ഇമാറാത്തികൾ
الإمَارَاتِيُّون | |
---|---|
Regions with significant populations | |
United Arab Emirates: ഫലകം:Approx[1] | |
കുവൈറ്റ് | 26,760[2] |
കാനഡ | 22,608[3][2] |
ഒമാൻ | 18,978[2] |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 18,046[4][2] |
United Kingdom | 17,161[5][6] |
ഖത്തർ | 9,558[2] |
Bahrain | 7,954[2] |
ഓസ്ട്രേലിയ | 4,415[4][7] |
സ്വീഡൻ | 3,292[2] |
നെതർലൻഡ്സ് | 2,076[2] |
Languages | |
Arabic (Gulf, Emirati, Shihhi, Modern Standard) · English · Telugu · Urdu · Hindi · Kumzari[8] · Balochi[9] · Achomi[10][11] · Swahili[12] | |
Religion | |
Sunni Islam (90%), Shia Islam (10%)[13] | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Afro-Emiratis, Emirati Americans, Other Arabs |
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പൗരന്മാരാണ് ഇമാറാത്തികൾ (സ്റ്റാൻഡേർഡ് അറബിക്: الإماراتيون; ഗൾഫ് അറബിക്: الإماراتيين) എന്നറിയപ്പെടുന്നത്. ഏകദേശം 1.15 ദശലക്ഷമാണ് യുഎഇയിലെ ഇവരുടെ ജനസംഖ്യ. [14] മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെട്ടിരുന്ന യുഎഇ ഏഴ് എമിറേറ്റുകൾ ചേർന്നതായിരുന്നു. അവയിൽ ഓരോന്നിനും ഓരോ ഭരണ കുടുംബമുണ്ട്. അബുദാബിയിൽ ബനി യാസ് ഗോത്ര കോൺഫെഡറേഷൻ ഉണ്ടായിരുന്നു. 1833-ൽ ബാനി യാസിൻ്റെ ഒരു ശാഖയായ അൽ ബു ഫലാസയാണ് ദുബായിയിൽ സ്ഥിരതാമസമാക്കിയത്. ഷാർജയും റാസൽഖൈമയും അൽ ഖാസിമി അല്ലെങ്കിൽ ഖവാസിമി കുടംബത്തിന്റെ ഭാഗമാണ്. അൽ നഈമി കുടുംബമാണ് അജ്മാനിലേത്. അൽ അലി എന്നതാണ് ഉമ്മുൽ ഖുവൈനിലെ കുടുംബ പേരെങ്കിൽ ഷർഖിയി കുടുബമാണ് ഫുജൈറയിലെ രാജ കുടുംബം. [15]എമിറാത്തികൾ അവരുടെ സ്വന്തം പാരമ്പര്യങ്ങളും സംസ്കാരങ്ങളും ഗോത്രങ്ങളും ഉള്ള വ്യത്യസ്ത ഗ്രൂപ്പുകളുടെ മിശ്രിതമാണ്. അവരെയെല്ലാം ഇമാറാത്തി എന്ന് വിളിക്കുന്നുണ്ടെങ്കിലും, അവരുടെ പൂർവ്വികർ അറേബ്യ, പേർഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. മുൻകാലങ്ങളിൽ ആളുകൾ യാത്ര ചെയ്യുക, കച്ചവടം ചെയ്യുക, പുതിയ സ്ഥലങ്ങളിലേക്ക് മാറുക തുടങ്ങിയ പല കാര്യങ്ങളും കാരണം ഈ വൈവിധ്യം സംഭവിക്കുകയായിരുന്നു. [16] ഈ ബന്ധങ്ങൾ യുഎഇയെ ഇന്നത്തെ നിലയിലേക്ക് രൂപപ്പെടുത്താൻ സഹായിച്ചിട്ടുമുണ്ട്. എമിറാത്തികൾ പരസ്പരം ആശയവിനിമയം നടത്താൻ അറബിയും ഇംഗ്ലീഷും സംസാരിക്കുന്നു. എന്നിരുന്നാലും, എമിറാത്തികളുടെ ചില ചെറിയ ഗ്രൂപ്പുകളും അച്ചോമി, ബലൂചി, സ്വാഹിലി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നുണ്ട്. [17] യുഎഇയിലെ പ്രധാന മതമാണ് ഇസ്ലാം. ഇമാറാത്തി ജനതയുടെ ദൈനംദിന ജീവിതത്തോട് ഇസ്ലാമിക സംസ്കാരവും ചേർന്ന് കിടക്കുന്നു.അവർ എങ്ങനെ ജീവിക്കണം, രാജ്യം എങ്ങനെ പ്രവർത്തിക്കണം,അവരുടെ മറ്റു വ്യവഹാരങ്ങൾ എങ്ങിനെ മുന്നോട്ട് നയിക്കണമെന്നതെല്ലാം ഇസ്ലാമത നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. [18] പ്രാർത്ഥനകൾക്കായി പള്ളികൾ നിർമ്മിക്കപ്പെടുന്നു, ആളുകൾ ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്നു, അവരുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിനായി പ്രത്യേക ആചാരങ്ങൾ അനുഷ്ഠിക്കുന്നു. [19]മിക്ക എമിറാറ്റികളും മുസ്ലീങ്ങളാണ്. അവരിൽ 90% സുന്നി ഇസ്ലാം പിന്തുടരുന്നു, 10% ഷിയാ ഇസ്ലാം പിന്തുടരുന്നു. യുഎഇയിലെ സുന്നി മുസ്‌ലിംകൾ വ്യത്യസ്തമായ മദ്ഹബുകൾ പിന്തുടരുന്നു. [20] ഉദാഹരണത്തിന്, അബുദാബിയിലെയും ദുബായിലെയും ബനി യാസ് ഗോത്രങ്ങൾ മാലികി മദ്ഹബ് ചിന്താധാര പിന്തുടരുന്നു. ഷാർജ, ഉമ്മുൽ-ഖുവൈൻ, റാസൽ-ഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ ആളുകൾ ഹൻബലി മദ്ഹബ് ആണ് പിന്തുടരുന്നത്. [21] ഫുജൈറയിൽ, മിക്ക ആളുകളും ശാഫിഈ സ്കൂളിനെ പിന്തുടരുന്നു. [22]
