എം.എസ്. നരസിംഹൻ
ദൃശ്യരൂപം
എം.എസ്. നരസിംഹൻ | |
---|---|
ജനനം | 1932 |
ദേശീയത | ഇന്ത്യ |
കലാലയം | ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതം |
സ്ഥാപനങ്ങൾ | ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് |
ഡോക്ടർ ബിരുദ ഉപദേശകൻ | കെ. ചന്ദ്രശേഖരൻ |
ഡോക്ടറൽ വിദ്യാർത്ഥികൾ | എം.എസ്. രഘുനാഥൻ, എസ്. രമണൻ, വി.കെ. പട്ടോഡി |
ഭാരതീയനായ ഒരു ഗണിതശാസ്ത്രജ്ഞനാണ് മുദുംബെ ശേഷാചലു നരസിംഹൻ (ജനനം 1932). ആന്ധ്രാപ്രദേശിലെ അനന്തപുർ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.[1] .
വിദ്യാഭ്യാസം
[തിരുത്തുക]മദ്രാസ് ലയോള കോളേജിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കിയ നരസിംഹൻ, ലയോളാ കോളേജിൽ ഫാദർ റാസിന്റെ ശിഷ്യനായിരുന്നു. ഫാദർ റാസിൻ, ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞരായ ഏലീ കർട, ഴാക്ക് അഡമാർ എന്നിവരുമായി ചേർന്ന് അദ്ധ്യയനം നടത്തിയിരുന്നു. പിൽക്കാലത്ത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്നു ബിരുദാനന്തര ബിരുദവും മുംബൈ സർവ്വകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടിയ നരസിംഹൻ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നരസിംഹൻ - ശേഷാദ്രി സിദ്ധാന്തം രൂപപ്പെടുത്തിയതിൽ നരസിംഹന്റെ പങ്ക് ഗണനീയമാണ്.
ബഹുമതികൾ
[തിരുത്തുക]- ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്ക്കാരം. (1975)
- മൂന്നാംലോക ഗണിതശാസ്ത്ര പുരസ്കാരം (1987)
- പദ്മഭൂഷൺ (1990)
- ബ്രിട്ടീഷ് റോയൽ സൊസൈറ്റി അംഗത്വം
- കിങ് ഫൈസൽ അന്താരാഷ്ട്ര ശാസ്ത്ര പുരസ്ക്കാരം , [2]
പുറം കണ്ണികൾ
[തിരുത്തുക]- Artless innocents and ivory-tower sophisticates: Some personalities on the Indian mathematical scene Archived 2016-03-04 at the Wayback Machine. - M. S. Raghunathan
- എം.എസ്. നരസിംഹൻ at the Mathematics Genealogy Project.
അവലംബം
[തിരുത്തുക]- ↑ മനോരമ ഇയർബുക്ക് 2013 പേജ് 413.
- ↑ *Donaldson and Narasimhan Receive 2006 King Faisal Prize - Notices of the AMS, March 2006, Volume 53, Number 3.
M. S. Narasimhan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.