എം.കെ. രാഘവൻ
എം.കെ.രാഘവൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2019-തുടരുന്നു, 2014, 2009 | |
മുൻഗാമി | എം.പി.വീരേന്ദ്രകുമാർ |
മണ്ഡലം | കോഴിക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പയ്യന്നൂർ, കണ്ണൂർ ജില്ല | 21 ഏപ്രിൽ 1952
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ഉഷാ കുമാരി |
കുട്ടികൾ | 2 |
വെബ്വിലാസം | https://mkraghavan.in/ |
As of 9 ഏപ്രിൽ, 2023 ഉറവിടം: പതിനേഴാം ലോക്സഭ |
2009 മുതൽ കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും 2021 ഡിസംബർ 20 മുതൽ ലോക്സഭയിൽ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയും[1] കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമാണ് എം.കെ.രാഘവൻ (ജനനം: 21 ഏപ്രിൽ 1952)[2]
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കുഞ്ഞിമംഗലത്ത് കൃഷ്ണൻ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനായി 1952 ഏപ്രിൽ 21ന് ജനിച്ചു. ബിരുദധാരിയാണ്. ബി.എ. ഹിസ്റ്ററിയാണ് വിദ്യാഭ്യാസ യോഗ്യത.[3]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]പതിനേഴാം ലോകസഭയിൽ കോഴിക്കോട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ്[4]. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ പയ്യന്നൂരിൽ നിന്നും 1991-ൽ തളിപ്പറമ്പിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
സഹകരണ സ്ഥാപനങ്ങൾ
സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് രാഘവൻ. സഹകരണ മേഖലയിൽ കേരളത്തിൽ ആദ്യത്തെ ആർട്ട്സ് ആൻറ് സയൻസ് കോളേജ് സ്ഥാപിച്ചത് രാഘവനാണ്. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി മലബാർ മേഖലയിൽ അനവധി സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളുടെ പുരോഗതിക്ക് വഴിതെളിച്ചു.[5]
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ കണ്ണൂർ സ്വദേശിയായ രാഘവൻ കോഴിക്കോട്ടേയ്ക്ക് വരുന്നത്. ഇടതുപക്ഷത്തിൻ്റെ കോട്ടയായ കോഴിക്കോട് നിന്ന് സി.പി.എമ്മിലെ യുവനേതാവ് പി.എ.മുഹമ്മദ് റിയാസിനെ 838 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി.[6]
2014-ൽ സി.പി.എം നേതാവ് എ.വിജയരാഘവനെയും[7] 2019-ൽ സി.പി.എം. എം.എൽ.എയായ പ്രദീപ് കുമാറിനെയും പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8][9]
സ്വകാര്യ ജീവിതം
[തിരുത്തുക]ഭാര്യ - ഉഷാകുമാരി. മക്കൾ - അശ്വതി, അർജുൻ.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയി | പാർട്ടി | ഭൂരിപക്ഷം | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|---|
2009 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | 838 | പി.എ.മുഹമ്മദ് റിയാസ് | സി.പി.എം., എൽ.ഡി.എഫ്. |
2014 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | 16,883 | എ. വിജയരാഘവൻ | സി.പി.എം., എൽ.ഡി.എഫ്. |
2019 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | 85,760 | എ.പ്രദീപ് കുമാർ | സി.പി.എം., എൽ.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ https://english.mathrubhumi.com/news/india/sonia-gandhi-reconstitutes-congress-parliamentary-party-mk-raghavan-appointed-secretary-1.6290254
- ↑ https://www.manoramaonline.com/news/latest-news/2019/05/23/kozhikode-constituency-election-picture.html
- ↑ https://www.india.gov.in/my-government/indian-parliament/m-k-raghavan
- ↑ "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 27, 2010.
- ↑ http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=4560
- ↑ http://keralaassembly.org/lok/sabha/winners.php?year=2009
- ↑ https://www.thehindu.com/news/cities/kozhikode/leaping-higher-than-in-2009/article6019307.ece
- ↑ https://www.newindianexpress.com/states/kerala/2019/may/24/raghavan-juggernaut-unstoppable-in-kozhikode-1981017.html
- ↑ https://mkraghavan.in/about/
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |
- Pages using the JsonConfig extension
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനാറാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- 1952-ൽ ജനിച്ചവർ
- ഏപ്രിൽ 21-ന് ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- കോഴിക്കോടിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