Jump to content

ഉത്തരാധുനിക വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂയോർക്കിലെ സോണി ബിൾഡിങ്

1950കളിൽ തുടക്കംകുറിച്ച്, 1970കളോടടുത്ത് ഒരു വാസ്തുവിദ്യാ പ്രസ്ഥാനമായിമാറിയ അന്താരാഷ്ട്ര വാസ്തുകലാശൈലിയാണ് ഉത്തരാധുനിക വാസ്തുവിദ്യ അഥവാ പോസ്റ്റ്മോഡേർൺ ആർക്കിടെക്ചർ (Postmodern architecture ) എന്ന് അറിയപ്പെടുന്നത്.[1] സമകാലീന വാസ്തുവിദ്യയിലും ഈ പ്രസ്ഥാനം അതിന്റെ സ്വാധീനം ചെലുത്തുന്നുണ്ട്.

ആധുനികവാസ്തുശൈലിയിൽനിന്നും ഉൽത്തിരിഞ്ഞുവന്നതാണ് ഉത്തരാധുനിക വാസ്തുവിദ്യ. എന്നിരുന്നാലും ആധുനികവാസ്തുവിദ്യയിൽ പല ആശയങ്ങളോടും ഉത്തരാധുനിക വാസ്തുവിദ്യ വൈരുദ്ധ്യം പ്രകടിപ്പിക്കുന്നു. അടിസ്ഥാനമായും പുതിയ ആശയങ്ങളുടേയും, പരമ്പരാഗത ശൈലികളുടേയും സമ്മേളനമാണ് ഉത്തരാധുനിക വാസ്തുവിദ്യയിൽ കാണാൻ കഴിയുന്നത്. അപ്രതീക്ഷിതമായ രീതികളിൽ പഴയകാല വാസ്തുവിദ്യയിലെ ഘടകങ്ങളും മറ്റും പ്രയോജനപ്പെടുത്തുന്നതാണ് ഉത്തരാധുനികവിദ്യയെ വേറിട്ടതാക്കുന്നത്.

റോബർട് വെഞ്ചുറിയുടെ, വാസ്തുവിദ്യയിലെ സങ്കീർണതകളും വൈരുദ്ധ്യങ്ങളും(Complexity and Contradiction in Architecture), ലാസ് വേഗാസിൽ നിന്നുള്ള പാഠങ്ങൾ(Learning from Las Vegas) എന്ന രണ്ടുപുസ്തകങ്ങളിൽ ഉത്തരാധുനിക വാസ്തുവിദ്യയുടെ അടിസ്ഥാന ആശയങ്ങളേക്കുറിച്ച് പ്രധിപാദിക്കുന്നുണ്ട്.[2]

ഉദ്ഭവം

[തിരുത്തുക]

1960-1970 വർഷങ്ങലിൽ അമേരിക്കയിലാണ് ഉത്തരാധുനിക വാസ്തുവിദ്യ രൂപംകൊള്ളുന്നത്. പിന്നീട് അത് യൂറോപ്പിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ആധുനികതയുടെ പ്രതിപ്രവർത്തന രീതി എന്നനിലയ്ക്കാണ് ഉത്തരാധുനികത രൂപംകൊള്ളുന്നത്. ആധുനികതയുടെ പരിമിതികളേയും, ന്യൂനതകളേയും ഇത് ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകതകളും ലക്ഷ്യങ്ങളും

[തിരുത്തുക]

ഉത്തരാധുനിക വാസ്തുശില്പികൾ

[തിരുത്തുക]

ഉത്തരാധുനിക വാസ്തുവിദ്യക്ക് ഉദാഹരണങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-08. Retrieved 2013-02-10.
  2. http://architecture.about.com/od/20thcenturytrends/ig/Modern-Architecture/Postmodernism.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]