത്ത് തന്നെ കഫേ മൊണ്ടേഗാർ ഒരു റെസ്റ്റോറന്റ് ആയി മാറി. 1990-കളോടെ, കഫേ മൊണ്ടേഗാർ വീണ്ടും നവീകരിക്കപ്പെട്ടു. ഈ കാലത്താണ് മാരിയോ മിറാൻഡയുടെ സൃഷ്ടികൾ ഈ ഭക്ഷണശാലയുടെ ചുവർചിത്രങ്ങളായത്. തുടർന്ന് ഇതൊരു ബാർ റെസ്റ്റോറന്റ് ആയിത്തീർന്നു. യസ്ദേഗാർഡി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കഫേ. റൂസി യാസ്ദേഗാർഡി , ഹോഷാങ് യാസ്ദേഗാർഡി എന്നിവർ കഫേ മൊണ്ടേഗാറിന്റെ നടത്തിപ്പിൽ പങ്കാളികളാണ്. [9][10]

ഭക്ഷണം

[തിരുത്തുക]

ഇന്ത്യൻ, കോണ്ടിനെന്റൽ, ഗോവൻ രുചികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മെനു കഫേ മൊണ്ടേഗാർ ഒരുക്കുന്നു. വിവിധ തരം പ്രഭാതഭക്ഷണൾ, ബർഗറുകൾ, പാനീയങ്ങൾ. റോസ്റ്റ് ബീഫ്, ഫ്ലഫി ഓംലെറ്റ്, കിംഗ് പ്രോൺസ്, ഡ്രാഫ്റ്റ് ബിയർ, കോൾഡ് കോഫി എന്നിവ ഈ റെസ്റ്റോറന്റിലെ ജനപ്രിയ ഭക്ഷണയിനങ്ങളാണ്.[11]

ചുമർചിത്രങ്ങൾ

[തിരുത്തുക]

1990-കളിൽ, ഉടമ റൂസി യാസ്‌ഡെഗാർഡി മാരിയോ മിറാൻഡയോട് റെസ്റ്റോറന്റിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഭിത്തിയിലും പ്രധാന കവാടത്തിന് എതിർവശത്തുള്ള ഭിത്തിയിലും ചുവർചിത്രങ്ങൾ (കാർട്ടൂണുകൾ) വരയ്ക്കാൻ ആവശ്യപ്പെട്ടു. ഒരു ഭിത്തിയിലെ ചിത്രങ്ങൾ മുംബൈയിലെ ജീവിതങ്ങളെ വരച്ചുകാട്ടുന്നു. മറുഭിത്തിയിലെ ചിത്രങ്ങൾ കഫേയിലെ ദൃശ്യങ്ങൾ തന്നെയാണ്.

ആദ്യം ഈ ചിത്രങ്ങൾ മിറാൻഡ തന്റെ ക്യാൻവാസിൽ വരച്ചു. അതിനു ശേഷം സർ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്പ്ലൈഡ് ആർട്ട്സ് എന്ന പ്രശസ്തമായ കലാലയത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ, മാരിയോ മിറാൻഡയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ഇവ ചുമരുകളിലേക്ക് പകർത്തുകയാണുണ്ടായത്. [12]

അവലംബം

[തിരുത്തുക]
  1. "Mumbai's most legendary". CNN.
  2. "Cafe Mondegar cartoon". Tripadvisor.
  3. "Cafe Mondegar review". Lonely Planet.
  4. "Cafe Mondegar remembers Mario Miranda". Rediff.com.
  5. "10 Meals You Must Have in Mumbai". NDTV food.
  6. "Cafe Mondegar location". wikimapia.org.
  7. "Coordinates". latlong.net. Archived from the original on 7 August 2017. Retrieved 11 July 2015.
  8. "Location". Google Maps.
  9. "Mumbai's Parsi Café Culture". Skift.
  10. "Café Mondegar may shut down". First Post.
  11. https://www.travelandleisureasia.com/in/dining/food/cafe-mondegar-mumbai-all-you-need-to-know/
  12. https://www.rediff.com/news/slide-show/slide-show-1-cafe-mondegar-remembers-the-man-behind-the-wall-mario-miranda/20111213.htm

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കഫേ_മൊണ്ടേഗാർ&oldid=4116031" എന്ന താളിൽനിന്ന് ശേഖരിച്ചത്