ഇമ്പീരിയൽ താഴ്‍വര
ഇമ്പീരിയൽ താഴ്‍വര | |
---|---|
Length | 50 മൈൽ (80 കി.മീ) Northwest-Southeast |
Geography | |
Location | California, United States |
Population centers | Brawley, Calexico, El Centro, Imperial |
Coordinates | 32°44′51″N 114°57′48″W / 32.74750°N 114.96333°W |
Traversed by | Interstate 8, State Route 78, State Route 86, State Route 111 |
ഇമ്പീരിയൽ താഴ്‍വര കാലിഫോർണിയിയിലെ ഇമ്പീരിയൽ, റിവർസൈഡ് എന്നീ കൗണ്ടികളിലായി സ്ഥിതിചെയ്യുന്നു. തെക്കൻ കാലിഫോർണിയയുടെ തെക്കുകിഴക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ താഴ്‍വര മുഖ്യമായും എൽ സെൻട്രോ നഗരത്തെ കേന്ദ്രീകരിച്ചുള്ള ഒരു നാഗരികപ്രദേശമാണ്. ഈ താഴ്‍വരയുടെ കിഴക്കുഭാഗത്തെ അതിരായി കൊളറാഡോ നദിയും ഭാഗികമായി സാൾട്ടൻ കടൽ പടിഞ്ഞാറു ഭാഗത്തെ അതിരായും വരുന്നു. കൂടുതൽ പടിഞ്ഞാറേയ്ക്കു നീങ്ങി സാൻ ഡിയേഗോയും ഇമ്പീരിയൽ കൌണ്ടി അതിർത്തിയുമാണ്. വടക്കു വശത്ത് റിവർസൈഡ് കൗണ്ടിയിലെ കോച്ചെല്ല താഴ്‍വര പ്രദേശമാണ്. കൊച്ചെല്ല താഴ്‍വരയൊടൊപ്പം ഇമ്പീരിയൽ താഴ്‍വരയുംകൂടിച്ചേർന്ന് സാൾട്ടൺ ട്രഫ് അഥവാ കഹ്വില്ല തടം രൂപീകൃതമാകുന്നു. ഇമ്പീരിയൽ, റിവർസൈഡ് കൗണ്ടികളുടെ അതിർത്തിരേഖയൊടൊപ്പം തെക്കുവശത്ത് അമേരിക്കൻ ഐക്യനാടുകളും ബഹാ കാലിഫോർണിയയും തമ്മിലുള്ള അതിർത്തി രൂപപ്പെടുന്നു.
അന്താരാഷ്ട്ര അതിർത്തിക്കു സമാന്തരമായുള്ള ഈ പ്രാദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരമായ സ്ഥാനവും കാരണമായി ഈ പ്രദേശത്തിന്റെ സംസ്കാരം അമേരിക്കൻ ഐക്യനാടുകളുടേയും മെക്സിക്കോയുടേയും സംസ്കാരങ്ങൾ തമ്മിലുള്ള ഒരു മിശ്രണമാണ്. ഇംപീരിയൽ താഴ്‍വരയുടെ സമ്പദ്‍വ്യവസ്ഥ കാർഷികവൃത്തിയിൽ അധിഷ്ഠിതമായതാണ്.
കുടിയേറ്റക്കാരെ ആകർഷിക്കാമെന്ന പ്രതീക്ഷയിൽ ഇമ്പീരിയൽ ലാൻഡ് കമ്പനിയാണ് താഴ്വരയ്ക്ക് ഈ പേരു നൽകിയത്. ഇപ്പോൾ എൽ സെൻട്രോ മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ കേന്ദ്രവും കാലിഫോർണിയ ഗവൺമെന്റ് “തെക്കൻ അതിർത്തി”യായി നിർവ്വചിച്ചിരിക്കുന്ന ഇതിന്റെ സാമ്പത്തിക കേന്ദ്രവുംകൂടിയാണിത്.[1] പ്രാദേശികമായി "ഇമ്പീരിയൽ താഴ്‍വര", "ഇമ്പീരിയൽ കൗണ്ടി" എന്നീ പദങ്ങൾ തുല്യാർത്ഥകമായി ഉപയോഗിക്കപ്പെടുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇമ്പീരിയൽ താഴ്‍വര, സാൾട്ടൻ കടലിന്റെ തെക്കേ അറ്റത്തുനിന്നു മെക്സിക്കോവരെ, തെക്കൻ ദിശയിലേയ്ക്ക് ഏകദേശം 50 മൈൽ (80 കിലോമീറ്റർ) നീളത്തിൽ ദീർഘിച്ചു കിടക്കുന്നു. കോച്ചെല്ല താഴ്വരയിൽ നിന്നും കാലിഫോർണിയ ഉൾക്കടൽവരെ വ്യാപിച്ചുകിടക്കുന്ന ഒരു ട്രോഫിന്റെ ഭാഗം, സാൽട്ടൻ കടലിന്റെ വരമ്പിൽനിന്നു താഴ്ന്നു കിടക്കുന്നതും പരിപൂർണ്ണമായി കടൽനിരപ്പിൽ നിന്ന് ഏകദേശം 235 അടി (72 മീറ്റർ) താഴെയുമായാണ് സ്ഥിതിചെയ്യുന്നത്. ദൈനംദിന താപനിലയിൽ അന്തരങ്ങളുള്ള ചൂടുള്ള മരുഭൂ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
അവലംബം
[തിരുത്തുക]- ↑ "El Centro Economics". California Economic Strategy Panel.
{{cite web}}
: Cite has empty unknown parameter:|month=
(help)[പ്രവർത്തിക്കാത്ത കണ്ണി]