Jump to content

ഈറ്റില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ കാലത്ത് തറവാടുകളിൽ പ്രസവത്തിനായി ഉപയോഗിച്ചിരുന്ന മുറിയാണ് ഈറ്റില്ലം അഥവാ ഗർഭഗൃഹം. കിഴക്കോട്ട്‌ അഭിമുഖമായി നിർമ്മിക്കുന്ന തറവാടുകളിൽ അടുക്കളയോടു ചേർന്ന്‌ പടിഞ്ഞാറുഭാഗത്തായി നാലുകെട്ടിൽ നിന്നും പ്രവേശിക്കാൻ സാധിക്കും വിധമാണ് ഈറ്റില്ലം നിർമ്മിക്കുന്നത്.[1] ഇവിടെ സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊക്കം കുറഞ്ഞ കട്ടിൽ ഒരുക്കിയിരിക്കുന്നു. കാഞ്ഞിരത്തിന്റെ തടിയും പലകയും കൊണ്ടാണ് ഈ കട്ടിൽ നിർമ്മിക്കുന്നത്. ഈ കട്ടിലിനെ തട്ടുപടി എന്നു വിളിക്കുന്നു. നാലു വട്ടക്കാലുകളാണ് ഈ കട്ടിലിനുള്ളത്. ഈ വട്ടക്കാലുകൾ മുകൾഭാഗത്ത് ഒരു കുഴിവട്ടത്തിൽ അവസാനിക്കുന്നു. അല്പം പരന്ന് താഴ്ചയുള്ള ഈ കുഴിയിൽ ഗുളികയോ മറ്റ് അവശ്യ വസ്തുക്കളോ നിക്ഷേപിക്കുന്നു.

ഗർഭിണികൾക്ക് അനായസേന കയറിയിറങ്ങാനാണ് കട്ടിൽ ഉയരം കുറച്ച് നിർമ്മിക്കുന്നത്.[1] (പ്രസവകാലത്ത് ഗർഭിണികളും അല്ലാത്ത സമയങ്ങളിൽ മുത്തശ്ശിമാരും ഈ മുറിയും കട്ടിലും ഉപയോഗിക്കുന്നു) ആയുർവ്വേദ വിധിപ്രകാരം കാഞ്ഞിരത്തടി കൊണ്ടുള്ള കട്ടിലിൽ ഉറങ്ങുന്നത് ആരോഗ്യത്തിന്‌ നല്ലതാണെന്നു കരുതുന്നു. ഈ മുറിയിൽ തന്നെയാണ് തൊട്ടിൽ ഒരുക്കുന്നത്.

Wiktionary
Wiktionary
ഈറ്റില്ലം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം

[തിരുത്തുക]
  1. 1.0 1.1 "തലമുറകളുടെ കഥ പറയുന്ന "തട്ടുപടി'". ദീപിക. 2013 ഓഗസ്റ്റ് 4. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഈറ്റില്ലം&oldid=3971270" എന്ന താളിൽനിന്ന് ശേഖരിച്ചത്