Jump to content

ഇല്ലിനോയി വാട്ടർവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Historical Map of canal structure, later construction would create the Illinois Waterway

ഇല്ലിനോയി വാട്ടർവേ, ഷിക്കാഗോയിലെ കാല്യുമെ നദീമുഖത്തുനിന്ന് ഇല്ലിനോയിയിലെ ഗ്രാഫ്റ്റണിൽ, ഇല്ലിനോയി നദീമുഖംവരെ ഏകദേശം 336 മൈൽ (541 കിലോമീറ്റർ) ദൂരത്തിൽ സഞ്ചാരയോഗ്യമായ ഒരു ജലപാതാ സംവിധാനമാണ്. നദികളും തടാകങ്ങളും കനാലുകളുമടങ്ങിയ ഈ സംവിധാനം മഹാതടാകങ്ങളിൽ നിന്ന് ഇല്ലിനോയി, മിസിസിപ്പി നദികൾ വഴി മെക്സിക്കോ ഉൾക്കടലിലേക്ക് ഒരു നാവിക ബന്ധം നൽകുന്നു. 1848 -ൽ ഇല്ലിനോയി & മിഷിഗൺ കനാൽ (I&M) തുറന്നു. 1900 -ൽ മിഷിഗൺ തടാകത്തിലേക്കുള്ള ഷിക്കാഗോ നദിയുടെ ഒഴുക്കിന്റെ ഗതിയെ മാറ്റിക്കൊണ്ട് I&M ന്റെ സ്ഥാനത്ത് ഷിക്കാഗോ സാനിറ്ററി ആൻഡ് ഷിപ്പ് കനാൽ നിലവിൽ വന്നു. യു.എസ്. ആർമി കോർപ്സ് എഞ്ചിനീയർമാർ ഈ ജലപാതയിൽ 9 അടി ആഴത്തിൽ (2.7 മീറ്റർ) നാവികയോഗ്യമായ ഒരു ചാനൽ പരിപാലിക്കുന്നു.[1] ഈ ജലപാതയുടെ സങ്കീർണ്ണമായ വടക്കൻ ഭാഗം ഷിക്കാഗോ ഏരിയ വാട്ടർവേ സിസ്റ്റം (CAWS) എന്ന് പഠനത്തിനും മാനേജ്മെന്റിനുമായി വിവിധ സന്ദർഭങ്ങളിൽ പരാമർശിക്കപ്പെടുന്നു.

യു.എസ്. ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാരുടെ നിയന്ത്രണത്തിലുള്ള എട്ട് ലോക്കുകളുടെ ഒരു പരമ്പര, മിഷിഗൺ തടാകത്തിൽ നിന്ന് മിസിസിപ്പി നദി സംവിധാനത്തിലേക്കുള്ള ജലപ്രവാഹത്തെ നിയന്ത്രിക്കുന്നു. ടി.ജെ. ഒബ്രിയൻ എന്ന പേരിലുള്ള അപ്പർ ലോക്ക് കാല്യുമെ നദിയിൽ, മിഷിഗൺ തടാകത്തിൽ നിന്ന് 7 മൈൽ അകലെയും അവസാന ലോക്ക് ലാഗ്രാഞ്ച് ലോക്ക് ആന്റ് ഡാം സംവിധാനത്തിൽ, മിസിസിപ്പി നദിയിൽ നിന്ന് 90 മൈൽ (140 കിലോമീറ്റർ) മുകൾഭാഗത്തുമാണ്.

അവലംബം

[തിരുത്തുക]
  1. United States Army Corps of Engineers. "Chapter 6. The Illinois Waterway Archived 2011-07-09 at the Wayback Machine.". page 3. June 3, 2005. (Dead link)
"https://ml.wikipedia.org/w/index.php?title=ഇല്ലിനോയി_വാട്ടർവേ&oldid=3643729" എന്ന താളിൽനിന്ന് ശേഖരിച്ചത്