എറിക് മരിയ റിമാർക്വു
എറിക് മരിയ റിമാർക്വു | |
---|---|
ജനനം | ഒസ്നാബ്രൂക്ക്, പ്രൊവിൻസ് ഓഫ് ഹാനോവർ, കിങ്ടം ഓഫ് പ്രഷ്യ, ജർമ്മൻ സാമ്രാജ്യം | 22 ജൂൺ 1898
മരണം | 25 സെപ്റ്റംബർ 1970 Locarno, Republic and Canton of Ticino, Swiss Confederation | (പ്രായം 72)
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ജർമ്മൻ |
പൗരത്വം | അമേരിക്കൻ ഐക്യനാടുകൾ (1947–1970) |
ശ്രദ്ധേയമായ രചന(കൾ) | ആൾ ക്വയറ്റ് ഓണ് ദ വെസ്റ്റേൺ ഫ്രണ്ട് |
പങ്കാളി | Ilse Jutta Zambona
(m. 1925; div. 1930)(m. 1938; div. 1957) |
ഇരുപതാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ നോവലിസ്റ്റായിരുന്നു എറിക്ക് മരിയ റിമാർക്വു [1] (ജനനം എറിക് പോൾ റെമാർക്ക് ; 22 ജൂൺ 1898 - സെപ്റ്റംബർ 25, 1970). ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചുള്ള ജർമ്മൻ പട്ടാളക്കാരുടെ അനുഭവങ്ങൾ വിവരിക്കുന്ന 1928-ലെ ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് എന്ന അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നതും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടതുമായ നോവൽ അദ്ദേഹം രചിക്കുകയും തുടർന്ന് ഈ നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രമാക്കപ്പെട്ട ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് (1930) എന്ന ഈ ചിത്രം ഓസ്കാർ അവാർഡ് നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പുസ്തകം നാസികളുടെ ശത്രുതയ്ക്ക് കാരണമായിത്തീർന്നു.
ആദ്യകാലജീവിതം
[തിരുത്തുക]1898 ജൂൺ 22-ന് ജർമ്മൻ നഗരമായ ഓസ്നാബ്രുക്കിൽ ഒരു റോമൻ കത്തോലിക്ക കുടുംബത്തിൽ പീറ്റർ ഫ്രാൻസ് റിമാർക്വു (ജനനം ജൂൺ 14, 1867, കൈസർസ്വർത്ത് ), അന്ന മരിയ (ജനനം1871 നവംബർ 21-ന് സ്റ്റാൾക്നെട്ട് ) എന്നിവരുടെ മകനായി എറിക്ക് മരിയ റിമാർക്വു ജനിച്ചു. [2] പീറ്ററിന്റെയും അന്നയുടെയും നാല് മക്കളിൽ മൂന്നാമനായിരുന്നു റിമാർക്വു. മൂത്ത സഹോദരി എർന, ജ്യേഷ്ഠൻ തിയോഡോർ ആർതർ (അഞ്ചാം വയസ്സിൽ അന്തരിച്ചു), ഇളയ സഹോദരി എൽഫ്രീഡ് (ജനനം 1903) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മറ്റു സഹോദരങ്ങൾ.[3]
കരിയർ
[തിരുത്തുക]സൈനികവും സിവിലിയൻ ജോലികളും
ഒന്നാം ലോകമഹായുദ്ധത്തിൽ 18 വയസ്സുള്ളപ്പോൾ ജർമ്മൻ ആർമിയിലേക്ക് റിമാർക്വു നിർബന്ധിത സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. 1917 ജൂൺ 12 - ന് ഹേം ലെങ്കലെറ്റിലെ സെക്കന്റ് ഗാർഡ്സ് റിസർവ് ഡിവിഷന്റെ ഫീൽഡ് ഡിപ്പോട്ടിലേക്ക് മാറ്റി. ജൂൺ 26 ന്, അദ്ദേഹം രണ്ടാമത്തെ കമ്പനിയായ 15-ാമത് റിസർവ് ഇൻഫൻട്രി റെജിമെന്റിൽ എൻജിനീയർ പ്ലാറ്റൂൺ ബെഥേയിലേക്ക് ടോർഹൗത്തിനും ഹൂൾട്ട്സ്റ്റിനും ഇടയ്ക്കു നിയമിക്കപ്പെട്ടു. ജൂലൈ 31-ന്, ഇടതു കാലിലും വലതുകൈയിലും കഴുത്തിലും മുറിവേറ്റിരുന്ന അദ്ദേഹം ജർമ്മനിയിലെ ഒരു സൈനിക ആശുപത്രിയിൽ എത്തിച്ചേർന്നു. തുടർന്ന് അദ്ദേഹം യുദ്ധത്തിന്റെ ശിഷ്ടകാലം അവിടെ ചെലവഴിച്ചു.
അവലംബം
[തിരുത്തുക]- ↑ English: /rəˈmɑːrk/; German: [ˈeːʁɪç maˈʁiːaː ʁeˈmaɐ̯k]
- ↑ Robertson, William. "Erich Remarque". Retrieved 25 ജൂൺ 2009.
- ↑ "Erich Maria Remarque Biography". CliffsNotes. Retrieved 7 ഓഗസ്റ്റ് 2020.
{{cite web}}
: CS1 maint: url-status (link)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Parvanová, Mariana (2010). "... das Symbol der Ewigkeit ist der Kreis". Eine Untersuchung der Motive in den Romanen von Erich Maria Remarque (in ജർമ്മൻ). München: GRIN-Verlag. ISBN 978-3-640-64739-2.
- Parvanová, Mariana (2009). E. M. Remarque in der kommunistischen Literaturkritik in der Sowjetunion und in Bulgarien (in ജർമ്മൻ). Remscheid: ReDiRoma Verlag. ISBN 978-3-86870-056-5.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Publications by and about എറിക് മരിയ റിമാർക്വു in the catalogue Helveticat of the Swiss National Library
- Quotations related to എറിക് മരിയ റിമാർക്വു at Wikiquote
- Multilingual pages about Erich Maria Remarque Archived 2018-10-06 at the Wayback Machine.
- എറിക് മരിയ റിമാർക്വു at Find a Grave
- German Language Guide to the Remarque papers at NYU's Fales Library
- Works by or about എറിക് മരിയ റിമാർക്വു at Internet Archive
- Newspaper clippings about എറിക് മരിയ റിമാർക്വു in the 20th Century Press Archives of the German National Library of Economics (ZBW)
- Pages using the JsonConfig extension
- CS1 maint: url-status
- Pages using Infobox writer with unknown parameters
- Articles with BNE identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with RSL identifiers
- Articles with KULTURNAV identifiers
- Articles with MusicBrainz identifiers
- Articles with RKDartists identifiers
- Articles with RISM identifiers
- Use dmy dates from October 2016
- 1898-ൽ ജനിച്ചവർ
- 1970-ൽ മരിച്ചവർ
- ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ നോവലിസ്റ്റുകൾ
- ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ എഴുത്തുകാർ