അവലംബം
[തിരുത്തുക]- ↑ MOHNBLATT, DEBBIE (24 October 2022). "With Abu Dhabi art event, UAE celebrates status as culture hub". The Jerusalem Post | JPost.com.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "United Nations International Migrant Stock".
- ↑ Canada, Government of Canada, Statistics (25 October 2017). "Immigration and Ethnocultural Diversity Highlight Tables – Immigrant population by place of birth, period of immigration, 2016 counts, both sexes, age (total), Canada, 2016 Census – 25% Sample data". 12.statcan.gc.ca. Retrieved 27 May 2018.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ 4.0 4.1 "Emiratis Migrating from UAE".
- ↑ "peoplemovin – A visualization of migration flows".
- ↑ "Country-of-birth database". Organisation for Economic Co-operation and Development. Archived from the original on 17 June 2009. Retrieved 24 October 2010.
- ↑ "Australia is keen to promote Islamic finance". Khaleej Times. 18 June 2010. Archived from the original on 29 November 2014. Retrieved 22 November 2014.
- ↑ The Kumzari Dialect of the Shihuh Tribe
- ↑ Culture Production in the Post-Maritime Gulf Metropolis
- ↑ Iranian and Arab in the Gulf : endangered language
- ↑ The Lāri language
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:7
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ US State Dept 2022 report
- ↑ Mohnblatt, Debbie (24 October 2022). "With Abu Dhabi art event, UAE celebrates status as culture hub". The Jerusalem Post | JPost.com.
- ↑ "Al Maktoum". 2013-06-15. Archived from the original on 15 June 2013. Retrieved 2024-03-15.
- ↑ Edmonds, James (September 8, 2017). The House of Nahyan: The Story of an Arabian Dynasty (in ഇംഗ്ലീഷ്). Independently published (published 8 September 2017). ISBN 978-1-71780-318-4.
- ↑ "The UAE: A Brief History, Part 3 The Multi-Tribal Qasimi Empire". AlShindagah.com. Retrieved 2024-03-15.
- ↑ Heard-Bey, Frauke (2005). From Trucial States to United Arab Emirates : a society in transition (1941-). London: Motivate. ISBN 978-1-86063-167-2. OCLC 64689681.
- ↑ "Researchers find genetic 'fingerprints' of ancient migrations in modern-day United Arab Emirates". University of Birmingham (in ഇംഗ്ലീഷ്). Retrieved 2024-04-07.
- ↑ Dhabi, NYU Abu. "Religion and Spirituality". New York University Abu Dhabi (in ഇംഗ്ലീഷ്). Archived from the original on 2024-04-01. Retrieved 2024-04-01.
- ↑ "بنو ياس". Archived from the original on 2015-09-24. Retrieved 2014-02-22.
- ↑ Rubin, Barry M. (2010). Guide to Islamist Movements (in ഇംഗ്ലീഷ്). M.E. Sharpe. ISBN 978-0-7656-4138-0.